ഉലകനായകനൊപ്പം ഓസ്‌കര്‍ നായകന്‍; ഫെസ്റ്റിവല്‍ വേദിയിലെ ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായ കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചിരിക്കുകയാണ്. 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും നിരവധി സെലിബ്രിറ്റികളാണ് എത്തിയിരിക്കുന്നത്. അനേകം ഇന്ത്യന്‍ സിനിമകളും ഈ വര്‍ഷം കാനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ സിനിമയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഇത്തവണ ജൂറി അംഗമായി ബോളിവുഡ് നടി ദീപിക പദുക്കോണും ഒപ്പമുണ്ട്. ദീപികയെക്കൂടാതെ ഐശ്വര്യ റായ് ബച്ചന്‍, തമന്ന, നവാസുദ്ദീന്‍ സിദ്ദിഖി, ആര്‍.മാധവന്‍ തുടങ്ങി സെലിബ്രിറ്റി ലോകത്തെ നിരവധി താരങ്ങള്‍ ഇത്തവണ കാനില്‍ എത്തിച്ചേരും.

 ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഭകള്‍

ഓസ്‌കര്‍ പുരസ്‌കാര ജേതാവും സംഗീതസംവിധായകനുമായ എ.ആര്‍.റഹ്മാന്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. എ.ആര്‍.റഹ്മാന്‍ സംവിധാനം ചെയ്ത ലേ മസ്‌ക് എന്ന ചിത്രം ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിവല്‍ വേദിയില്‍നിന്ന് എ.ആര്‍.റഹ്മാന്‍ ആരാധകര്‍ക്കായി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ഉലകനായകന്‍ കമല്‍ഹാസനൊപ്പമുള്ള ചിത്രമാണ് റഹ്മാന്‍ ഇന്ന് പോസ്റ്റ് ചെയ്തത്. എ ആര്‍ റഹ്മാന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

ഉലകനായകന്‍ വിത്ത് ഓസ്‌കര്‍ നായകന്‍ എന്നാണ് ആരാധകര്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ലെജന്‍ഡ് ലെജന്‍ഡിനൊപ്പം, ഈ ജോടി ഒരിക്കല്‍ കൂടി ഒരുമിക്കാന്‍ കാത്തിരിക്കുകയാണ് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത്. ആര്‍.മാധവന്‍, നവാസുദ്ദീന്‍ സിദ്ദിഖി, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും എ.ആര്‍.റഹ്മാന്‍ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

കാനില്‍ റഹ്മാന്റെ ചിത്രം

എ.ആര്‍.റഹ്മാന്‍ സംവിധാനം ചെയ്ത ലേ മസ്‌ക് എന്ന 36 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. റഹ്മാന്റെ ഭാര്യ ഒരിക്കല്‍ പറഞ്ഞ ഒരു വണ്‍ ലൈന്‍ സ്റ്റോറിയില്‍ നിന്നാണ്
റഹ്മാന് ഈ ചിത്രം സംവിധാനം ചെയ്യാനുള്ള ആശയം ഉദിച്ചത്.

വെര്‍ച്വല്‍ റിയാലിറ്റി മോഡില്‍ ചിത്രീകരിക്കുന്ന ഈ സിനിമയില്‍ നോറ അര്‍നേസണ്ടര്‍, ഗേ ബര്‍നെറ്റ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഈ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന വാര്‍ത്ത അടുത്തിടെയാണ് റഹ്മാന്‍ ആരാധകരെ അറിയിച്ചത്.

Recommended Video

റോബിൻ ആലോചനയുമായി വന്നാൽ കെട്ടിക്കുമോ? | Bigg Boss Malayalam Dilsha's Sister Interview | FilmiBeat
വിക്രം ജൂണ്‍ മൂന്നാം തീയതി

വിക്രം ആണ് കമല്‍ഹാസന്റെ ഏറ്റവും പുതിയ ചിത്രം. ജൂണ്‍ മൂന്നാം തീയതിയാണ് വിക്രത്തിന്റെ ആഗോള തീയറ്റര്‍ റിലീസ്. ഫഹദ് ഫാസില്‍, നരേയ്ന്‍, കാളിദാസ് ജയറാം എന്നിവരും വിക്രത്തില്‍ കമല്‍ഹാസനൊപ്പമുണ്ട്. കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്റെ തന്നെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നൂറു ദിവസത്തിലധികം സമയമെടുത്താണ് വിക്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും.

കമല്‍ഹാസന്‍ നിര്‍മിക്കുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് ആക്ഷന്‍ ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്കുമാര്‍ പെരിയസാമിയാണ് സംവിധാനം. ശിവകാര്‍ത്തികേയനാണ് നായകന്‍. സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം.

More from Filmibeat

Read more about: kamal hassan a r rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X