»   » നടന്‍ കമല്‍ ഹാസനെ ഇഷ്ടപ്പെടാനുളള അഞ്ച് കാരണങ്ങള്‍ !!

നടന്‍ കമല്‍ ഹാസനെ ഇഷ്ടപ്പെടാനുളള അഞ്ച് കാരണങ്ങള്‍ !!

By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ അതുല്യ നടനാണ് കമല്‍ ഹാസന്‍. ബഹുമുഖപ്രതിഭയായി വിശേഷിപ്പിക്കപ്പെടുന്ന കമല്‍ അഭിനയത്തിനുപുറമേ ഗായകന്‍ ,നിര്‍മ്മാതാവ് ,സംവിധായകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തമിഴിനു പുറമേ ഹിന്ദി മലയാളം ചിത്രങ്ങളിലും കമല്‍ഹാസന്‍ അഭിനയിച്ചു. നാലു ദേശീയ പുരസ്‌കാരങ്ങളും 19 ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളുമടക്കം ഒട്ടേറെ പുരസ്‌കാരങ്ങളും കമല്‍ ഹാസനെ തേടിയെത്തി.

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ കൂടിയാണ് കമല്‍ ഹാസന്‍. ഫ്രഞ്ച് സര്‍ക്കാരിന്റെ ഷവലിയര്‍ പുരസ്‌കാരമാണ് കമല്‍ഹാസന് ഒടുവില്‍ ലഭിച്ചത്. കലാകാരന്മാരെയും എഴുത്തുകാരെയും ആദരിക്കുന്നതിന് ഫ്രഞ്ച് സര്‍ക്കാര്‍ വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരമാണിത്. ഉലകനായകനെ ഇഷ്ടപ്പെടാനുളള അഞ്ചു കാരണങ്ങളിതാ...

വിദേശ ചിത്രങ്ങളുടെ കാറ്റഗറി

രാജ്യാന്തര അവാര്‍ഡുകളില്‍ മികച്ച വിദേശ സിനിമ കാറ്റഗറിയിലേയ്ക്ക് ഇന്ത്യ ഇതുവരെ അയച്ചത് 40 ചിത്രങ്ങളാണ്. അവയില്‍ ഏഴു ചിത്രങ്ങളും കമല്‍ സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിലെല്ലാം കമല്‍ തന്നെയായിരുന്നു. നായകന്‍. ഇന്ത്യന്‍, സാഗര്‍,തേവര്‍ മകന്‍, കുരുതി പുനല്‍ ,സ്വാതി മുത്യം, ഹേ റാം എന്നിവയായിരുന്നു അവ.

ഒരു സിനിമയില്‍ പത്തു റോള്‍

ഡബിള്‍ റോളിലും ത്രിബിള്‍ റോളിലും താരങ്ങള്‍ സിനിമയില്‍ അഭിനയിക്കും. എന്നാല്‍ കമല്‍ മാത്രമാണ് ഒരു സിനിമയില്‍ പത്തു റോളിലെത്തിയത്. ദശാവതാരം എന്ന സിനിമയിലായിരുന്നു അത്.

പുതിയ വിഷയങ്ങള്‍ പരിചയപ്പെടുത്തി

തമിഴ് സിനിമയില്‍ പുതിയ വിഷയങ്ങള്‍ പരീക്ഷിച്ച നടനാണ് കമല്‍. കമലിന്റെ അന്‍പേ ശിവം നിരീശ്വരവാദം പ്രമേയമാക്കിയ ചിത്രമായിരുന്നു. തീവ്രമതവാദം വിഷയമാക്കിയ ഹേ റാം തുടങ്ങിയവയും ശ്രദ്ധേയ ചിത്രങ്ങളാണ്. കമല്‍ തമിഴ് സിനിമയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കിയ നടന്മാരിലൊരാളാണെന്നു പറയാം

വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍

രജനീകാന്ത് ഫാന്‍സ് , അജിത് ഫാന്‍സ് എന്നപോലെ കമല്‍ ഹാസന്‍ ഫാന്‍സും ഉണ്ട്. പക്ഷേ തന്റെ ഫാന്‍സ് അസോസിയേഷനുകളെ വെല്‍ഫെയര്‍ അസോയിയേഷനുകളാക്കി മാറ്റുകയാണ് കമല്‍ ചെയ്തത്. രക്തദാനം ,നേത്രദാനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കമല്‍ ഫാന്‍സ് ഇന്ന്.

English summary
in the honour of the actor, here are a few reasons why the Ulaganaygan is the best thing that happened to Tamil cinema in many years.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam