സൂര്യയുടെ പുതിയ ചിത്രത്തിന് വലിയൊരു മാറ്റം, എന്താണത്?
സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വലിയൊരു മാറ്റം. മറ്റൊന്നുമല്ല, ഹൈക്കു എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേര് മാറ്റുന്നു. പുതിയ പേര് കണ്ടുവച്ചിട്ടില്ല. ആരാധകര്‍ക്ക് ആര്‍ക്ക് വേണമെങ്കിലും ചിത്രത്തിന് പേര് നിര്‍ദ്ദേശിക്കാവുന്നതാണ്.
സൂര്യയും അമല പോളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിലുള്ളതാണ്. കുട്ടികളെ വളര്‍ത്തേണ്ട രീതികളെ കിറിച്ചും മറ്റുമാണ് ചിത്രം പറയുന്നത്. ബിന്ദു മാധവി, കാര്‍ത്തിക് കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അതിഥിതാരങ്ങളായി എത്തുന്നു.

ഹൈക്കു എന്ന പേരിന് ഒരു അട്രാക്ഷന്‍ കിട്ടുന്നില്ല എന്ന് പറഞ്ഞാണ് പേര് മാറ്റുന്നത്. അത് മാത്രമല്ല, ഹൈക്കു എന്ന വാക്ക് ഇംഗ്ലീഷാണ്. അങ്ങനെ വരുമ്പോള്‍ തമിഴ് നാട് സര്‍ക്കാറിന്റെ ടാക്‌സ് ആനുകൂല്യം ലഭിയ്ക്കില്ല എന്നതും പേര് മാറ്റാന്‍ കാരണമാണ്
ചിത്രത്തിന്റെ സംവിധായകന്‍ പാണ്ഡിരാജ് തന്നെയാണ് ചിത്രത്തിന്റെ പേര് മാറ്റുന്ന കാര്യം തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്. ആരാധകര്‍ നിര്‍ദ്ദേശിക്കുന്ന പേര് യോജിച്ചതാണെങ്കില്‍ തീര്‍ച്ചയായും അത് ഉപയോഗിക്കും എന്ന ഉറപ്പും സംവിധായകന്‍ നല്‍കുന്നു.


Click it and Unblock the Notifications