»   » എആര്‍ റഹ്മാന്‍ മാജിക്കില്‍ മേര്‍സലിലെ ആദ്യഗാനം!!! ഗാനം ഹിറ്റ് ചാര്‍ട്ടിലേക്ക്...

എആര്‍ റഹ്മാന്‍ മാജിക്കില്‍ മേര്‍സലിലെ ആദ്യഗാനം!!! ഗാനം ഹിറ്റ് ചാര്‍ട്ടിലേക്ക്...

Posted By: Karthi
Subscribe to Filmibeat Malayalam

തെരി എന്ന സൂപ്പര്‍ ഹിറ്റ ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം മേര്‍സലിലെ ആദ്യ ഗാനം പുറത്ത് വന്നു. ഗാനത്തിന്റെ ലിറിക്‌സ് വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ആലപ്പോറന്‍ തമിഴ എന്ന ഗാനത്തെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മില്യനിലധികം ആളുകളാണ് ഗാനം കണ്ടത്. ഗാനത്തിന് മുന്നോടിയായി ഇറക്കിയ ഓഡിയോ ടീസറിനും വന്‍ സ്വീകാര്യതയായിരുന്നു. 

അഡള്‍ട്ട് കോമഡിക്ക് ഇത്ര ഡിമാന്‍ഡോ??? താരങ്ങളില്ലാതെ ചങ്ക്‌സ് ആദ്യവാരം നേടിയ കളക്ഷന്‍!!!

mersal

ചിത്രത്തില്‍ വിജയ്‌യുടെ ഇന്‍ട്രൊഡക്ഷന്‍ സോംഗാണ് ഇത്. കൈലാഷ് ഖേര്‍, സത്യ പ്രകാശ്, ദീപക്, പൂജ എവി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എആര്‍ റഹ്മാനന്റെ സംഗീതത്തിലൊരുങ്ങിയ ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് വിവേക് ആണ്. സിനിമയുടെ ചിത്രീകരണം അതിന്റെ അവസാന ഘട്ടത്തിലാണ്. ഓഗസ്റ്റ് 20നാണ് സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തുക. 10 വര്‍ഷത്തിന് ശേഷമാണ് വിജയ്‌യുടെ ഒരു മാസ് ചിത്രത്തിന് എആര്‍ റഹ്മാന്‍ ഈണം നല്‍കുന്നത്.  

ചിത്രത്തില്‍ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പില്‍ വിജയ് എത്തുന്ന മേര്‍സലില്‍ സാമന്ത, കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. തെറിയില്‍ സാമന്തയും എമി ജാക്സനുമായിരുന്നു നായികമാര്‍. ഒക്ടോബറില്‍ ദീപാവലിക്ക് ലോകവ്യാപകമായി ചിത്രം പ്രദര്‍ശനത്തിനെത്തും. ബാഹുബലിക്ക് കഥ എഴുതിയ കെവി വിജയേന്ദ്ര പ്രസാദും രാമന ഗിരിവാസനും ചേര്‍ന്നാണ് മേര്‍സലിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒടുവില്‍ റിലീസ് ചെയ്ത വിജയ് ചിത്രം ഭൈരവയ്ക്ക് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു. ആറ്റ്ലിക്കൊപ്പം വിജയ് ഒന്നിക്കുന്ന ചിത്രത്തെ ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

English summary
The song ‘Aalaporan Tamizhan’ from Thalapathy Vijay’s upcoming movie was released last day. After the overwhelming response to the mp3 track, the makers have released the lyric video. AR Rahman has composed this high voltage song which possibly the introduction song of Vijay. Kailash Kher, Sathya Prakash, Deepak and Pooja AV have lent their voice for this song written by Vivek.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam