ശിവകാർത്തികേയന്റെ മകൾ പൊളിച്ചു!! പുരസ്കാരദാന ചടങ്ങിൽ എല്ലാവരേയും കയ്യിലെടുത്ത് താരപുത്രി...

അച്ഛനും നടനുമായ ശിവകാർത്തികേയനൊപ്പമാണ് പുരസ്കാരം വാങ്ങാൻ ആരാധന വേദിയിൽ എത്തിയത്.

തെന്നിന്ത്യൻ സിനിമ പ്രേമികൾ ഒരുപോലെ ആസ്വദിച്ച ഒരു ഗാനമാണ് കാന എന്ന ചിത്രത്തിലെ വായാടി പൊത്തപ്പുള്ള എന്ന് തുടങ്ങുന്ന ഗാനം. അരുൺരാജ കമരാജ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ആരാധന, ശിവകാർത്തികേയൻ വൈക്കം വിജയലക്ഷ്മി എന്നിവർ ചേർന്നാണ്. ഈ ഒറ്റ ഗാനത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത് പാട്ട് പാടിയ കുഞ്ഞ് ആരാധനയാണ്. പാട്ടിനോടൊപ്പം തന്നെ നടൻ ശിവ കാർത്തികേയന്റെ മകളേയും പ്രേക്ഷകർ നെഞ്ചിലേറ്റി. സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ഈ ഗാനം. ഈ പാട്ടിലൂടെ മികച്ച ബാലഗായികയ്ക്കുളള പുരസ്കാരം ആരാധനയെ തേടിയെത്തുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ അവാർഡ സ്വീകരണ ചടങ്ങിലെ വീഡിയോയാണ്.

Aaradhana Sivakarthikeyan

അച്ഛനും നടനുമായ ശിവകാർത്തികേയനൊപ്പമാണ് പുരസ്കാരം വാങ്ങാൻ ആരാധന വേദിയിൽ എത്തിയത്. ജനക്കൂട്ടം കുട്ടിയിൽ കുറച്ച് അമ്പരപ്പ് സൃഷ്ടിച്ചിരുന്നുവെങ്കിലും അൽപം പോലും ഭയമില്ലാതെ അവാർഡിന് അർഹമായ പാട്ട് വേദിയിൽ പാടുകയായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മകളുടെ അഭിമാന നേട്ടത്തെ കുറിച്ച് ശിവകാർത്തികേയൻ പറഞ്ഞ വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു.

എന്റെ ജീവിത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണിത്. എന്റെ അച്ഛന് നൽകാൻ കഴിയാതിരുന്നത് എന്റെ മകൾ എനിയ്ക്ക് നൽകി. ഇവിടെ എന്താണ് നടക്കുന്നതെന്നു പോലും അവൾക്ക് അറിയില്ല. ഇന്ന് ഒരു അവാർഡ് വാങ്ങാൻ പോണം എന്ന് പറഞ്ഞപ്പോൾ അവളുടെ ടെൻഷൻ മുഴുവൻ അവർഡ് എങ്ങനെയായിരിക്കും അതിന്റെ ഡിസൈൻ എങ്ങനെയാണ് എന്നൊക്കെയായിരുന്നുയ അതുപോലെ സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയുടെ കയ്യിൽ നിന്ന് മകൾക്ക് ഇങ്ങനെയാരു അവാർഡ് വാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X