തിയ്യേറ്ററുകളില്‍ ഇരുന്ന് ആരാധകര്‍ക്കൊപ്പം വിജയ് സിനിമ കാണുമോ? മാധ്യമപ്രവര്‍ത്തകന്‌റെ ട്വീറ്റ് വൈറല്‍
ദളപതി വിജയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന മാസ്റ്ററിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് മുടങ്ങിയ സിനിമ ജനൂവരി 13ന് പൊങ്കല്‍ റിലീസായാണ് എത്തുന്നത്. കുറച്ചുദിവസം മുന്‍പാണ് വിജയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തിയ്യേറ്ററുകളില്‍ നൂറ് ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ദളപതിക്കൊപ്പം നടന്‍ ചിമ്പുവും അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരുന്നു.

ചിമ്പുവിന്റെ പുതിയ ചിത്രമായ ഈശ്വരനും പൊങ്കലിനാണ് എത്തുന്നത്. വിജയുമായി തമിഴ്‌നാട് മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തിയ്യേറ്ററുകള്‍ പൂര്‍ണമായി തുറക്കുമെന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍ എത്തിയത്. അതേസമയം ഇതിന് പിന്നാലെ ട്വിറ്ററിലൂടെ ചോദ്യങ്ങളുമായി നിരവധി പേരാണ് എത്തിയത്. ആരാധകരുടെ കൂടെ തിയ്യേറ്ററിലിരുന്ന് വിജയ് സിനിമ കാണാന്‍ തയ്യാറാകുമോ എന്ന ചോദ്യവുമായി ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ഇക്കാര്യം ഫ്രണ്ട് ലൈനിലെ അസോസിയേറ്റ് എഡിറ്ററായ രാധാകൃഷ്ണന്‍ ട്വിറ്ററിലൂടെ വിജയോട് ചോദിക്കുന്ന ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇദ്ദേഹത്തിന്‌റെ ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വീറ്റുമായി എത്തിയത്. വമ്പന്‍ താരനിര അണിനിരക്കുന്ന വിജയ് ചിത്രം മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബിഗിലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ദളപതിയുടെ പുതിയ ചിത്രം വരുന്നത്.
മാളവിക മോഹനന്‍ നായികയാവുന്ന ചിത്രത്തില്‍ വിജയ് സേതുപതി, അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ഗൗരി കിഷന്‍, ആന്‍ഡ്രിയ ജെര്‍മിയാഹ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മാസ്റ്ററിന്റെതായി മുന്‍പ് ഇറങ്ങിയ പാട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് വിജയ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ദളപതിയും മക്കള്‍സെല്‍വനും ആദ്യമായി ഒന്നിച്ച ചിത്രമെന്ന നിലയിലാണ് മാസ്റ്ററിന് വലിയ ഹൈപ്പ് ലഭിച്ചത്. വിജയ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും മുന്‍പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. കോളേജ് അധ്യാപകനായി നടന്‍ എത്തുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍.
Recommended Video
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍


Click it and Unblock the Notifications