»   » ചിത്രീകരണം പൂര്‍ത്തിയാകും മുന്‍പ് കബലിയിലെ ഗാനങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്ക് ആയെന്നോ?

ചിത്രീകരണം പൂര്‍ത്തിയാകും മുന്‍പ് കബലിയിലെ ഗാനങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്ക് ആയെന്നോ?

Posted By:
Subscribe to Filmibeat Malayalam

രജ്ഞിത് സംവിധാനം ചെയ്യുന്ന രജനീകാന്തിന്റെ പുതിയ ചിത്രമായ കബലിയിലെ ഗാനങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയാകും മുന്‍പ് ഇന്റര്‍നെറ്റില്‍ ലീക്ക് ആയി. ചിത്രത്തിലെ ഗാനത്തിന്റെ ഒരു മിനിട്ട് വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ വൈറല്‍ ആയത്.

ഗാനം ലീക്ക് ആയതില്‍ കടുത്ത നിരാശയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഗാനം ലീക്കായെന്ന വാര്‍ത്ത നടന്‍ കലൈരാസനാണ് ട്വിറ്ററില്‍ കുറിച്ചത്. കബലിയെ സപ്പോര്‍ട്ട് ചെയ്യണമെന്നും ഗാനത്തെ ഇന്റര്‍നെറ്റില്‍ വൈറല്‍ ആകാന്‍ അനുവദിക്കരുതെന്നും ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ വാര്‍ത്ത പുറം ലോകം അറിഞ്ഞത്തോടെ വിപരീതമായാണ് സംഭവിച്ചത്. ഉടന്‍ തന്നെ ട്വിറ്റര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

kabalidistributionrights

ഗാനം ലീക്ക് ആയതിനു പിന്നില്‍ അണിയറ പ്രവര്‍ത്തകര്‍ തന്നൊണ് എന്നാണ് അഭ്യൂഹം. ഒരു മിനിട്ട് ദൈ്യര്‍ഘ്യമുള്ള വീഡിയോ വാട്ട്‌സ് ആപിലാണ് വൈറലായത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ആദ്യമായല്ല സിനിമാ ലോകത്ത് സംഭവിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളായ പുലിയും വേതാളവും ഇതേ രീതിയില്‍ ഇന്റര്‍നെറ്റില്‍ ലീക്കായിരുന്നു.

രജനീകാന്ത് യഥാര്‍ത്ഥ പ്രായത്തില്‍ എത്തുന്ന സിനിമയില്‍ രാധിക ആപ്‌തേയാണ് നായിക. അധോലോക രാജാവിന്റെ സമാനതകള്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് രജനി എന്നാണ് പറയുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവിരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. 2016 ഏപ്രില്‍ മാസത്തില്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
A song from Rajinikanth's forthcoming movie "Kabali" has been leaked online. Some miscreants have released a one-minute clip, shocking the makers of the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam