For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി വനിതയുടെ മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട വിവാദം! ഒടുവില്‍ എല്ലാവരോടും മാപ്പ് ചോദിച്ച് താരപുത്രി

  |

  തമിഴ് നടി വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളായിരുന്നു ഒരു മാസമായിട്ട് നടന്ന് കൊണ്ടിരിക്കുന്നത്. ജൂണ്‍ 27 നായിരുന്നു സംവിധായകന്‍ പീറ്റര്‍പോളും വനിതയും തമ്മില്‍ വിവാഹിതരാവുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം ചെന്നൈയില്‍ വെച്ച് നടത്തിയ വിവാഹം അതിവേഗം വൈറലായി മാറി. പിന്നാലെ പീറ്ററിനെതിരെ ആരോപണവുമായി ആദ്യ ഭാര്യയും എത്തി.

  ഇതോടെ തമിഴിലെ പ്രമുഖ താരങ്ങളും രംഗത്ത് എത്തി. വനിതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം നടി ലക്ഷ്മി രാമകൃഷ്ണനുമായി ലൈവ് ചാറ്റിലെത്തിയ വനിത മോശമായ രീതിയില്‍ സംസാരിച്ചിരുന്നു. പിന്നാലെ ഈ പ്രശ്‌നങ്ങളെല്ലാം അവസാനിക്കണമെങ്കില്‍ വനിത മാപ്പ് പറയണമെന്നായിരുന്നു ലക്ഷ്മി അടക്കമുള്ള നടിമാര്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ വനിത എല്ലാവരോടും ക്ഷമ ചോദിച്ചിരിക്കുകയാണ്.

  പത്തൊന്‍പതാം വയസിലായിരുന്നു വനിത വിജയ്കുമാര്‍ ആദ്യം വിവാഹിതയാവുന്നത്. നടന്‍ ആകാശ് ആയിരുന്നു ആദ്യ ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷം ആനന്ദ് രാജന്‍ എന്ന ബിസിനസുകാരനെ വിവാഹം കഴിച്ചു. അധികം വൈകാതെ ഈ ബന്ധവും ഉപേക്ഷിച്ചു. ഇതിനിടെ ഒരു കൊറിയോഗ്രാഫറുമായി വനിത ഏറെ കാലം ലിവിങ് റിലേഷനിലായിരുന്നു. അതും വേണ്ടെന്ന് വെച്ചതിന് ശേഷമായിരുന്നു ഇപ്പോള്‍ പീറ്റര്‍ പോളുമായി മൂന്നാമതും വിവാഹിതയായത്. ആദ്യ വിവാഹങ്ങളില്‍ മൂന്ന് മക്കളും നടിയ്ക്കുണ്ട്.

  പീറ്ററിന്റെ ആദ്യ ഭാര്യയുമായി നിയമപരമായി വിവാഹമോചനം നേടാതെയായിരുന്നു ഈ വിവാഹം നടത്തിയത്. ഇതിനെതിരെ പീറ്ററിന്റെ ഭാര്യ രംഗത്ത് വന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. മറ്റൊരാളുടെ ഭര്‍ത്താവിനെ സ്വന്തമാക്കിയ വനിതയ്‌ക്കെതിരെ രൂക്ഷ ആരോപണവുമായി ലക്ഷ്മി രാമകൃഷ്ണനും കസ്തൂരിയും നിര്‍മാതാവ് രവീന്ദറുമൊക്കെ രംഗത്ത് എത്തിയത്. ഇവരുടെ ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണം വനിതയും പീറ്ററും വീഡിയോ അഭിമുഖവുമായി എത്തിയിരുന്നു. ഇതില്‍ പറഞ്ഞതൊക്കെ നുണയാണെന്നായിരുന്നു പീറ്ററിന്റെ ഭാര്യ പറഞ്ഞത്.

