»   » അഭിനയത്തിലൂടെ അച്ഛനെ അമ്പരപ്പിച്ച താരപുത്രന്‍ ഇപ്പോ വീണ്ടും ഞെട്ടിച്ചു ഡബ്ബിംഗിലൂടെ!

അഭിനയത്തിലൂടെ അച്ഛനെ അമ്പരപ്പിച്ച താരപുത്രന്‍ ഇപ്പോ വീണ്ടും ഞെട്ടിച്ചു ഡബ്ബിംഗിലൂടെ!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ ജയം രവിക്ക് പിന്നാലെ മകന്‍ ആരവും സിനിമയില്‍ തുടക്കം കുറിക്കുകയാണ്. അച്ഛന് പിന്നാലെ തുടക്കം കുറിക്കുന്ന താരപുത്രന്റെ സിനിമ പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് ജയം രവി രംഗത്തെത്തിയത്. അഭിനയത്തിലൂടെ അണിയറപ്രവര്‍ത്തകരെ അമ്പരിപ്പിച്ച താരപുത്രന്‍ ഇപ്പോള്‍ ഡബ്ബിംഗിലൂടെ അച്ഛനെ അമ്പരപ്പെടുത്തിയിരിക്കുകയാണ്. ആരവിന്റെ ഡബ്ബിംഗ് വിശേഷങ്ങളെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് ജയംരവി വിശേഷങ്ങള്‍ പങ്കുവെച്ചത്.

Jayam Ravi

ടിക് ടിക് ടിക് എന്ന ചിത്രത്തിലൂടെയാണ് ആരവ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. താരങ്ങള്‍ക്ക് പിന്നാലെ സിനിമയിലേക്കെത്തുന്ന താരപുത്രന്‍മാരില്‍ ആരവിന്റെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ശക്തി സുന്ദര്‍രാജനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആദ്യ ബഹിരാകാശ ചിത്രമെന്ന ക്രഡിറ്റ് സ്വന്തമാക്കിയാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.

നിവേദ പെദുരാജും ജയം രവിയും നായികനായകന്‍മാരായെത്തുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അച്ഛനൊപ്പമാണ് ആരവ് അരങ്ങേറുന്നത്. താരപുത്രന്റെ സിനിമാപ്രവേശത്തെക്കുറിച്ച് നേരത്തെ തന്നെ വാര്‍ത്ത പുറത്തുവന്നിരുന്നു. മിരുതാന്‍ എന്ന ചിത്രത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സിനിമയാണ് ടിക് ടിക് ടിക്.

English summary
Aarav Ravi completes dubbing for 'Tik Tik Tik'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X