അജിത്തിനുവേണ്ടിയൊരുക്കിയ വേഷം ഫഹദിന് !
സംവിധായകന്‍ മണിരത്‌നം ഒരുക്കുന്ന ചിത്രത്തിലൂടെയായിരിക്കും മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിന്റെ തമിഴകത്തെ അരങ്ങേറ്റം എന്നാണ് നേരത്തേ വാര്‍ത്ത വന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്. മണിരത്‌നം ചിത്രം യാഥാര്‍ത്ഥ്യമായായാലും ഇല്ലെങ്കിലും ഫഹദിന്റെ തമിഴക അരങ്ങേറ്റം ഏതാണ്ട് തീരുമാനമായിക്കഴിഞ്ഞു. സംവിധായകന്‍ ത്യാഗരാജ കുമാരരാജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് നായകനായി എത്തുകയാണ്.
ദേശീയ പുരസ്‌കാരം നേടിയ ആരണ്യകാണ്ഡം എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് ത്യാഗരാജ കുമാരരാജ. കഴിഞ്ഞ മൂന്നുവര്‍ഷമായി പുതിയ ചിത്രത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ത്യാഗരാജ. ത്യാഗരാജയുടെ ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിയ്ക്കാന്‍ തയ്യാറാവുന്ന ഫഹദിനും വലിയ പ്രതീക്ഷകളാണുള്ളത്.

ഈ കഥാപാത്രം തമിഴകത്തിന്റെ തല അജിത്തിന് വേണ്ടി തയ്യാറാക്കിയതായിരുന്നുവെന്നാണ് സൂചന. പിന്നീട് നായകനായി ത്യാഗരാജ ഫഹദിനെ തീരുമാനിയ്ക്കുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. എന്തായാലും മലയാളത്തിന്റെ ഇഷ്ടതാരമായി മാറിയ ഫഹദ് എത്തുമ്പോള്‍ തമിഴകം എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.
ആരണ്യകാണ്ഡം എന്ന ചിത്രത്തിത്തിലൂടെ ത്യാഗരാജ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരവും മിത്ര ചിത്രസംയോജനത്തിനുള്ള പുരസ്‌കാരവും 2011ല്‍ സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications











