»   » ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ ഷൂട്ടിങിനിടെ മരിച്ചു, ആ ശകുനപ്പിഴയില്‍ നിന്ന് അജിത്ത് രക്ഷപ്പെട്ടത്?

ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ ഷൂട്ടിങിനിടെ മരിച്ചു, ആ ശകുനപ്പിഴയില്‍ നിന്ന് അജിത്ത് രക്ഷപ്പെട്ടത്?

By: Rohini
Subscribe to Filmibeat Malayalam

മറ്റെല്ലാ മേഖലയിലും എന്ന പോലെ സിനിമയിലും ഉണ്ട് ആവശ്യത്തിനും അനാവശ്യത്തിനും വിശ്വാസങ്ങള്‍. ശകുനപ്പിഴയിലും താളപ്പിഴയിലുമൊക്കെ വിശ്വസിക്കുന്നവരാണ് മിക്ക സിനിമാക്കാരും. ഇതിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ ഭാഗ്യം കെട്ടവരായി ചിത്രീകരിക്കുന്നവരുണ്ട്. അത്തരം ശകുനപ്പിഴയിലൂടെയാണ് തല അജിത്തും കടന്ന് വന്നത്.

കേരളത്തില്‍ ഗംഭീര റിലീസിന് ഒരുങ്ങി വിവേഗം!!! ഫാന്‍സ് ഷോകളും തയാര്‍???

ആഗസ്റ്റ് 2 ന് തമിഴകത്തിന്റെ തല സിനിമാ ലോകത്ത് എത്തിയിട്ട് കാല്‍ നൂറ്റാണ്ട് തികയുകയാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളിലെ യാത്ര അത്ര എളുപ്പമായിരുന്നില്ല അജിത്തിന്. ഒത്തിരി ദുര്‍ഘടം പിടിച്ച വഴിയിലൂടെയാണ് അജിത്ത് വന്നത്. ആദ്യ ചിത്രത്തിന്റെ സംവിധായകന്റെ മരണം കുറച്ചൊന്നുമല്ല അജിത്തിന്റെ കരിയറിനെ ബാധിച്ചത്.

ആദ്യ ചിത്രം

സിനിമയില്‍ യാതൊരു പാരമ്പര്യവും ഇല്ലാത്ത അജിത്ത് ആഗ്രഹിച്ചു വന്നതാണ് സിനിമയില്‍. 1993 ല്‍ റിലീസ് ചെയ്ത പ്രേമ പുസ്തകം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അജിത്തിന്റെ തുടക്കം. 1992 ആഗസ്റ്റ് 2 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

സംവിധായകന്റെ മരണം

ഗൊല്ലപ്പുടി ശ്രീനിവാസനാണ് പ്രേമ പുസ്തകം എന്ന ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ അദ്ദേഹം മരണപ്പെട്ടു. തുടര്‍ന്ന് സിനിമയുടെ സംവിധാനം അച്ഛന്‍ ഗൊല്ലപ്പുടി മരുതി റാവു ഏറ്റെടുക്കുകയായിരുന്നു.

ആ പേര് ദോഷം

സിനിമയുടെ ഷൂട്ടിങ് ഒരു വിധം പൂര്‍ത്തിയാക്കി. എന്നാല്‍ അജിത്തിന് അതൊരു പേര് ദോഷമായി. നായകനായി അഭിനയിച്ച ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ മരിച്ചതോടെ അജിത്ത് ഒരു ശകുനപ്പിഴയായി ചിത്രീകരിക്കപ്പെട്ടു.

അവിടെ നിന്നുള്ള യാത്ര

ആ തകര്‍ച്ചയില്‍ നിന്നാണ് അജിത്തിന്റെ തുടക്കം. പിന്നീടിങ്ങോട്ടുള്ള അജിത്തിന്റെ യാത്രയ്ക്ക് പ്രേക്ഷകര്‍ സാക്ഷിയാണ്. സിനിമയില്‍ ഒരു പാരമ്പര്യവുമില്ലാതെ കഴിവുകൊണ്ട്, വീഴ്ചയില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചുമാണ് അജിത്ത് വളര്‍ന്നത്.

25 വര്‍ഷം 57 സിനിമകള്‍

അമരവാതി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് എത്തിയ അജിത്ത് പിന്നെ പടിപടിയായി വളര്‍ന്നു. 25 വര്‍ഷത്തിനിടെ, ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്ന വിവേഗം വരെ 57 സിനിമകള്‍ അജിത്ത് ചെയ്തു തീര്‍ത്തു

ആരാധരെ ഉണ്ടാക്കി എടുത്തു

അജിത്തിന്റെ ആരാധകരെ കുറിച്ച് പറയാതെ താരത്തിന്റെ കരിയര്‍ അപൂര്‍ണമാണ്. തമിഴിന് പുറത്തേക്കും വ്യാപിച്ചു കിടക്കുന്നു അജിത്തിന്റെ ആരാധകര്‍. ആരാധകരോടുള്ള അജിത്തിന്റെ പെരുമാറ്റമാണ് താരത്തിന് ശക്തി നല്‍കുന്നത്.

Thala Ajith; 'V' Factor In Siruthai Movies

പുതിയ ചിത്രം

അജിത്തിന്റെ അമ്പത്തിയേഴാമത്തെ ചിത്രമായ വിവേഗം റിലീസിന് തയ്യാറെടുക്കുകയാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 24 ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ ടീസറും പോസ്റ്ററുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

English summary
A big day for Thala Ajith; Check Why

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam