For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെയും വിവാഹത്തിന്റെയും പേരിൽ വിവാദങ്ങളില്‍ കുടുങ്ങി താരപുത്രി! വനിതയ്ക്കെതിരെ ആരോപണം

  |

  തമിഴ് സിനിമയില്‍ വലിയ വിവാദങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. നടന്‍ വിജയ്കുമാറിന്റെ മകളും നടിയുമായ വനിത വിജയ്കുമാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് രണ്ട് മൂന്ന് ആഴ്ചകളായി ചര്‍ച്ചകള്‍ നടന്ന് വരികയാണ്. ജൂണ്‍ 27 നായിരുന്നു സംവിധായകന്‍ പീറ്റര്‍ പോളും വനിതയും വിവാഹിതരാവുന്നത്. ചെന്നൈയില്‍ വെച്ച് നടത്തിയ വിവാഹത്തിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ ഗുരുതര വിമര്‍ശനങ്ങളും ഉയര്‍ന്നു.

  പീറ്ററിനെതിരെ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെയായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇക്കാര്യം ചൂണ്ടി കാണിച്ച് വനിതയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി തമിഴിലെ മുന്‍നിര താരങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ ലൈവില്‍ നടി ലക്ഷ്മിയെ ചീത്ത വിളിച്ച് എത്തിയിരിക്കുയാണ് വനിത. ഇത് മാത്രമല്ല നേരത്തെയും വനിത വിജയ്കുമാര്‍ പലവിധ വിവാദങ്ങളിലും കുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി പീറ്റര്‍ പോളും വനിതയും എത്തിയിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് താരങ്ങള്‍ മനസ് തുറന്നത്. പീറ്റര്‍ പോളിനെ വനിത തടഞ്ഞ് വെച്ചിരിക്കുയാണെന്ന പ്രധാന ആരോപണത്തെ ഇരുവരും തള്ളി കളഞ്ഞിരുന്നു. ഒപ്പം തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും പീറ്ററും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവരുടെ പ്രതികരണത്തില്‍ ചിലത് സത്യമല്ലെന്ന് പറഞ്ഞ് പീറ്ററിന്റെ അസോസിയേറ്റ് ഡയറക്ടറും രംഗത്തെത്തിയിരുന്നു.

  വനിതയുടെ മൂന്നാം വിവാഹം എതിര്‍ത്ത് കൊണ്ട് അഭിപ്രായം പറഞ്ഞ ലക്ഷ്മി രാമകൃഷ്ണനും വനിതയും കഴിഞ്ഞ ദിവസമാണ് ലൈവ് അഭിമുഖത്തിനെത്തിയത്. ലൈവിന്റെ തുടക്കത്തില്‍ തന്നെ ഇരുവരും ചേര്‍ന്ന് വഴക്കും ബഹളവും തുടങ്ങുകയായിരുന്നു, ട്വിറ്ററിലൂടെ തന്നെ അപമാനിച്ച ലക്ഷ്മിയെ പരസ്യമായി രണ്ട് പറയാനാണ് താനിവിടെ വന്നതെന്നായിരുന്നു വനിത പറയുന്നത്. രണ്ട് പേരുടെ ഇടയില്‍ നടന്ന കാര്യത്തെ പുറത്ത് നിന്നും ഒരാള്‍ നോക്കി കണ്ടിട്ട് എന്ത് കൊള്ളരുതായ്മയും പറയുമോ? എന്താണ് നിങ്ങളുടെ പ്രശ്‌നം, നിങ്ങളൊരു ജഡ്ജിയാണോ? വിവാഹപ്രശ്‌നങ്ങളില്‍ നിങ്ങള്‍ക്ക് ഇടപെടാന്‍ എന്താണ് യോഗ്യതയെന്നും ലക്ഷ്മിയോട് വനിത ചോദിക്കുന്നു.

