മഞ്ജുവാണോ ജ്യോതികയാണോ മുന്നിലെന്ന് ഇപ്പോള്‍ തീരുമാനിക്കാം

By Aswathi

മഞ്ജു വാര്യര്‍ മടങ്ങി വന്ന് അഭിനയിച്ച് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ റിലീസ് ചെയ്തു. കഥയും പശ്ചാത്തലവുമെല്ലാം ഒരുപോലെ, നായികമാരില്‍ മാത്രം മാറ്റം.

36 വയതിനിലേ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ജ്യോതികയാണ് മഞ്ജു അവതരിപ്പിച്ച നിരുപമയായെത്തുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമുള്ള ജ്യോതികയുടെയും മടങ്ങിവരവാണ് 36 വയതിനിലേ എന്ന ചിത്രത്തിലൂടെ സംഭവിയ്ക്കുന്നത്.

jyothika

റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്ന് ബോബി സഞ്ജയ് ടീം തന്നെയാണ്. കഥയില്‍ തമിഴ് സ്‌റ്റൈയിലില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളൂവത്രെ.

ചിത്രം അധികം വൈകാതെ തിയേറ്ററുകളിലെത്തും. മലയാളത്തില്‍ കുഞ്ചാക്കോ ബോബന്‍ ചെയ്ത ഭര്‍ത്താവിന്റെ വേഷം തമിഴിലെത്തുമ്പോള്‍ ചെയ്യുന്നത് റഹ്മാനാണ്. മകളുടെ വേഷം അമൃത അനില്‍ തന്നെ ചെയ്യുന്നു. സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസും 2ഡി എന്റര്‍ഡൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടീസര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X