രാജകുമാരനെ പോലെ മകനെ ഒരുക്കി, 200 കോടി ചിലവാക്കി വിവാഹം? പണത്തിന് വേണ്ടി നടത്തിയ വിവാഹമെന്ന് മാധ്യമപ്രവർത്തകൻ

പണം ഉണ്ടെങ്കില്‍ എന്തുമാവാലോ എന്ന ഡയലോഗാണ് നടന്‍ നെപ്പോളിയന്റെ മകന്റെ വിവാഹത്തെ കുറിച്ച് ചിലരുടെ അഭിപ്രായങ്ങള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വലിയ ആഘോഷത്തോടെ നടനും രാഷ്ട്രീയക്കാരനുമായിരുന്ന നെപ്പോളിയന്റെ മൂത്തമകന്‍ ധനുഷിന്റെ വിവാഹം കഴിഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നിശ്ചയം നടത്തിയത് മുതല്‍ വളരെ മോശമായ അഭിപ്രായങ്ങളാണ് താരകുടുംബത്തിന് നേരിടേണ്ടതായി വന്നത്.

അതേ സമയം കോടികള്‍ മുടക്കിയാണ് താരപുത്രന്റെ ആര്‍ഭാടപൂര്‍ണ്ണമായ വിവാഹം നടത്തിയതെന്ന് പ്രചരണം ഉണ്ടായിരുന്നു. 200 കോടിയോളം വിവാഹത്തിന് മാത്രം ചിലവായി എന്നും റിപ്പോര്‍ട്ട് വന്നു. എന്നാല്‍ പണത്തിന് വേണ്ടി നടന്നൊരു വിവാഹമാണിതെന്നും നഴ്‌സായ പെണ്‍കുട്ടി വധുവായി വന്നതെങ്ങനെയാണെന്നും പറയുകയാണ് തമിഴിലെ മാധ്യമപ്രവര്‍ത്തകനായ പാണ്ഡ്യന്‍.

neopolean

ചെറുപ്രായത്തിലെ ധനുഷിന് മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന അസുഖം ബാധിച്ചതിനാല്‍ സാധാരണ ആളുകളെ പോലെ ജീവിക്കാന്‍ സാധിക്കില്ലായിരുന്നു. ഇന്ത്യയിലാണ് ആദ്യം ചികിത്സ നടത്തിയതെങ്കിലും ഇവിടെ നല്‍കിയ ചികിത്സ തൃപ്തികരമല്ലാത്തതിനാല്‍ അമേരിക്കയിലേക്ക് പോയി. അവിടുത്തെ ജീവിത സാഹചര്യം മികച്ചതായതിനാല്‍ കുടുംബം അമേരിക്കയില്‍ സ്ഥിരതാമസമാക്കി. ധനുഷിന് അവിടെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയും തുടങ്ങി കൊടുത്തു.

ഈ സാഹചര്യത്തില്‍ ധനുഷിനെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു മാതാപിതാക്കള്‍. നെപ്പോളിയന്റെ ഭാര്യയുടെ വീടിന് അടുത്ത് നിന്നും അക്ഷയ എന്ന പെണ്‍കുട്ടിയെ കാണുകയും അവര്‍ക്ക് സമ്മതമായതോടെ വിവാഹം ഉരപ്പിക്കുകയും ചെയ്തു. ധനുഷും അക്ഷയയും ഫോണിലൂടെയാണ് പരിചയപ്പെടുന്നതും സംസാരിക്കുന്നതും.

ധനുഷിന് വിമാനത്തില്‍ യാത്ര ചെയ്ത് ഇന്ത്യയിലേക്ക് വരാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീഡിയോ കോളില്‍ പങ്കെടുത്താണ് നിശ്ചയത്തില്‍ പങ്കെടുത്തത്. അമേരിക്കയില്‍ നിന്നും ജപ്പാനിലേക്ക് പോകണമെന്ന ധനുഷിന്റെ ആഗ്രഹത്തിലാണ് ജപ്പാനില്‍ വച്ച് വിവാഹം നടത്തിയത്. കുടുംബത്തോടൊപ്പം ഖുശ്ബു, രാധിക, മീന, കലാ മാസ്റ്റര്‍, ശരത്കുമാര്‍, പാണ്ഡ്യരാജന്‍, സുഹാസിനി, തുടങ്ങി നിരവധി താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ ജപ്പാനിലേക്ക് വന്നു.

neopolean

200 കോടിയോളം വിവാഹത്തിന് ചിലവായെന്ന് തുടങ്ങി കഥകള്‍ വന്നതോടെ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഈ വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. 'നെപ്പോളിയന്റെ മകന്‍ ധനുഷ് ഒരു പ്രത്യേക കുട്ടിയാണ്. മറ്റ് പുരുഷന്മാരെപ്പോലെ പ്രവര്‍ത്തിക്കാന്‍ അയാള്‍ക്ക് കഴിയില്ല. ചികിത്സയ്ക്കായി നെപ്പോളിയന്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കി. ഏകദേശം 500 ഏക്കര്‍ അദ്ദേഹത്തിന് അവിടെയുണ്ട്. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ സമ്പാദിച്ച പണമാണിത്.

തന്റെ കാലശേഷം മകനെ പരിപാലിക്കാന്‍ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ച നടന്‍ ഒരു സ്ത്രീയെ കണ്ടെത്തി. ആ പെണ്‍കുട്ടി ഒരു നഴ്‌സാണ്. ധനുഷിനെ പരിപാലിക്കാന്‍ ഒരു നഴ്സിനെ പോലുള്ള ആള് തന്നെ വേണം. ഭാര്യ എന്നതിലുപരി ആ കുട്ടി ധനുഷിന് ഒരു നഴ്സാണ്. നെപ്പോളിയന്റെ മുഴുവന്‍ വസ്തുവകകളുടെയും സംരക്ഷകയായിരിക്കും അക്ഷയ. അതാണ് സത്യം.

ആ പെണ്‍കുട്ടി തന്റെ ജീവിതം ഇവിടെ ബലിയര്‍പ്പിച്ചിരിക്കുകയാണ്. അതുപോലെ വിവാഹത്തിന് 200 കോടിയും പറയുന്നു. അത്രയൊന്നും ഇല്ല. ഇത് കൂടി പോയാല്‍ 20 കോടി രൂപ വരെയേ ചെലവ് വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X