»   » ഒന്നിലധികം നായികമാര്‍ നിര്‍ബന്ധം!!! പുതിയ ചിത്രത്തിലും ദുല്‍ഖറിന് നാല് നായികമാര്‍, ഗെറ്റപ്പും മാറും?

ഒന്നിലധികം നായികമാര്‍ നിര്‍ബന്ധം!!! പുതിയ ചിത്രത്തിലും ദുല്‍ഖറിന് നാല് നായികമാര്‍, ഗെറ്റപ്പും മാറും?

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ ശ്രദ്ധേയ യുവതാരം ദുല്‍ഖറിന്റെ ഓരോ പുതിയ ചിത്രങ്ങളും പ്രേക്ഷകര്‍ ആകാംഷ പൂര്‍വ്വമാണ് കാത്തിരിക്കുന്നത്. ഏറെ പ്രത്യേകതകള്‍ നിറയുന്നതാണ് ദുല്‍ഖറിന്റെ ഓരോ ചിത്രങ്ങളും. മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോയാണ് ദുല്‍ഖറിന്റേതായി ഉടന്‍ തിയറ്ററിലെത്തുന്നമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം. 

റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ സസ്‌പെന്‍സ് ത്രില്ലര്‍ സ്ട്രീറ്റ് ലൈറ്റ്??? പ്രതീക്ഷയോടെ ആരാധകര്‍!!!

'ദുല്‍ഖറിനും ആസിഫിനും നിവിനും പിന്നാലെ ഫഹദും'!!! നസ്രിയ ഗര്‍ഭിണിയോ??? മറുപടിയുമായി നസ്രിയ!!!

ഇപ്പോഴിതാ ഓ കാതല്‍ കണ്‍മണി എന്ന മണിരത്‌നം ചിത്രത്തിന് പിന്നാലെ ദുല്‍ഖര്‍ വീണ്ടും തമിഴിലേക്ക് പ്രനായകനായി എത്തുകയാണ്. നവാഗതനായ രാ കാര്‍ത്തിക് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഏറെ കാലത്തിന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രം എത്തുന്നത്.

സോളോയും പുതിയ തമിഴ് ചിത്രവും

സോളോയ്ക്ക് പിന്നാലെ ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രവും സോളോയും തമ്മില്‍ ചില സമാനതകളുണ്ട്. രണ്ട് ചിത്രങ്ങളിലും ഒന്നിലധികം നായികമാരും വ്യത്യസ്ത ഗെറ്റപ്പുക്കളുമാണ് ദുല്‍ഖര്‍ കഥാപാത്രത്തിന് ഉള്ളത്.

സോളോയില്‍ അഞ്ച്

ബിജോയ് നമ്പ്യാര്‍ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തില്‍ അഞ്ച് നായികമാരു അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളുമാണ് ദുല്‍ഖര്‍ കഥാപാത്രത്തിന്. ചിത്രത്തിലെ ദുല്‍ഖറിന്റെ കഥാപാത്രങ്ങളുടെ ഗെറ്റപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നായികമാരും അഞ്ച്

സോളോയില്‍ അഞ്ച് ഗെറ്റപ്പുകളില്‍ ദുല്‍ഖര്‍ എത്തുന്നത് നായികമാരെ വളയ്ക്കാനാണെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഞ്ച് ഗെറ്റപ്പില്‍ എത്തുന്ന ദുല്‍ഖറിന് അഞ്ച് നായികമാരാണ് ഉള്ളത്. സായി ധന്‍സിക, ശ്രുതി ഹരിഹരന്‍, ദീപ്തി സതി, ആര്‍തി വെങ്കിടേഷ് എന്നിവരാണ് നായികമാര്‍.

തമിഴില്‍ നാല് നായികമാര്‍

ദുല്‍ഖര്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന തമിഴ് ചിത്രത്തില്‍ നാല് നായികമാരാണുള്ളത്. എന്നാല്‍ അവര്‍ ആരൊക്കെയാണെന്നുള്ള കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. എന്നൈ നോക്കി പായും തോട്ട ഫെയിം മേഘ ആകാശ്, ഒരുനാള്‍ കൂത്ത് ഫെയിം നിവേദ പേതുരാജ് എന്നിവരെ അണിയറ പ്രവര്‍ത്തര്‍ സമീപിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

റൊമാന്റിക് റോഡ് മൂവി

ബോളിവുഡ് ചിത്രങ്ങളായ ജബ് വി മെറ്റ്, ഹൈവേ എന്നീ ചിത്രങ്ങള്‍ക്ക് സമാനമായ ഒരു റൊമാന്റിക് റോഡ് മൂവിയായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന വിവരം. ദുല്‍ഖര്‍ നായകനായി മലയാളത്തില്‍ ഇറങ്ങിയ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും ഇതേ ഗണത്തില്‍ പെടുന്ന ചിത്രമായിരുന്നു.

ഉത്തരേന്ത്യ പ്രധാന ലൊക്കേഷന്‍

ചിത്രത്തിന്റെ രണ്ടാം ഭാഗം പൂര്‍ണമായും ഉത്തരേന്ത്യയിലായിരിക്കും ചിത്രകരിക്കുക. ഇന്ത്യയിലുടനീളം ചിത്രീകരിക്കുന്ന ചിത്രത്തില്‍ ചെന്നൈ, കോയിമ്പത്തൂര്‍, ചണ്ഡിഗാര്‍, നൈനിതാല്‍ തുടങ്ങിയ സ്ഥലങ്ങള്‍ പ്രധാന ലോക്കേഷനാകും. ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷനുകള്‍ തേടിക്കൊണ്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഡിസംബറില്‍

നിലവില്‍ ദുല്‍ഖര്‍ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ഡിസംബറോടെ തമിഴ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. എല്ലാ വിഭാഗത്തിലുമുള്ള ആരാധകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ചിത്രമായിട്ടായിരിക്കും ഈ പ്രണയ ചിത്രം ഒരുങ്ങുക.

English summary
Dulquer Salmaan signing for a new Tamil movie with debutant Ra Karthik. The movie is a travelogue that will have all commercial elements. Four heroines will be part of the movie but the makers are yet to officially announce the names.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam