ഒരു സിനിമയ്ക്ക് 200 കോടി പ്രതിഫലം വാങ്ങിക്കുന്ന ഇന്ത്യയിലെ നടന്‍! നടന്‍ വിജയ്ക്ക് ആശംസകളുമായി നിര്‍മാതാവ്

തമിഴകത്തിന്റെ ഇളയദളപതി എന്നറിയപ്പെടുന്ന നടന്‍ വിജയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍ മീഡിയയില്‍ നിറയെ താരത്തിനുള്ള പിറന്നാള്‍ സന്ദേശം കൊണ്ട് നിറഞ്ഞിരുന്നു. മാത്രമല്ല ആരാധകരുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തി വന്നിരുന്നത്.

ബാലതാരമായി തുടങ്ങി അമ്പത് ദിവസത്തിലെത്തി നില്‍ക്കുന്ന വിജയിയെ കുറിച്ച് എഴുത്തുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ് കൂടിയായ ജോളി ജോസഫ്. അമ്പതാം ജന്മദിനം ആഘോഷിച്ച വിജയ്ക്ക് ആശംസകള്‍ നേര്‍ന്നതിനൊപ്പമാണ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചും സിനിമകളെ കുറിച്ചുമാണ് ജോളി പറയുന്നത്.

'പത്ത് വയസ്സില്‍ 'വെട്രി' എന്ന സിനിമയില്‍ ബാലതാരമായി തുടങ്ങി, നാല് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍, തമിഴ് സിനിമയിലെ ഏറ്റവും വാണിജ്യപരമായി വെന്നിക്കൊടി പാറിച്ച നടന്മാരില്‍ ഒരാളായ വിജയ് ഏകദേശം എഴുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

vijay

എക്കാലത്തെയും ഏറ്റവും കൂടുതല്‍ വരുമാനം നേടിയ തമിഴ് സിനിമകളില്‍ നായകനായതിനാല്‍ ഇന്ന് ഏകദേശം ഇരുനൂറു കോടി രൂപ ഒരു സിനിമക്ക് പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടന്മാരില്‍ ഒരാളുമാണ്.

സംവിധായകനും ക്രിസ്തു മതവിശ്വാസിയായ എസ് എ ചന്ദ്രശേഖറിന്റെയും ഹിന്ദുമത വിശ്വാസിയായ പിന്നണി ഗായികയായിരുന്ന ശോഭയുടെ മകനായി മദ്രാസില്‍ ജനിച്ച വിജയ് എന്നറിയപ്പെടുന്ന ജോസഫ് വിജയ് ചന്ദ്രശേഖര്‍ 18-ാം വയസ്സില്‍ നാളയ്യ തീര്‍പ്പ് (1992) എന്ന സിനിമയില്‍ തന്റെ ആദ്യ നായക വേഷം ചെയ്തു. പിന്നീട് ചരിത്രം...! ശ്രീലങ്കന്‍ തമിഴ് വംശജയായ സംഗീതയാണ് ഭാര്യ.

2003-ലെ ' ഗില്ലി ' എന്ന സിനിമ 500 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യ തമിഴ് ചിത്രമായി മാറി. പിന്നീട് തിരുപ്പാച്ചി, പോക്കിരി എന്നിവയുടെ വിജയത്തോടെ, തമിഴ് സിനിമയിലെ മുന്‍നിരയും വാണിജ്യപരമായി വിജയിച്ചതുമായ നടന്മാരില്‍ ഒരാളായി മാറി. വിമര്‍ശനപരമായും വാണിജ്യപരമായും വിജയിച്ച വിവിധ ചിത്രങ്ങളില്‍ വിജയ് അഭിനയിച്ചു.

vijay

നടനെന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഏഷ്യയിലെ ഈസ്റ്റേണ്‍ ഐയിലെ മുന്‍നിര സെലിബ്രിറ്റികളില്‍ 2023-ല്‍ ബോളിവുഡ് നടന്മാരില്‍ ഇടംനേടിയ ഏക തമിഴ് നടനാണ്, പ്രശസ്ത ചെന്നൈ ലൊയോള കോളേജില്‍ നിന്നും വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ വിജയ്.

' ദളപതി' (കമാന്‍ഡര്‍) എന്ന് വിളിക്കപ്പെടുന്ന വിജയ്ക്ക് ലോകം മുഴുവന്‍ കാര്യമായ ആരാധകരുണ്ട്. 2024 ഫെബ്രുവരിയില്‍, തമിഴഗ വെട്രി കഴകം എന്ന ചിത്രത്തിലൂടെ വിജയ് സിനിമയില്‍ നിന്ന് വിരമിക്കുകയും രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം പ്രഖ്യാപിക്കുകയും ചെയ്തു.

സിനിമയും രാഷ്ട്രീയവും പിണഞ്ഞു കിടക്കുന്നുണ്ടെങ്കിലും ഒരുപാട് സിനിമാക്കാര്‍ രാഷ്ട്രീയത്തില്‍ വിജയിക്കാതെ പോയ തമിഴ്നാട്ടില്‍ കാലം എന്താണ് അദ്ദേഹത്തിന് വേണ്ടി കാത്തുവെച്ചിരിക്കുന്നതെന്ന് അറിയാന്‍ നമുക്ക് കാത്തിരിക്കാം. 22 ജൂണില്‍ അതായത് മിനിഞ്ഞാന്ന് അന്‍പത് വയസ്സായ വിജയ് എന്ന അനുഗ്രഹീത കലാകാരന് ആയുരാരോഗ്യ സൗഖ്യം നേരുന്നു...'

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X