എന്തു കൊണ്ട് പാപനാശം കാണണം
കമല്‍ ഹാസനും ഗൗതമിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ്. നേരത്തെ പുറത്തിറക്കിയ ട്രെയിലര്‍ ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് മലയാളം ചിത്രം ദൃശ്യത്തിന്റെ തമിഴ് റീമേക്കാണ് പാപനാശം.

എന്തു കൊണ്ട് പാപനാശം കാണണം
മുന്‍കാല നായിക ഗൗതമിയുടെ 15 വര്‍ഷക്കാലത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവാണ് പാപനാശം. 1998ല്‍ പുറത്തിറങ്ങിയ 'ഇനിയവളെ'യാണ് ഗൗതമി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം

എന്തു കൊണ്ട് പാപനാശം കാണണം
20 വര്‍ത്തിനു ശേഷം കമല്‍ ഹാസനും ഗൗതമിയും ഒന്നിക്കുന്നു. എന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. 1989ല്‍ പുറത്തിറങ്ങിയ 'അപൂര്‍വ്വ സഹോദരര്‍ഗള്‍' എന്ന ചിത്രത്തില്‍ ഒന്നിച്ചഭിവനയിച്ച ചിത്രം

എന്തു കൊണ്ട് പാപനാശം കാണണം
ദൃശ്യം മലയാളം പതിപ്പില്‍ ചില പിഴവുകള്‍ സംഭവിച്ചിരുന്നു. ഇക്കാര്യം സംവിധായകന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. അത്തരം പിഴവുകള്‍ തിരുത്തിക്കൊണ്ടാണ് പാപനാശം ഒരുക്കിയിരിക്കുന്നത്.

എന്തു കൊണ്ട് പാപനാശം കാണണം
കമല്‍ഹാസന്റെ സുയമ്പു ലിങ്കം എന്ന കേബിള്‍ ഓപറേറ്ററുടെ വേഷം ഏറ്റവും വളരെ മികച്ചാതാണ്. പ്രേക്ഷകര്‍ക്ക് അനുസരിച്ച് ചിത്രത്തിന്റെ ചില വൈകാരിക വശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

എന്തു കൊണ്ട് പാപനാശം കാണണം
കമല്‍ ഹാസനും ഗൗതമിയ്ക്കും പുറമേ, കലാഭവന്‍ മണി, ആശ ശരത്ത് തുടങ്ങിയവരും ചിത്രത്തില്‍ മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചിരിക്കുന്നത് എന്നു ട്രെയിലര്‍ കാണുമ്പോള്‍ മനസ്സിലാകും


Click it and Unblock the Notifications











