»   » ആരാധ്യ എന്റെ സഹോദരിയല്ല, എനിക്കങ്ങനെ ഒരു സഹോദരിയില്ല; അഞ്ജലി കട്ട കലിപ്പിലാണ്!!

ആരാധ്യ എന്റെ സഹോദരിയല്ല, എനിക്കങ്ങനെ ഒരു സഹോദരിയില്ല; അഞ്ജലി കട്ട കലിപ്പിലാണ്!!

Posted By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം അഞ്ജലിയുടെ സിനിമാ പ്രവേശത്തില്‍ ഒത്തിരി കഥകള്‍ പറഞ്ഞുകേട്ടിരുന്നു. ലൊക്കേഷനില്‍ അഞ്ജലിയ്‌ക്കൊപ്പം വന്നിരുന്ന സ്ത്രീ നടിയുടെ യഥാര്‍ത്ഥ അമ്മ അല്ല എന്ന സത്യം പിന്നീടാണ് പുറം ലോകം അറിഞ്ഞത്. വകയില്‍ അമ്മായി ആണത്രെ.

'മമ്മൂട്ടി മനസ്സ് വച്ചിരുന്നെങ്കില്‍ ദിലീപിന് ഇത്രയും കാലം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു'

എന്തായാലും ഭാരതി ദേവി എന്ന ആ സ്ത്രീയുടെ മകള്‍ ആരാധ്യ ഇപ്പോള്‍ സിനിമാ ലോകത്തേക്ക് കടക്കുകയാണ്. തെലുങ്ക് സിനിമയിലൂടെയാണ് ആരാധ്യയുടെ അരങ്ങേറ്റം. ഹൈദരാബാദില്‍ വച്ചു നടന്ന പ്രസ്മീറ്റിലാണ് ആരാധ്യയെ ഔദ്യോഗികമായി അഭിമുഖം ചെയ്തത്.

anjali

അഞ്ജലിയുടെ സഹോദരി എന്ന് പറഞ്ഞുകൊണ്ടാണ് ആരാധ്യയെ പരിചയപ്പെടുത്തിയത്. എന്നാല്‍ ആരാധ്യ തന്റൈ സഹോദരി അല്ല എന്നും എനിക്കങ്ങനെ ഒരു സഹോദരി ഇല്ല എന്നും അഞ്ജലി പറയുന്നു. എനിക്കുള്ളത് ഒരേ ഒരു ചേച്ചിയാണ്. അവര്‍ വിവാഹം കഴിച്ച് സന്തോഷമായൊരു കുടുംബ ജീവിതം നയിക്കുന്നു. എനിക്കൊരു കസിന്‍ സിസ്റ്റര്‍ പോലും ഇല്ല എന്നും അഞ്ജലി വ്യക്തമാക്കി.

താനാണ് അഞ്ജലിയെ സിനിമയില്‍ എത്തിച്ചത് എന്നാണ് ഭാരതി ദേവി പറയുന്നത്. അഞ്ജലി അംഗീകരിച്ചില്ലെങ്കിലും അവര്‍ തന്റെ ചേച്ചിയാണെന്ന് ആരാധ്യയും പറയുന്നു. അഞ്ജലി തനിക്കെന്നും പ്രചോദനമാണെന്നും ജോലിയോടുള്ള അവരുടെ സമീപനവും മുന്‍നിര നായികയിലേക്കെത്തിയ അവരുടെ യാത്രയും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും ആരാധ്യ പറഞ്ഞു

English summary
Aaradhya is not my sister, says actress Anjali

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam