എന്നൈ അറിന്താല്‍ ഹിറ്റാകും എന്ന് പറയുന്നതിന്റെ കാരണങ്ങള്‍

By Aswathi

തമിഴ് നാട് മാത്രമല്ല, മലയാളികളടക്കമുള്ള അജിത്ത് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന് വേണ്ടി. 59 സെക്കന്റുകള്‍ മാത്രമുള്ള, കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ടീസറ് കണ്ടതു തന്നെ ലക്ഷങ്ങളാണ്. എന്ത് കൊണ്ട് എന്നൈ അറിന്താല്‍ എന്ന ചിത്രം ഹിറ്റാകും എന്ന് ചോദിച്ചാല്‍ എടുത്തു പറയാന്‍ അഞ്ച് കാരണങ്ങളുണ്ട്.

അതിലാദ്യത്തേത്, ഗൗതം മേനോന്‍- അജിത്ത് കൂട്ടുകെട്ട് തന്നെ. ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റും അതിനു മുകളിലും എത്തിച്ച സംവിധായകനാണ് ഗൗതം വാസുദേവ മേനോന്‍. അജിത്തിനൊപ്പം ഒരു ചിത്രം ഇതാദ്യമാണ്. ആ പ്രതീക്ഷ തന്നെയാണ് ആദ്യത്തെ കാരണവും.

ajith

അജിത്തിന്റെ കഥാപാത്രമാണ് രണ്ടാമത്തെ കാരണമായി പറയുന്നത്. നല്ലവനായ നായകന്‍ എന്ന ഗെറ്റപ്പൊക്കെ സിനിമയില്‍ നിന്ന് മാറി. മങ്കാത്ത എന്ന ചിത്രത്തിലൂടെ അജിത്തും തിരിഞ്ഞവഴി സഞ്ചരിക്കാന്‍ തുടങ്ങി. എന്നൈ അറിന്താല്‍ എന്ന പുതിയ ചിത്രത്തിലും അല്പം നെഗറ്റീവായ ഒരു കഥാപാത്രത്തെയാണ് അജിത്ത് ചെയ്യുന്നതെന്ന സൂചനയാണ് ആദ്യ ടീസര്‍ നല്‍കുന്നത്.

അജിത്തിന്റെ ആരാധകരെ ഏറ്റവും കൂടുതല്‍ അടുപ്പിക്കുന്നതാണ് മൂന്നാമത്തെ കാരണം. തല അജിത്തിന്റെ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകള്‍. മങ്കാത്ത, വീരം, ആരംഭം എന്നീ സമീപകാലത്തിറങ്ങിയ മൂന്ന് ചിത്രങ്ങളിലെയും എന്ന പോലെ സോള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലിനൊപ്പം നരകളഞ്ഞ വേഷത്തിലും അജിത്തെന്നു. അജിത്ത് എന്ന നടന്റെ സ്റ്റൈല്‍ ആരാധിക്കുന്നവരാണ് ആരാധികരില്‍ മിക്കവരും.

അജിത്ത് എന്ന നടനിലെ വിശ്വാസവും പ്രതീക്ഷയും ചെറുതല്ല. എല്ലാം തികഞ്ഞാലും ഒന്നുണ്ടല്ലോ. തല അജിത്തിന്റെ സിനിമയാണ് എന്നൈ അറിന്താല്‍. വിജയ്, സൂര്യ, രജനീകാന്ത്, കമല്‍ ഹസന്‍ അങ്ങനെയുള്ള സൂപ്പര്‍സ്റ്റാറുകളുടെ ആരാധകര്‍ പോലും അജിത്തിന്റെ സിനിമയില്‍ വീണു പോകാറുണ്ട്. പക്വതയാര്‍ന്ന് അഭിനയം തന്നെയാണ് അതിനുള്ള കാരണം.

എല്ലാം കൂടിയ ഈ പ്രതീക്ഷയാണ് അവസാനത്തെയും അഞ്ചാമത്തെയും കാരണം. ഏറെ പ്രതീക്ഷയോടെയാണ് ധനുഷ് അടക്കമുള്ള അജിത്ത് ആരാധകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്. ജനുവരി എട്ടിന് ആ പ്രതീക്ഷ സാക്ഷാത്കരിക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X