കാജല്‍ അഗര്‍വാളിനെ കാണാന്‍ യുവാവിന് നഷ്ടപ്പെട്ടത് 75 ലക്ഷം! ചതി മനസിലായപ്പോള്‍ ആത്മഹത്യാശ്രമം

തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. നടിയ്ക്ക് വമ്പന്‍ ആരാധക പിന്‍ബലമാണുള്ളത്. ആരാധന മൂത്ത് പലരും പല കാര്യങ്ങളും ചെയ്യാറുള്ളത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ കാജലിനെ കാണാന്‍ വേണ്ടി 75 ലക്ഷത്തോളം രൂപ നഷ്ടം വന്നൊരു ആരാധകനെ കുറിച്ചാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ചെന്നൈയിലെ വലിയൊരു വ്യവസായിയുടെ മകനാണ് തട്ടിപ്പിന് ഇരയായത്. നടിമാരെ നേരിട്ട് കാണാന്‍ പറ്റുന്ന വെബ്‌സൈറ്റിനെ പറ്റി സുഹൃത്തുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് യുവാവ് ഒരു മാസം മുന്‍പ് അതൊന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചത്. രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഫോണിലേക്ക് ഒരു കോള്‍ വന്നു. തന്റെ കൈയില്‍ നടിമാര്‍ ഉണ്ടെന്നും ഇഷ്ടമുള്ള നടിമാരെ തിരഞ്ഞെടുക്കാനായി ഫോട്ടോ അയച്ച് തരാമെന്നും വിളിച്ചാള്‍ വ്യക്തമാക്കി. ഇതിനായി അമ്പതിനായിരം രൂപ ആദ്യം ഓണ്‍ലൈനിലൂടെ അടക്കാന്‍ അറിയിച്ചു.

kajal-agarwal-fan

അദ്ദേഹം അയച്ച് കൊടുത്ത ചിത്രങ്ങളില്‍ നിന്നും യുവാവ് തിരഞ്ഞെടുത്തത് കാജല്‍ അഗര്‍വാളിന്റെ ഫോട്ടോ. അതിന് ശേഷം പേര് വിവരങ്ങളെല്ലാം സൈറ്റിലൂടെ കൈമാറി. വീണ്ടും അമ്പതിനായിരം രൂപയുടെ ആവശ്യവുമായി കോള്‍ വന്നു. ഇത് കൊടുത്താല്‍ നടിയെ നേരിട്ട് കാണിക്കാമെന്നായിരുന്നു വാഗ്ദാനം. പക്ഷെ പണം അടച്ചതിന് ശേഷം ചില അശ്ലീല സൈറ്റുകളുടെ ലിങ്കുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.

ഇതോടെ താന്‍ പറ്റിക്കപ്പെടുകയാണെന്ന് യുവാവ് തിരിച്ചറിഞ്ഞു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 75 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍വിളികള്‍ വന്നു. ഇല്ലെങ്കില്‍ ഈ വിവരങ്ങളെല്ലാം വെബ്‌സൈറ്റ് ലിങ്കും പരസ്യപ്പെടുത്തുമെന്നുമടക്കമുള്ള ഭീഷണികള്‍ വന്നു. ഒടുവില്‍ ഓണ്‍ലൈന്‍ വഴി 75 ലക്ഷം രൂപ കൊടുക്കാന്‍ യുവാവ് തയ്യാറാവുകയായിരുന്നു. താന്‍ വഞ്ചിക്കപ്പെട്ടതില്‍ മനംനൊന്ത യുവാവ് ഒളിച്ചോടുകയും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X