»   » താരപുത്രി കീര്‍ത്തി സുരേഷാണ് സൂര്യയുടെ യഥാര്‍ത്ഥ ആരാധിക, വെല്ലുവിളി നടത്തി നടി വിജയിച്ചതിങ്ങനെ...

താരപുത്രി കീര്‍ത്തി സുരേഷാണ് സൂര്യയുടെ യഥാര്‍ത്ഥ ആരാധിക, വെല്ലുവിളി നടത്തി നടി വിജയിച്ചതിങ്ങനെ...

Posted By:
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് നഷ്ടമായെങ്കിലും തമിഴ് സിനിമയുടെ പ്രിയപ്പെട്ടവളായി മാറിയ താരപുത്രിയാണ് കീര്‍ത്തി സുരേഷ്. നിര്‍മാതാവ് സുരേഷിന്റെയും നടി മേനകയുടെയും മകളായ കീര്‍ത്തി മലയാള സിനിമയിലൂടെയാണ് കരിയര്‍ തുടങ്ങിയിരുന്നതെങ്കിലും തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. ശേഷം വിജയങ്ങള്‍ മാത്രം നേടി തമിഴില്‍ തിളങ്ങുന്ന നടിയ്ക്ക് പുതിയ വര്‍ഷം ഹിറ്റ് സിനിമകളുടെയായിരിക്കും.

ഒടുവില്‍ ഗായികയായി കാവ്യ മാധവന്‍ സിനിമയിലേക്ക് തിരിച്ചെത്തി, കാവ്യയുടെ പാട്ട് സൂപ്പര്‍ ഹിറ്റ്!!

നിലവില്‍ കീര്‍ത്തിയുടെ ആറ് സിനിമകളാണ് വരാനിരിക്കുന്നത്. അതില്‍ സൂര്യ നായകനായ 'താനേ സേര്‍ന്ത കൂട്ടം' എന്ന സിനിമയാണ് ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നതും. സിനിമയില്‍ സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരം വലിയ സന്തോഷത്തോടെയായിരുന്നു കീര്‍ത്തി സ്വീകരിച്ചത്. മാത്രമല്ല അതിന് പിന്നിലൊരു വെല്ലുവിളിയുണ്ടായിരുന്ന കാര്യം നടി കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു.

കീര്‍ത്തിയുടെ പുതിയ സിനിമകള്‍

2018 കീര്‍ത്തിയ്ക്ക് വിജയങ്ങളുടെ വര്‍ഷമായിരിക്കുമെന്ന കാര്യത്തില്‍ ഇനിയും സംശയമൊന്നുമില്ല. കീര്‍ത്തി നായികയാവുന്ന ആറ് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. തമിഴില്‍ 'താനാ സേര്‍ന്ത കൂട്ടം, സാമി, സണ്ടക്കോഴി, തലപതി 62, തെലുങ്കില്‍ ആഗ്നാതവാസി, മഹാനദി, എന്നീ സിനിമകളിലാണ് നടി അഭിനയിക്കുന്നത്.

താനാ സേര്‍ന്ത കൂട്ടം


കീര്‍ത്തി സുരേഷും ആരാധകരും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് താനാ സേര്‍ന്ത കൂട്ടം. സൂര്യ നായകനാവുന്ന സിനിമ വിഘ്‌നേശ് ശിവനാണ് സംവിധാനം ചെയ്യുന്നത്. പൊങ്കല്‍ റിലീസായിട്ടാണ് സിനിമ വരാന്‍ പോവുന്നത്.

സൂര്യയുടെ നായികയായി കീര്‍ത്തി


സൂര്യയും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത് 'താനാ സേര്‍ന്ത കൂട്ടം' എന്ന സിനിമയിലൂടെയാണ്. എന്നാല്‍ ഇതിന് പിന്നിലൊരു വെല്ലുവിളി ഉണ്ടായിരുന്ന കാര്യം നടി തന്നെ വ്യക്തമാക്കിയിരുന്നു. കീര്‍ത്തിയുടെ അമ്മയും നടിയുമായ മേനക സൂര്യയുടെ അച്ഛന്‍ ശിവകുമാറിനൊപ്പം 3 സിനിമകളിലും അഭിനയിച്ചിരുന്നു. ഒരിക്കല്‍ അമ്മയ്‌ക്കൊപ്പം അതിലൊരു സിനിമ കാണുന്നതിനിടെ നടിയൊരു വെല്ലുവിളി നടത്തുകയായിരുന്നു.

വെല്ലുവിളിയുമായി നടി

ശിവകുമാറിന്റെ മകന്‍ സൂര്യയ്‌ക്കൊപ്പം താന്‍ ഒരിക്കല്‍ അഭിനയിച്ച് കാണിക്കുമെന്നായിരുന്നു കീര്‍ത്തി അന്ന് നടത്തിയ വെല്ലുവിളി. ഒടുവില്‍ അത് സാധ്യമായതിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. കാര്‍ത്തിക്, സുരേഷ് ചന്ദ്ര മേനോന്‍, സെന്തില്‍, രമ്യ കൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഗ്നാതവാസി പിന്നാലെയുണ്ട്

താനാ സേര്‍ന്ത കൂട്ടം വരുന്നതിന് മുമ്പ് കീര്‍ത്തിയുടെ തെലുങ്ക് സിനിമയായ അഗ്നാതവാസിയായിരിക്കും റിലീസ് ചെയ്യുന്നത്. പവന്‍ കല്യാണിന്റെ നായികയായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി അഭിനയിക്കുന്നത്. കീര്‍ത്തി നായികയായി അഭിനയിച്ച നേനു സൈലജ, നേനു ലോക്കല്‍ എന്നീ സിനിമകള്‍ക്ക് ശേഷം മൂന്നാമത്തെ തെലുങ്ക് സിനിമയാണ് അഗ്നാതവാസി.

English summary
A year of reckoning: Keerthy Suresh on the high road to success

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X