For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരൊക്കെ വിവാഹം കഴിച്ചാലും ഇവര്‍ ബാക്കിയുണ്ടാകും; ചിമ്പുവിനെ ട്രോളിയവര്‍ക്ക് നടിയുടെ മറുപടി

  |

  സിനിമാ താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനാണ് ആരാധകരും കാത്തിരിക്കാറുള്ളത്. താരങ്ങള്‍ പോലും അറിയും മുന്‍പ് അവരുടെ വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് പതിവാണ്. തമിഴ് സിനിമാലോകത്ത് വിവാഹം കഴിക്കാതെ ബാച്ച്‌ലറായി തുടരുന്ന താരമാണ് ചിലമ്പരസന്‍ എന്ന ചിമ്പു. മുപ്പത്തൊന്‍പത് വയസുള്ള നടന്റെ വിവാഹത്തെ കുറിച്ച് മുന്‍പും പല കഥകളും പ്രചരിച്ചിരുന്നു.

  ചിമ്പുവിന്റെ വീട്ടുകാര്‍ വിവാഹം സീരിയസായി തന്നെ നോക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിട്ടും കാര്യമായ വിവരമില്ലാതെ വന്നതോടെ ട്രോളന്മാരും രംഗത്തെത്തി. ചിലര്‍ ചിമ്പുവിന്റെ പേരിനൊപ്പം നടി ശ്രീനിധിയെ കൂടി ചേര്‍ത്താണ് പുതിയ ട്രോളുകള്‍ ഇറക്കിയിരിക്കുന്നത്. അത് മനസിലാക്കിയതോടെ കിടിലന്‍ മറുപടിയുമായി ശ്രീനിധിയും രംഗത്തെത്തി.

  ചിമ്പു എന്ന് വിവാഹം കഴിക്കുമെന്ന ചോദ്യമാണ് കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന് വരുന്നത്. അത് ട്രോളായി മാറി. 'ഒരു ദിവസം എല്ലാവരും വിവാഹിതരാവും. ഞാനും ചിമ്പുവും മാത്രം അന്നേരവും അതുപോലെ ഉണ്ടാവും' എന്നാണ് ട്രോളില്‍ പറയുന്നത്. വികാരഭരിതനായി നില്‍ക്കുന്ന ചിമ്പുവിന്റെ മെമും അതില്‍ കൊടുത്തു. ഒപ്പം നടി ശ്രീനിധിയെ കൂടി ചേര്‍ത്തതിനാല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടിയതിന് വിശദീകരണം നല്‍കി.

  ബിഗ് ബോസില്‍ നില്‍ക്കാന്‍ ലവ് സ്ട്രാറ്റജി വേണോ? ജയിലിനുള്ളില്‍ നിന്നും റോബിനും റിയാസും പറഞ്ഞത്

  ട്രോള്‍ ഷെയര്‍ ചെയ്തതിനൊപ്പം 'അത് ശരിക്കും നന്നായി ഇരുന്നേനെ, പക്ഷേ എനിക്ക് മറ്റൊരാള്‍ ഉണ്ട്' അതുകൊണ്ട് നടക്കില്ലല്ലോ എന്നാണ് ശ്രീനിധി പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ നടിയുടെ പോസ്റ്റ് വൈറലായി. ചിലര്‍ തമാശരൂപേണ ഇത് കണ്ടെങ്കിലും മറ്റ് ചിലര്‍ വിമര്‍ശനമാക്കി. ഒപ്പം നടി പറഞ്ഞത് പ്രകാരം ശ്രീനിധി പ്രണയത്തിലാണോന്നും വിവാഹം ഉടനെ ഉണ്ടാവുമോ എന്ന തരത്തിലും ചോദ്യങ്ങള്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങി.

  നിമിഷയുടെ ടോപ് ഫൈവില്‍ ജാസ്മിനൊപ്പം റോബിനും! ബ്ലെസ്ലി ക്രുക്കഡ് പ്ലെയര്‍, 'ജാവോ'യെക്കുറിച്ചും താരം

  സീ തമിഴ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന യാരടീ നീ മോഹിനി എന്ന സീരിയലിലൂടെയാണ് ശ്രീനിധി ശ്രദ്ധേയയാവുന്നത്. പിന്നീട് നിരവധി സീരിയലുകളിലും മോഡലിങ് രംഗത്തുമൊക്കെ സജീവമായിരുന്നു.

  അടുത്തിടെ സൂപ്പര്‍ താരം അജിത്ത് കുമാറിന്റെ വലിമൈ എന്ന ചിത്രത്തെ കുറിച്ചുള്ള റിവ്യൂ ശ്രീനിധി പങ്കുവെച്ചിരുന്നു. സിനിമയെ പറ്റി നെഗറ്റീവായി സംസാരിച്ചതിന് ശ്രീനിധിയ്ക്ക് വലിയ വിമര്‍ശനമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

  ഉലകനായകനൊപ്പം ഓസ്‌കര്‍ നായകന്‍; ഫെസ്റ്റിവല്‍ വേദിയിലെ ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

  Recommended Video

  'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ

  അതേ സമയം ചിമ്പുവിന്റെ വിവാഹത്തിന് വേണ്ടി തമിഴ് സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. നടി തൃഷ അടക്കം പ്രമുഖ നടിമാരുമായി ചിമ്പു പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്.

  ഏറ്റവുമൊടുവില്‍ നടി നിധി അഗര്‍വാളിന്റെ പേരാണ് ഉയര്‍ന്ന് വന്നത്. ഈശ്വരന്‍ എന്ന സിനിമയില്‍ ചിമ്പുവിന്റെ നായികയായി അഭിനയിച്ചത് നിധിയാണ്. സിനിമാ ലൊക്കേഷനില്‍ നിന്നും ആരംഭിച്ച ഇഷ്ടം സീരിയസായി മാറിയെന്നും താരങ്ങള്‍ ഈ വര്‍ഷം തന്നെ വിവാഹിതരായേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

  Read more about: simbu ചിമ്പു
  English summary
  A Netizen Ask Sreenidhi To Marry Simbu, Here's What The Serial Actress Replied
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X