»   » മലയാളത്തിലെ യുവതാരങ്ങളെ വച്ച് മുന്നേറുന്ന തമിഴിലെ പ്രൊഡക്ഷന്‍ കമ്പനി, ഇതാരും കണ്ടില്ലേ?

മലയാളത്തിലെ യുവതാരങ്ങളെ വച്ച് മുന്നേറുന്ന തമിഴിലെ പ്രൊഡക്ഷന്‍ കമ്പനി, ഇതാരും കണ്ടില്ലേ?

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴില്‍ 24 എംഎ സ്റ്റുഡിയോ എന്ന പ്രൊഡക്ഷന്‍ കമ്പനി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. വിജയകരമായി പൂര്‍ത്തിയാക്കിയ ഈ മൂന്ന് വര്‍ഷത്തിനിടയില്‍ 24 എഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ഡി രാജ നിര്‍മിച്ച ചിത്രങ്ങളിലെല്ലാം മലയാളത്തിലെ യുവതാരങ്ങളുടെ പങ്കുണ്ട് എന്നത് കൗതുകമുണര്‍ത്തുന്നു.

ഷൂട്ടിങ് തുടങ്ങിയതേയുള്ളു, ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം സണ്‍ ടിവി സ്വന്തമാക്കി, മലയാളത്തിലോ?

ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കിയ റെമോ ആണ് 24 എംഎം സ്റ്റുഡിയോ ആദ്യമായി നിര്‍മിച്ച ചിത്രം. മലയാളികളായ കീര്‍ത്തി സുരേഷ് നായികയായും അന്‍സണ്‍ പോള്‍ ചിത്രത്തില്‍ വില്ലനായും എത്തി. ചിത്രം സാമ്പത്തികമായി മികച്ച വിജയം നേടി.

24-am-studio

ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍, നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനാണ് 24 എംഎം സ്റ്റുഡിയോയുടെ രണ്ടാമത്തെ ചിത്രം. ഷൂട്ിങ് പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയിലാണ്.

പ്രഭു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്തതായി 24 എഎം സ്റ്റുഡിയോ നിര്‍മിയ്ക്കുന്ന ചിത്രം. കൗതുകമെന്ന് പറയട്ടെ, ഈ ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. റെമോയ്ക്ക് ശേഷം ശിവകാര്‍ത്തികേയനും പൊന്റാമും ഒന്നിയ്ക്കുന്ന അടുത്ത ചിത്രവും നിര്‍മിയ്ക്കുന്നത് 24 എഎം സ്റ്റുഡിയോ ആണ്.

പൊന്റാം - ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി ഒരാഴ്ച കഴിയും മുന്‍പ് തന്നെ സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് റെക്കോഡ് തുകയ്ക്ക് സണ്‍ ടിവി സ്വന്തമാക്കിയിരുന്നു. വേലൈക്കാരന്റെ സാറ്റ്‌ലൈറ്റ് റൈറ്റ്‌സും വലിയ തുകയ്ക്കാണ് വിജയ് ടിവി വാങ്ങിയത്.

English summary
3rd year of 24AM studio

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam