നടന്മാരുമായി പെട്ടെന്ന് പ്രണയത്തിലാവുന്നത് രക്ഷപ്പെടാന്‍! നഗ്മയും ശരത് കുമാറുമായിട്ടുള്ള പ്രണയകഥയിങ്ങനെ
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്ന് നായികയാണ് നഗ്മ. നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായിട്ടും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചും നടി ശ്രദ്ധേയയായി. പലപ്പോഴും നടന്മാരുടെ പേരിനൊപ്പം നഗ്മ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.
നിരവധി പ്രമുഖരുടെ കൂടെ പ്രണയവാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിട്ടും നഗ്മ ഇനിയും വിവാഹിതയായിട്ടില്ല. നാല്‍പത്തിയെട്ടു വയസുകാരിയായ നടി ഇപ്പോഴും സിംഗിളായി ജീവിക്കുകയാണ്. എന്നാല്‍ നടന്‍ ശരത് കുമാറുമായി നടി ഇഷ്ടത്തിലാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നിട്ടും താരങ്ങള്‍ ജീവിതത്തില്‍ ഒന്നിച്ചില്ല.

നഗ്മ സൂപ്പര്‍ നായികയായി നില്‍ക്കുന്ന സമയത്ത് ശരത് കുമാറിന്റെ നായികയായിട്ടും അഭിനയിച്ചിരുന്നു. ഇതോടെ ഇരുവരും അടുപ്പത്തിലാകുന്നത്. താരങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിച്ച് ഒന്നിക്കാന്‍ പോവുകയാണെന്നുമൊക്കെ പലതരം അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇതോടെയാണ് നടന്റെ ആദ്യഭാര്യയുമായി പ്രശ്‌നത്തിലാവുന്നത്.
ശരത് കുമാറും ആദ്യഭാര്യ സായ ദേവിയും പിരിയാനുള്ള കാരണം നടന് നഗ്മയോട് തോന്നിയ പ്രണയമായിരുന്നു. ഭര്‍ത്താവിന് നടിയുമായുള്ള പ്രണയം അറിഞ്ഞതോടെ സായ ദേവി വിവാഹ മോചനത്തിന് തയ്യാറാവുകയായിരുന്നു. വിവാഹ ബന്ധം പിരിഞ്ഞതിന് ശേഷം ശരത് കുമാര്‍ നഗ്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. ഇരുവരും അതിനായുള്ള തയ്യാറെടുപ്പിലുമായിരുന്നു. എന്നാല്‍ അധികം വൈകാതെ താരങ്ങളുടെ പ്രണയ ബന്ധം തകര്‍ന്നു.
പിന്നീട് ശരത്കുമാര്‍ നടി കൂടിയായ രാധികയെ വിവാഹം കഴിച്ചതോടെയാണ് ഗോസിപ്പുകള്‍ മറ്റൊരു തലത്തിലേക്ക് പോയത്. എന്നാല്‍ നഗ്മയടക്കം തെന്നിന്ത്യയിലെ പ്രമുഖ നടിമാര്‍ അക്കാലത്തെ സൂപ്പര്‍താരങ്ങളുമായി ഇഷ്ടത്തിലാവുന്നതിന് ചില കാരണങ്ങള്‍ കൂടി ഉണ്ടായിരുന്നു എന്ന് പറയുകയാണ് മാധ്യമപ്രവര്‍ത്തക കൂടിയായ സബിത ജോസഫ്.
സിനിമയില്‍ നായികയായി അഭിനയിക്കുന്ന നടിമാര്‍ പലപ്പോഴും അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകണമെന്ന രീതി ഇപ്പോഴും തുടര്‍ന്ന് പോരുകയാണ്. നിര്‍മാതാക്കളും സംവിധായകന്മാരുമൊക്കെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതും പതിവാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഭൂരിഭാഗം നടിമാരും പ്രമുഖരായ നടന്മാരുമായി സൗഹൃദം സ്ഥാപിക്കാന്‍ തുടങ്ങി.
തങ്ങള്‍ക്ക് വരുന്ന അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാനൊരു മാര്‍ഗം എന്ന നിലയിലാണ് പല നടിമാരും സിനിമയിലെത്തിയ ഉടനെ പ്രണയത്തിലാവുന്നതെന്ന് സബിത പറയുന്നു. അത്തരത്തില്‍ നടി റോജ കോളിവുഡ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുമ്പോള്‍ താന്‍ സെല്‍വമണിയുടെ ആളാണെന്ന് പറയുമായിരുന്നു.

അതുപോലെ നടി ഖുശ്ബു തമിഴില്‍ അരങ്ങേറ്റം കുറിച്ച ഉടനെ നടന്‍ പ്രഭുവുമായി സൗഹൃദം സ്ഥാപിക്കുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്തിരുന്നു. അത്തരത്തില്‍ ഓരോ നടിമാരും ഒരു പ്രമുഖ നടനുമായി സൗഹൃദം സ്ഥാപിച്ച് രക്ഷപ്പെടുകയായിരുന്നു' എന്നും സബിത സൂചിപ്പിക്കുന്നു.
എന്നാല്‍ നടി നഗ്മയെ സംബന്ധിച്ചിടത്തോളം ഇങ്ങനെയായിരുന്നില്ല. നടി ഒരു നടനോടും നേരിട്ട് സഹായം ചോദിച്ചിട്ടില്ല. ശരത്കുമാറിനൊപ്പം രണ്ട് സിനിമകളില്‍ അഭിനയിച്ചതോടെയാണ് അവര്‍ക്കിടയില്‍ ഗോസിപ്പുകളുണ്ടായത്. ശരത്കുമാറുമായി സൗഹൃദം സ്ഥാപിക്കാന്‍ അവള്‍ ശ്രമിച്ചിരുന്നില്ല. പ്രഭുദേവയ്‌ക്കൊപ്പം അഭിനയിച്ചതിന് ശേഷം നടന്‍ പ്രഭുദേവയും നഗ്മയുമായി പ്രണയത്തിലായിരുന്നു, എന്നാല്‍ നടന്‍ തിരികെ നഗ്മയെ സ്‌നേഹിച്ചില്ല എന്നത് ശ്രദ്ധേയമാണെന്നും,' മാധ്യമപ്രവര്‍ത്തക പറയുന്നു.
50 വയസ് തികയാന്‍ പോകുന്ന നടി നഗ്മ ഇപ്പോഴും സിനിമയില്‍ സജീവമാണ്. നടി ജ്യോതികയുടെ മൂത്ത സഹോദരി കൂടിയായ നഗ്മ ക്രിക്കറ്റ് താരം ഗാംഗുലിയടക്കമുള്ളവരുമായി പ്രണയത്തിലായെന്ന തരത്തില്‍ കഥകള്‍ മുന്‍പ് പ്രചരിച്ചിരുന്നു.


Click it and Unblock the Notifications











