ഒമ്പത് മുന്‍നിര നായികമാരുള്ള ഒരു സിനിമ
100 ഡിഗ്രി സെല്‍ഷ്യസ് എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ അഞ്ച് മുന്‍നിര നായികമാര്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. മറ്റ് ഭാഷകളില്‍ നായകര്‍തമ്മില്‍ ചേര്‍ന്നാലും നായികമാര്‍ തമ്മിലുള്ള ഇത്തരം കൂടിച്ചേരലുകള്‍ അപൂര്‍വ്വമാണ്.
എന്നാലിപ്പോഴിതാ തമിഴകം ഒരു പരീക്ഷണത്തിനൊരുങ്ങുന്നു. ഒന്നും രണ്ടും അഞ്ചുമല്ല, ഒമ്പത് നായികമാരാണ് ഒരു സിനിമയിക്ക് വേണ്ടി ഒന്നിക്കുന്നത്. അതും മുന്‍നിര നായികമാരായിരിക്കും. നയന്‍താര, തൃഷ, ആന്‍ഡ്രിയ ജെര്‍മിയ, അഞ്ജലി തുടങ്ങിയവരാണ് പരിഗണനയിലുള്ളത്.

'കന്നിരാശി' എന്ന പേരില്‍ വിജയ് ചന്ദറാണ് ഇങ്ങനെയൊരു ചിത്രം സംവിധാനം ചെയ്യുന്നത്. ചിമ്പുവിനെ നായകനാക്കി 'വാലു' എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ് ചന്ദറിപ്പോള്‍. അതുകഴിഞ്ഞാല്‍ ഉടന്‍ കന്നിരാശി തുടങ്ങും.
മറ്റ് നായികമാരുടെ കാര്യത്തില്‍ ആലോചനകള്‍ നടന്നുവരുന്നതേയുള്ളൂ. ജയ് യും സന്താനവുമായിരിക്കും മറ്റുപ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. ചിമ്പു ഒരു അതിഥിവേഷത്തിലെത്തുമെന്നും അറിയുന്നു. ഒരു ബിഗ് ബജറ്റ് എന്റര്‍ടൈനറായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം ഒക്ടോബര്‍ അവസാനത്തോടെ തുടങ്ങും.


Click it and Unblock the Notifications