For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആടൈ വീഡിയോ പുറത്തുവിട്ടതിന് അമല പോളിനോട് മാപ്പ് പറഞ്ഞ് സംവിധായകന്‍! രത്‌നകുമാര്‍ പറഞ്ഞത് കാണൂ

  |

  മലയാളത്തില്‍നിന്നും തമിഴിലും തെലുങ്കിലുമെത്തി ശ്രദ്ധേയയായ താരമാണ് അമല പോള്‍. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെയായിരുന്നു നടിയുടെ കരിയറില്‍ തന്നെ വഴിത്തിരിവായേക്കുമെന്ന് കരുതുന്ന ആടൈയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നത്. അമല പോള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്.

  ആടൈയുടെതായി പുറത്തിറങ്ങിയ വീഡിയോ യൂടൂബ് ട്രെന്‍ഡിംഗില്‍ അടക്കം ഒന്നാമതായി എത്തുകയും ചെയ്തിരുന്നു. ടീസര്‍ പുറത്തിറങ്ങിയ ശേഷം നിരവധി ട്രോളുകളും ആടൈയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിരുന്നു. ട്രോളുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഒരു ട്രോള്‍ വീഡിയോ കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകന്‍ പങ്കുവെച്ചിരുന്നു.

  അര്‍ദ്ധ നഗ്നയായി അമല പോള്‍

  അര്‍ദ്ധ നഗ്നയായി അമല പോള്‍

  ആടൈയുടെതായി പുറത്തറങ്ങിയ ടീസറില്‍ അര്‍ദ്ധ നഗ്നയായിട്ടായിരുന്നു അമല പോളിനെ കാണിച്ചിരുന്നത്. ത്രില്ലര്‍ ചിത്രമായ ആടൈയില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രം തന്നെയാണ് നടി അവതരിപ്പിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ടീസറിന് മികച്ച വരവേല്‍പ്പ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. മുന്‍ നിര നായികമാരെല്ലാം ചെയ്യാന്‍ മടിച്ചൊരു കഥാപാത്രമായിരുന്നു അമലാ പോളിലേക്ക് എത്തിയിരുന്നത്.

  ആടൈ എന്ന ചിത്രം

  ആടൈ എന്ന ചിത്രം

  നവാഗതനായ രത്‌നകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതലായിരുന്നു ഇതൊരു സാധാരണ ചിത്രമല്ലെന്ന് എല്ലാവര്‍ക്കും മനസിലായത്. അമലാ പോളിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കുന്ന റോളുകളൊന്നായിരിക്കും ആടൈയിലെ വേഷമെന്ന് അധികപേരും അഭിപ്രായപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട് വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ട് നിസഹായവസ്ഥയിലിരിക്കുന്ന അമലയായിരുന്നു ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്നത്.

  ബോള്‍ഡായ കഥാപാത്രം

  ബോള്‍ഡായ കഥാപാത്രം

  ബോള്‍ഡായ നടിയുടെ പുതിയ കഥാപാത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇത്തരമൊരു കഥാപാത്രം ചെയ്യാന്‍ വലിയ ചങ്കൂറ്റം വേണമെന്നും അത് അമലയ്ക്കുണ്ടെന്നുമായിരുന്നു അധികപേരും അഭിപ്രായപ്പെട്ടിരുന്നത്. തിരക്കഥ അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ടായിരുന്നു സിനിമ ചെയ്യാന്‍ അമലാ പോള്‍ തയ്യാറായത്.

  ട്രോള്‍ വീഡിയോ

  ട്രോള്‍ വീഡിയോ

  ആടൈ ടീസര്‍ പുറത്തിറങ്ങിയതുമുതല്‍ നിരവധി ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇതില്‍ വടിവേലുവിന്റെ സിനിമയിലെ ട്രോളുകള്‍ ഉള്‍പ്പെടുത്തികൊണ്ടുളള സീനുകളും ശ്രദ്ധേയമായി മാറിയിരുന്നു. ആടൈയുടെ വടിവേലും വേര്‍ഷന്‍ ടീസര്‍ ട്രോളായിരുന്നു ട്രോളന്മാര്‍ പുറത്തുവിട്ടിരുന്നത്. ഇതില്‍ ഒരു വീഡിയോ ഏറെ ഇഷ്ടപ്പെട്ടതുകൊണ്ടായിരുന്നു സംവിധായകന്‍ രത്‌നകുമാര്‍ പങ്കുവെച്ചിരുന്നത്.

  വടിവേലു വേര്‍ഷന്‍

  വടിവേലു വേര്‍ഷന്‍

  സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങുന്ന അധിക കണ്ടന്റുകള്‍ക്കും ഇപ്പോള്‍ വടിവേലു വേര്‍ഷന്‍ പതിവായി മാറിയിരിക്കുകയാണെന്ന് സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചു. ആടൈ എന്നത് ഒരു അപവാദമല്ല. ഈ വീഡിയോ വിറ്റായിരുന്നു കേട്ടോ. അതിനാല്‍ ഇത് പങ്കുവെക്കുന്നതില്‍ നിന്നും എനിക്ക് എന്നെതന്നെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഈ സിനിമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനാല്‍ ഈ സംസാര സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. സോറി അമല പോള്‍. സംവിധായകന്‍ രത്‌നകുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

  കടുത്ത സ്ത്രീ വിരുദ്ധത പ്രകടമാവുന്ന ചിത്രമാണ് കബീര്‍ സിങ്ങെന്ന് ഗായിക! ഷാഹിദ് കപൂറിനെതിരെ വിമര്‍ശനം

  പതിനെട്ടാം പടിയില്‍ മരണമാസ് ലുക്കില്‍ മെഗാസ്റ്റാര്‍! ജോണ്‍ എബ്രഹാം പാലയ്ക്കലിന്റെ ചിത്രം വൈറലാകുന്നു

  English summary
  aadai director tweet about troll video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X