രണ്ട് വിവാഹവും ഒരു ലിവിങ് റിലേഷനും; നായികമാരെ ജീവിത സഖിയാക്കിയ കമല്‍ ഹാസന്റെ കുടുംബം
അഭിനയത്തിലുള്ള പ്രാവിണ്യം കൊണ്ട് ഉലകനായകന്‍ എന്ന വിളിപ്പേര് സ്വന്തമാക്കിയ നടനാണ് കമല്‍ ഹാസന്‍. വളരെ ചെറുപ്പത്തില്‍ വെള്ളിത്തിരയില്‍ അഭിനയിച്ച് തുടങ്ങിയ താരം പിന്നീട് തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍താരങ്ങളില്‍ ഒരാളായി മാറി. നടന്‍, സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, നര്‍ത്തകന്‍, ഗായകന്‍ എന്നിങ്ങനെ ചലച്ചിത്ര ലോകത്തെ ഒട്ടുമിക്ക സാങ്കേതിക പ്രവര്‍ത്തനങ്ങളിലും കമല്‍ ഹാസന്‍ കഴിവ് തെളിയിച്ചിരുന്നു.
കരിയറില്‍ വലിയ വിജയങ്ങള്‍ കീഴടക്കിയ താരം ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ സജീവമായതോടെ സിനിമാ ജീവിതത്തിന് താല്‍കാലികമായൊരു ഇടവേളയും നല്‍കിയിരുന്നു. അടുത്തിടെ കമലിന്റെ മകള്‍ ശ്രുതി ഹാസന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെയുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചുന്നു.
എന്നാല്‍ തന്റെ പ്രണയബന്ധം തകര്‍ന്നുവെന്ന് ശ്രുതി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കമല്‍ ഹാസന്‍ ഒരു താരവുമായി പ്രണയത്തിലാണെന്നുള്ള സ്ഥീരികരിക്കാത്ത വിവരങ്ങളാണ് വരുന്നത്. ഇതേ കുറിച്ച് താരം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും രണ്ട് തവണ വിവാഹിതനും ഒരു ലിവിങ് റിലേഷനിലുമായിരുന്ന കമല്‍ ഹാസന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ചയാവുകയാണ്.

'ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ശ്രീവിദ്യയോട് കമല്‍ ഹാസന് പ്രണയം ഉണ്ടായിരുന്നതായി താരം തന്നെ വെളിപ്പെടുത്തിയിരുന്നു. 24-ാമത്തെ വയസിലായിരുന്നു നര്‍ത്തകിയും നടിയുമായ വാണി ഗണപതിയെ കമല്‍ ഹാസന്‍ വിവാഹം കഴിക്കുന്നത്. 1978 ല്‍ വാണിയെ വിവാഹം കഴിച്ച താരം 1988 ല്‍ ആ വിവാഹബന്ധം വേര്‍പിരിഞ്ഞു. ആ പ്രണയ വിവാഹത്തിന് പത്ത് വര്‍ഷത്തോളമേ ആയൂസ് ഉണ്ടായിരുന്നുള്ളു.
വാണിയുമായി കുടുംബ ജീവിതം നയിക്കുന്നതിനിടയിലാണ് നടി സരിഗയുമായി കമല്‍ ഹാസന്‍ പ്രണയത്തിലാവുന്നത്. വാണിയുമായി ഡിവോഴ്‌സ് ആയതിനൊപ്പം സരിഗയ്‌ക്കൊപ്പം ലിവിങ് റിലേഷനിലായിരുന്നു. പതിനാറ് വര്‍ഷത്തോളം ഒരുമിച്ച് കഴിഞ്ഞ സരിഗയും കമല്‍ ഹാസനും 2004 ല്‍ വേര്‍പിരിഞ്ഞു. തെന്നിന്ത്യന്‍ നടിമാരായ ശ്രുതി ഹാസനും അക്ഷര ഹാസനും സരിഗയില്‍ കമലിന് ജനിച്ച മക്കളാണ്.
Recommended Video
ഇരു മക്കളും ജനിച്ചതിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. സരിഗയുമായിട്ടുള്ള ബന്ധം തകര്‍ന്നതോടെ നടി ഗൗതമിയുമായി കമല്‍ അടുത്തു. 2005 മുതല്‍ ഗൗതമിയ്‌ക്കൊപ്പം കമല്‍ ഹാസന്‍ ലിവിങ് റിലേഷനിലായിരുന്നു. അതും 2016 ല്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ തമിഴിലും മലയാളത്തിലുമായി തിളങ്ങി നില്‍ക്കുന്നൊരു താരവുമായി കമല്‍ അടുപ്പത്തിലാണെന്നാണ് പുതിയ ചില അനൗദ്യോഗികമായിട്ടുള്ള റിപ്പോര്‍ട്ടുകളുണ്ട്. ഇതേ കുറിച്ച് ഉലകനായകന്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വൈകാതെ ഉണ്ടാവുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications