ആ സ്ത്രീയുടെ മകളെ മകളായി കാണാന്‍ കഴിയുമോ എന്ന പേടി! നടി വനിതയുടെ വിവാഹത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍
നടിയും താരപുത്രിയുമായ വനിത വിജയകുമാര്‍ വിവാദങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. മൂന്ന് തവണ വിവാഹിതയാവുകയും ആ ബന്ധം വേര്‍പിരിയുകയും ചെയ്തത് നടിയ്‌ക്കെതിരെയുള്ള പരിഹാസങ്ങള്‍ക്ക് വഴിയൊരുക്കി. എന്നാല്‍ വീണ്ടും നടി കുടുംബജീവിതത്തിലേക്ക് പോവുകയാണെന്ന തരത്തില്‍ പ്രചരണം വന്നത് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
റോബര്‍ട്ട് മാസ്റ്ററുമായി കൈകോര്‍ത്ത് നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം സേവ് ദി ഡേറ്റ് എന്ന് പറഞ്ഞ് കൊടുത്തതാണ് വനിത ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ട്രെന്‍ഡ് ആവാന്‍ കാരണം. വനിത വീണ്ടും വിവാഹിതയാകുന്നുവെന്ന് കേട്ടതോടെ പല കഥകളുമാണ് പൊങ്ങി വന്നത്. ഒപ്പം നടിയുടെ കുടുംബത്തെ കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്.

ബിഗ് ബോസില്‍ മത്സരിച്ചതിന് ശേഷമാണ് വനിത വിജയകുമാര്‍ സമൂഹ മാധ്യമങ്ങളില്‍ ഹോട്ട് ടോപ്പിക്കായത്. ഇടയ്ക്ക് നടി മൂന്നാമതും വിവാഹം കഴിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. സംവിധായകന്‍ കൂടിയായ പീറ്റര്‍ പോളുമായിട്ടുള്ള ബന്ധം മാസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുകയും ചെയ്തു. ഇതോടെ മുന്‍പുള്ള നടിയുടെ ബന്ധങ്ങളുടെ പേരില്‍ പരിഹാസിക്കപ്പെടാന്‍ തുടങ്ങി.
പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു റോബര്‍ട്ട് മാസ്റ്ററിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവുമായി വനിത എത്തിയത്. പലരും ഇത് യഥാര്‍ഥ വിവാഹമാണെന്ന് തെറ്റിദ്ധരിച്ചതോടെ റോബര്‍ട്ടിനോട് രക്ഷപ്പെട്ടോളാനും വനിതയെ വിവാഹം കഴിക്കുന്നത് നാണക്കേട് ഉണ്ടാക്കുമെന്ന തരത്തിലുള്ള കമന്റുകള്‍ക്ക് വഴിയൊരുക്കി.
മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് വനിതയും റോബര്‍ട്ട് മാസ്റ്ററും രംഗത്ത് വന്നത്. ഈ പോസ്റ്റര്‍ പുറത്തുവന്നിട്ടും വനിതയുടെ വിവാഹ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചെഗുവേര പറഞ്ഞതും ശ്രദ്ധേയമാവുകയാണ്.
'വനിതയുടെ റിലേഷന്‍ഷിപ്പുകളെ പറ്റി പറയുമ്പോള്‍ സോഷ്യല്‍ മീഡിയയെ കണക്കിലെടുക്കാനാവില്ലെന്നാണ് ചെഗുവേര പറയുന്നത്. ഈ സമൂഹത്തില്‍ ഭാര്യ മരിച്ചാല്‍ കുട്ടികളുടെ സംരക്ഷണത്തിനായി ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കുന്നു. എന്നിരുന്നാലും, ഭര്‍ത്താവ് മരിച്ചാല്‍, സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാന്‍ കഴിയില്ല. അതിന് കാരണം ആ സ്ത്രീയുടെ മകളെ രണ്ടാനച്ഛന്‍ മകളായി കാണുമോ? എന്നതാണ്.

എന്നാല്‍ വനിതയുടെ കാര്യത്തില്‍ അവരുടെ വ്യക്തിജീവിതം എങ്ങനെയാണെന്നും അവളെ എങ്ങനെ വളര്‍ത്തിയെന്നും നോക്കണം. വനിതയും അവരുടെ മാതാപിതാക്കളും തമ്മില്‍ സ്വത്തിന്റെ പേരില്‍ പ്രശ്നങ്ങളുണ്ട്. ആ സമയത്ത് ഒരു അഭിമുഖത്തില്‍ വനിത സത്യാവസ്ഥ പറഞ്ഞിരുന്നു. 'ആ വീട് എനിക്ക് വേണമെന്നും എന്റെ കഠിനാധ്വാനം കൊണ്ടാണ് ഞാന്‍ ആ വീട് വാങ്ങിയത്.' എന്നായിരുന്നു നടി പറഞ്ഞത്.
അതുമാത്രമല്ല, അമ്പരപ്പിക്കുന്ന പല കാര്യങ്ങളും വനിതയുടെ ആദ്യ ഭര്‍ത്താവിനെ കുറിച്ചും നടിയുടെ വീട്ടുകാര്‍ പറഞ്ഞു. വനിതയുടെ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. ഇക്കാരണത്താല്‍, പലര്‍ക്കും വനിതായോട് ദേഷ്യം തോന്നുന്നു. അതിന് കാരണം വിവാഹങ്ങളാണ്.
ഒന്നാം വിവാഹം വേര്‍പിരിഞ്ഞു, പിന്നെ രണ്ടാം വിവാഹവും വിജയിച്ചില്ല, ഒടുവില്‍ മൂന്നാം വിവാഹം. ആ ഭര്‍ത്താവ് മരിച്ചു. വനിതയ്ക്ക് നാലാമതും വിവാഹം ചെയ്യാം, വേണമെങ്കില്‍ 50 തവണ എങ്കിലും കല്യാണം കഴിക്കാം. പക്ഷേ, പണമാണോ അതോ ഈഗോയാണോ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കൂടി നോക്കണം. ഇവനെ വേണ്ടെന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്ന് മനസിലാക്കണമെന്നും' മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നു.


Click it and Unblock the Notifications