»   » ഓവിയയെ കാണാറുണ്ട്.. ഇടയ്ക്കിടെ ഞങ്ങളൊരുമിച്ച് പുറത്ത് പോവാറുണ്ട്.. ആരവ് പറയുന്നു

ഓവിയയെ കാണാറുണ്ട്.. ഇടയ്ക്കിടെ ഞങ്ങളൊരുമിച്ച് പുറത്ത് പോവാറുണ്ട്.. ആരവ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

തമിഴ് ടെലിവിഷന്‍ ചരിത്രത്തില്‍ സംഭവമായിരുന്നു ഓവിയ - ആരവ് പ്രണയം. കമല്‍ ഹസന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലാണ് ആ സംഭവത്തിന് തുടക്കമായത്. ആരവിനോട് തനിക്ക് പ്രണയമാണെന്ന് ഓവിയ തുറന്ന് പറയുകയായിരുന്നു. എന്നാല്‍ ആരവത് നിരസിച്ചു.

മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് വന്ന ശേഷവും ആരവിനെ പ്രണയിക്കുന്നു എന്നും തന്റെ പ്രണയം സത്യമുള്ളതാണെന്നും ഓവിയ പറഞ്ഞിരുന്നു. ഇപ്പോഴിതാ തങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് ആരവ് എത്തിയിരിയ്ക്കുന്നു.

ദുല്‍ഖറിനെ എത്രയോ പിറകിലാക്കി മോഹന്‍ലാല്‍, പുതിയ റെക്കോഡ് എഴുതുന്നു!!

നല്ല സുഹൃത്തുക്കള്‍

താനും ഓവിയയും ഇപ്പോള്‍ നല്ല ബന്ധം സൂക്ഷിക്കുന്ന സുഹൃത്തുക്കളാണെന്നാണ് ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവെ ആരവ് പറഞ്ഞത്.

കാണാറുണ്ട്..

ഞങ്ങള്‍ പരസ്പരം കാണാറും സംസാരിക്കാറുണുണ്ട്.. പറ്റുമ്പോഴൊക്കെ ഒരുമിച്ച് പുറത്ത് പോകും. ഫോണിലുടെ നിരന്തരം ബന്ധപ്പെടാറുമുണ്ട്. അതെല്ലാം നല്ല സുഹൃത് ബന്ധം കൊണ്ടാണെന്നാണ് ആരവ് പറഞ്ഞത്.

കല്യാണ പ്ലാനില്ല

നിലവില്‍ തനിക്ക് കല്യാണം കഴിക്കാനുള്ള പദ്ധതിയൊന്നും ഇല്ലെന്നും 29 കാരനായ ആരവ് പറയുന്നു. ഇപ്പോള്‍ കരിയറിലാണ് ശ്രദ്ധിയ്ക്കുന്നത്. ഇവിടെ എന്തെങ്കിലും ചെയ്യണം എന്നാണ് ആഗ്രഹം.

ബിഗ് ബോസ് താരം

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ടൈറ്റില്‍ നേടിയത് ആരവാണ്. വളരെ ജെനുവിനാണ് ആരവ് എന്ന് ബിഗ് ബോസ് പറഞ്ഞു. ബിഗ് ബോസിന് ശേഷം അവസരങ്ങള്‍ വരുന്നുണ്ടെന്നാണ് നടന്‍ പറയുന്നത്.

ഓവിയ തരംഗമായി

ബിഗ് ബോസിന് ശേഷം തമിഴകത്ത് മലയാളിയായ ഓവിയ തരംഗമാകുകയായിരുന്നു. ഓവിയയുടെ നിഷ്‌കളങ്കതയാണ് ആളുകളെ ആകര്‍ഷിച്ചത്. അധികം വൈകാതെ ഓവിയയ്ക്കായി ഓവിയ ആര്‍മി എന്ന ഫാന്‍സ് സംഘടനയും രൂപപ്പെട്ടു.

English summary
Aarav says after bigg boss title win he often meets Oviya and goes for outing with her

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X