വി​ദേശിയുമായുള്ള പ്രണയവും ബ്രേക്കപ്പും; നാൽപതിലും രമ്യ വിവാഹം ചെയ്യാത്തതിന് കാരണം

തെന്നിന്ത്യയിൽ നായിക നടിമാർ ഇടയ്ക്കിടെ വരാറുണ്ടെങ്കിലും പ്രേക്ഷകർ ദീർഘകാലം ആഘോഷിക്കുന്ന നായികമാർ ചുരുക്കമാണ്. ആദ്യ സിനിമയിലൂടെ തന്നെ ജനശ്ര​ദ്ധ നേടിയ നടിയാണ് രമ്യ. ദിവ്യ സ്പന്ദന എന്നാണ് രമ്യയുടെ യഥാർത്ഥ പേര്. കന്നഡ സിനിമാ രം​ഗത്താണ് രമ്യ കൂടുതൽ തിളങ്ങിയത്. 2003 ൽ അഭി എന്ന കന്നഡ സിനിമയിലൂടെയാണ് രമ്യ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. കന്നഡ സിനിമാ രം​ഗത്ത് തുടക്കം കുറിച്ച പല നടിമാരും പിന്നീട് കൂടുതൽ പ്രശസ്തിക്കായി മറ്റ് ഭാഷകളിലേക്ക് പോയെങ്കിലും രമ്യ എന്നും കന്നഡയിലെ പ്രിയ താരമായി തുടർന്നു.

സഞ്ജു വെഡ്സ് ​ഗീത എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കർണാടക സർ‌ക്കാരിന്റെ പുരസ്കാരവും രമ്യയെ തേടിയെത്തി. സിനിമാ രം​ഗത്ത് വിജയം കൈവരിച്ച ശേഷമാണ് രമ്യ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. കോൺ​ഗ്രസിന്റെ ശക്തയായ മുഖമാണ് രമ്യയിന്ന്. രമ്യയെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Ramya

സിനിമകളിൽ നിന്നും തുടരെ അവസരങ്ങൾ വന്നെങ്കിലും രാഷ്ട്രീയത്തിലാണ് രമ്യ പ്രധാന ശ്രദ്ധ നൽകിയതെന്ന് ചെയ്യാറു ബാലു പറയുന്നു. രമ്യയെക്കുറിച്ച് വന്ന ​ഗോസിപ്പുകളെ പറ്റിയും ചെയ്യാറു ബാലു സംസാരിച്ചു. രമ്യയുടെ കല്യാണക്കാര്യത്തിൽ അവരുടെ കുടുംബത്തേക്കാൾ ശ്രദ്ധ മാധ്യമങ്ങൾക്കാണ്. ഒരു ഘട്ടത്തിൽ മകളുടെ വിവാഹത്തെക്കുറിച്ച് ഇല്ലാത്ത വാർത്തകൾ വരുന്നതിനെതിരെ നടിയുടെ അമ്മ പ്രതികരിച്ചിരുന്നെന്നും ചെയ്യാറു ബാലു ഓർത്തു.

പ്രായം നാൽപതായിട്ടും വിവാഹത്തിന് രമ്യ തയ്യാറായിട്ടില്ല. മുൻപൊരിക്കൽ വിവാഹത്തെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് ദിവ്യ നൽകിയ മറുപടി ശ്രദ്ധ നേടിയിരുന്നു. സമൂഹത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകൾക്കനുസൃതമായി വിവാഹം ചെയ്യാൻ താൽപര്യം ഇല്ലെന്ന് രമ്യ അന്ന് വ്യക്തമാക്കി. നിരവധി തവണ നടിയുടെ വിവാഹം കഴിഞ്ഞെന്ന വാർത്തകൾ വന്നെങ്കിലും താരം ഇതിനാേടൊന്നും പ്രതികരിക്കാൻ തയ്യാറായില്ല.

Ramya

പോർച്ചു​ഗീസുകാരനായ റാഫേലുമായി ദിവ്യ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ പോകുന്നെന്നും വാർത്തകൾ വന്നു. അന്ന് നടിയുടെ അമ്മ രഞ്ജിത വാർത്തകൾക്കെതിരെ രം​ഗത്ത് വന്നു. രമ്യ ഇപ്പോൾ വിവാഹം ചെയ്യാൻ തീരുമാനിച്ചിട്ടില്ല. വിവാഹം ചെയ്യുകയാണെങ്കിൽ അറിയിക്കും. രഹസ്യമായി വിവാഹം നടത്തേണ്ട കാര്യമില്ലെന്നും രമ്യയുടെ അമ്മ വ്യക്തമാക്കി. റാഫേലുമായുള്ള രമ്യയുടെ പ്രണയം അവസാനിച്ചെന്ന് വ്യക്തമാക്കിയ അമ്മ ഇതിന് കാരണവും തുറന്ന് പറഞ്ഞു.

രമ്യ ഇവിടെ ഇലക്ഷന്റെ തിരക്കിലായിരുന്നു. റഫേൽ ബിസിനസുകളുടെ തിരക്കിലും. അവർക്ക് ഒരുമിച്ച് ചെലവഴിക്കാൻ അധികം സമയം ലഭിച്ചില്ല. മാത്രമല്ല, രമ്യക്ക് ഇന്ത്യ വിട്ട് പോകാൻ താൽപര്യമില്ല. റാഫേലിന് പോർച്ചു​ഗലും വിടാൻ താൽപര്യമില്ല. ഇതിനാൽ രണ്ട് പേരും നല്ല രീതിയിൽ പിരിഞ്ഞെന്നും നല്ല സുഹൃത്തുക്കളായി തുടരുന്നെന്നും രമ്യയുടെ അമ്മ അന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രമ്യയെക്കുറിച്ച് ഏവരെയും ഞെട്ടിച്ച വ്യാജ വാർത്ത പ്രചരിച്ചത്. ഹൃദയാഘാതം വന്ന് രമ്യ മരിച്ചെന്നായിരുന്നു വാർത്ത. എന്നാൽ വാർത്ത തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. രമ്യ ജെനീവയിൽ ആണ് ഇപ്പോഴുള്ളത്. നടിക്ക് ഒരു കുഴപ്പവും ഇല്ലെന്നും താൻ വിളിച്ച് സംസാരിച്ചിട്ടുണ്ടെന്നും ഒരു മാധ്യമപ്രവർത്തക സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. തെറ്റായ വാർത്ത പലരും വിശ്വസിച്ചിരുന്നു. യാത്രയിലായതിനാൽ വ്യാജ വാർത്തയെക്കുറിച്ച് രമ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: ramya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X