For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതിശ്രുത വരന്റെ ആദ്യ വിവാഹം ആഘോഷമാക്കിയ നടി; ആ ബന്ധം തകര്‍ത്തത് ഹന്‍സികയാണോന്ന് ചോദ്യം

  |

  നയന്‍താരയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമാലോകം ഏറെ കാത്തിരുന്ന വിവാഹമാണ് നടി ഹന്‍സിക മോത്‌വാനിയുടേത്. പ്രമുഖരടക്കം ചില നടന്മാരുടെ പേരിനൊപ്പം ഹന്‍സികയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒരിക്കല്‍ പോലും പ്രതികരിക്കാന്‍ നടി തയ്യാറായിട്ടില്ല.

  ഏറ്റവുമൊടുവില്‍ തന്റെ പ്രതിശ്രുത വരനെ പുറംലോകത്തിന് പരിചയപ്പെടുത്തി കൊണ്ടാണ് നടി എത്തിയത്. വിവാഹം ഉടനെ ഉണ്ടാവുമെന്നും അദ്ദേഹം തന്നെ പ്രൊപ്പോസ് ചെയ്തുവെന്നുമൊക്കെ നടി വ്യക്തമാക്കി. ഒടുവിലിതാ വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

  ഏറെ കാലമായി നടി ഹന്‍സിക ഒരു പ്രണയത്തിലായിരുന്നു. നടിയുടെ സുഹൃത്തും അതിലുപരി ബിസിനസ് പാര്‍ട്ട്‌നറുമായ സൊഹൈല്‍ കതൂരിയയാണ് വരന്‍. പ്രതിശ്രുത വരനെ പരിചയപ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസമാണ് നടി രംഗത്ത് വരുന്നത്. നടിയുടെ വരനെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാന്‍ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സൊഹൈലിന്റെ ആദ്യ വിവാഹത്തിന്റെ വീഡിയോയാണിത്.

  Also Read: പ്ലാസ്റ്റിക് സര്‍ജറി ചെയ്ത മുഖമാണിത്; പുറത്തിറങ്ങി കണ്ടത് ഞാനവന്റെ മടിയില്‍ കിടക്കുന്നതടക്കം പലതുമെന്ന് മഞ്ജു

  ഈ വീഡിയോയിലെ രസകരമായ കാര്യം സൊഹൈയിലിന്റെ ആദ്യ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹന്‍സികയും എത്തിയിരുന്നു എന്നുള്ളതാണ്. മുംബൈ ബേസ്ഡായി ബിസിനസ് നടത്തുന്ന സെഹൈല്‍ കതൂരിയ നേരത്തെ വിവാഹിതനാണ്. റിങ്കി എന്ന യുവതിയെ 2016 ലാണ് ഇദ്ദേഹം വിവാഹം കഴിക്കുന്നത്. അന്ന് വിവാഹത്തിനോട് അനുബന്ധിച്ചും വിവാഹശേഷവും നടന്ന എല്ലാ ചടങ്ങുകൡും ഒരു കുടംബത്തിലെ അംഗമെന്ന നിലയില്‍ ഹന്‍സികയും പങ്കെടുത്തിരുന്നു.

  പ്രതിശ്രുത വരന്റെ വിവാഹം ഇത്രയധികം ആഘോഷമാക്കിയ മറ്റൊരാളും ഉണ്ടാവില്ലെന്നാണ് വീഡിയോ വൈറലായതോടെ വിമര്‍ശകര്‍ പറയുന്നത്. വലിയ ആഘോഷത്തോടെയാണ് സൊഹൈലും റിങ്കിയും വിവാഹിതരാവുന്നത്. ആ തീരുമാനം എത്രത്തോളം ശരിയായിരുന്നുവെന്നും റിങ്കിയെ ഭാര്യയാക്കുന്നതിലെ സന്തോഷവും സൊഹൈല്‍ പറയുന്നുണ്ട്. എന്നിട്ടും ആദ്യ ഭാര്യയുമായി അദ്ദേഹം വേര്‍പിരിയാനുണ്ടായ കാരണമെന്താണെന്നാണ് വീഡിയോ വൈറലായതോടെ ഉയര്‍ന്ന് വരുന്നത്.

  എട്ട് വര്‍ഷത്തോളമായിട്ട് സെഹൈലുമായി സൗഹൃദത്തിലാണ് ഹന്‍സിക. 2019 മുതല്‍ ഇരുവരും ഒരുമിച്ച് ബിസിനസ് ചെയ്ത് തുടങ്ങി. സെഹൈലിന്റെ ആദ്യ ദാമ്പത്യത്തിന് ഇടയില്‍ വന്നത് ഹന്‍സികയാണോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. എന്തായാലും വിവാഹത്തിനുള്ള ഒരുക്കങ്ങളൊക്കെ ഏകദേശം പൂര്‍ത്തിയായെന്നാണ് വിവരം. ജയ്പൂരിലുള്ള മുന്‍ഡോട്ട കൊട്ടരത്തില്‍ വച്ച് വിവാഹചടങ്ങുകള്‍ നടത്താനാണ് താരങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് മറ്റൊരു വിവരം.

  കൊവിഡ് കാലത്ത് ഹന്‍സിക വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു. നടന്‍ ചിമ്പുവുമായി നടി വിവാഹിതയാവുന്നു എന്നൊരു പ്രചരണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നടിയുടെ തന്നെ ബിസിനസ് പങ്കാളി ജീവിതത്തിലും പാര്‍ട്‌നര്‍ ആവുമെന്നും അഭ്യൂഹം വന്നു. അതിലൊന്നും പ്രതികരിക്കാനോ വിശദീകരിക്കാനോ ഹന്‍സിക ശ്രമിച്ചിരുന്നില്ല. എന്തായാലും ഒരുമിക്കാന്‍ പോവുന്ന താരങ്ങള്‍ക്ക് ആശംസാപ്രവഹാമാണ്.

  English summary
  A Video Of Hansika Motwani Attending Her Fiancee Sohail Kathuria's First Wedding Goes Viral Again. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X