  ഇതിനിടെ ഒരു ചാനല്‍ ലക്ഷ്മി രാമകൃഷ്ണനെയും വനിതയെയും ചേര്‍ത്ത് ലൈവ് അഭിമുഖം നടത്തിയിരുന്നു. ലൈവിന്റെ തുടക്കത്തില്‍ തന്നെ ഇരുവരും ചേര്‍ന്ന് വഴക്കും ബഹളവും തുടങ്ങി. ട്വിറ്ററിലൂടെ തന്നെ അപമാനിച്ച ലക്ഷ്മിയെ പരസ്യമായി രണ്ട് പറയാനാണ് താനിവിടെ വന്നതെന്ന്ണ് വനിത പറഞ്ഞത്. രണ്ട് പേരുടെ ഇടയില്‍ നടന്ന കാര്യത്തെ പുറത്ത് നിന്നും ഒരാള്‍ നോക്കി കണ്ടിട്ട് എന്ത് കൊള്ളരുതായ്മയും പറയുമോ? എന്താണ് നിങ്ങളുടെ പ്രശ്നം, നിങ്ങളൊരു ജഡ്ജിയാണോ? വിവാഹപ്രശ്നങ്ങളില്‍ നിങ്ങള്‍ക്ക് ഇടപെടാന്‍ എന്താണ് യോഗ്യതയെന്നുമൊക്കെ ലക്ഷ്മിയോട് വനിത ചോദിച്ചു. വളരെ മോശമായ ചില വാക്കുകളും നടി പ്രയോഗിച്ചിരുന്നു.

  നയന്‍താരയെ കൂടി പരാമര്‍ശിച്ച് പറഞ്ഞതോടെ വനിതയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ വന്നു. ഇപ്പോഴിതാ മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് വനിത. തഞ്ചാവൂരാണ് എന്റെ നാട്. അതിന്റെ പൈതൃകത്തിലും സംസ്‌കാരത്തിലും എനിക്കേറെ അഭിമാനമുണ്ട്. എന്റെ കുടുംബത്തിലെ എല്ലാവരെയും വേദനിപ്പിക്കാനായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ഇവിടെയുള്ള പുരുഷന്മാര്‍ അവരുടെ കുടുംബത്തെ ഉത്തരവാദിത്തങ്ങളോടും സത്യസന്ധമായും സംരക്ഷിക്കുന്നത് വലിയ അഭിമാനത്തോടെ ഞാന്‍ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. തഞ്ചാവൂരില്‍ നിന്നുള്ള ഭര്‍ത്താവ് ആയതിനാല്‍ എന്റെ പിതാവിനെ കുറച്ച് ഞാന്‍ ഒരുപാട് സംസാരിച്ചിട്ടുണ്ട്.

  എന്റെ അമ്മയും തഞ്ചാവൂരില്‍ നിന്നുള്ളതാണ്. പക്ഷേ മറ്റൊരു ജാതിയിലായിരുന്നു. ഞാന്‍ പറഞ്ഞതോ ചെയ്തതോ ശരിക്കും തെറ്റാണെങ്കില്‍ ക്ഷമ ചോദിക്കുന്നതില്‍ എനിക്കൊരിക്കലും വിഷമമുണ്ടാകില്ല. പക്ഷേ ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കാം. എന്റെ പ്രിയപ്പെട്ട സഹോദരന്മാരോടും സഹോദരിമാരോടുമായി പറയുകയാണ്. നിങ്ങളോട് അനാദരവ് കാണുന്ന മറ്റൊരു വിഷയത്തില്‍ എന്റെ ദേഷ്യത്തോടെയുള്ള സംസാരം തെറ്റായി വ്യാഖ്യാനിക്കരുത്. നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്ത രീതിയില്‍ എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എന്നും വനിത പറയുന്നു.

  Read more about: vanitha വനിത
  English summary
  A Look Back At Bigg Boss Fame Vanitha Vijayakumar's Apology To Everyone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X