  ലക്ഷ്മിയ്ക്ക് സംസാരിക്കാന്‍ ഒരു അവസരം കൊടുക്കുക പോലും ചെയ്യാതെയായിരുന്നു വനിത ആരോപണങ്ങളുമായി എത്തിയത്. തെരുവില്‍ വഴക്കുണ്ടാക്കുന്നവരെ പോലെ സംസാരിക്കുന്ന വനിതയോട് സംസാരിക്കാന്‍ തനിക്കും താല്‍പര്യമില്ലെന്ന് ലക്ഷ്മി പറഞ്ഞെങ്കിലും വനിത വീണ്ടും ബഹളമുണ്ടാക്കുകയായിരുന്നു. എന്നാല്‍ പരസ്പരം ആരോപണം ഉന്നയിച്ച് വനിത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. നേരത്തെയും മക്കളുടെ പേരില്‍ ഭര്‍ത്താവുമായിട്ടും വനിത പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. മക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വനിതയുടെ ആദ്യ ഭര്‍ത്താവ് ആകാശുമായിട്ടായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

  ആകാശും വനിതയും തമ്മില്‍ തര്‍ക്കം വന്നതോടെ മദ്രാസ് ഹൈക്കോടതി കുട്ടികളെ മാറ്റി നിര്‍ത്തേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മകന്‍ വിജയ് ശ്രീഹരി മുത്തച്ഛനായ വിജയ്കുമാറിനൊപ്പമായിരുന്നു വളര്‍ന്നത്. ഇപ്പോള്‍ പിതാവ് ആകാശിനൊപ്പമാണ് തമാസം. ഇവരുടെ മകള്‍ ജോവിക വനിതയ്‌ക്കൊപ്പമാണ്. ആകാശിന് ശേഷം വനിതയുടെ ഭര്‍ത്താവായിരുന്ന ആനന്ദ് രാജനുമായിട്ടും മകളുടെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ ബന്ധത്തിലുള്ള ജയനിതയെ തനിക്ക് വിട്ട് തരണമെന്ന് പറഞ്ഞ് ആനന്ദ് രാജ വന്നിരുന്നെങ്കിലും മകളെ അദ്ദേഹത്തിനൊപ്പം തന്നെ വിട്ടിരുന്നു.

  മകള്‍ ജയനിതയെ തട്ടികൊണ്ട് പോയെന്ന് കാണിച്ച് ആനന്ദ് രാജന്‍ പോലീസിനും പരാതി നല്‍കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് വനിത ബിഗ് ബോസ് തമിഴ് മത്സരത്തില്‍ പങ്കെടുക്കവേ പോലീസ് വീടിനുള്ളില്‍ കയറിയിരുന്നു. എന്നാല്‍ അമ്മയ്‌ക്കൊപ്പം പോവണമെന്ന് ജയനിത ആഗ്രഹം പറഞ്ഞതോടെ രണ്ട് പെണ്‍മക്കളും വനിതയ്‌ക്കൊപ്പമാണ് താമസം.

  ദാമ്പത്യ ജീവിതത്തില്‍ മാത്രമല്ല സ്വന്തം കുടുംബത്തില്‍ പാരമ്പര്യ സ്വത്തിന്റെ പേരിലും വനിത പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. വനിതയ്‌ക്കെതിരെ വിജയ്കുമാര്‍ നിയമപരമായ നടപടികളും എടുത്തിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം കുടുംബവുമായിട്ടുള്ള വനിതയുടെ ബന്ധത്തെ ഉലച്ചു. കുടുംബവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കൊന്നും വനിത പങ്കെടുക്കാറില്ലായിരുന്നു. സഹോദരിമാരായ ശ്രീദേവിയും പ്രീതയുമൊക്കെ ഒന്നിച്ച് കൂടാറുണ്ടെങ്കിലും മൂത്ത സഹോദരി മാത്രം ഉണ്ടാവാറില്ലെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.

  Read more about: vanitha വനിത
  English summary
  A Look Back At Bigg Boss Fame Vanitha Vijayakumar's Never Ending Controversy's
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X