ഈ ആരവിന് വേണ്ടിയാണ് ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചത്, ഫോട്ടോ വൈറലാകുന്നു..
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളി താരം ഓവിയ ഹെലന്‍ തമിഴ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. ശ്രദ്ധിക്കപ്പെട്ടു എന്ന് പറഞ്ഞാല്‍ ചുമ്മാ അങ്ങ് അറിപ്പെടുകയായിരുന്നില്ല... വൈറലാകുകയായിരുന്നു.
ആരവുമായുള്ള പ്രണയമാണ് ഓവിയെ ഇത്രയേറെ പ്രശസ്തയാക്കിയത്. എന്നാല്‍ ആരവ് പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് ഓവിയ ബിഗ് ബോസ് ഹൗസില്‍ ആത്മഹത്യാ ശ്രമം നടത്തിയതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അതേ ആരവിനൊപ്പമുള്ള ഓവിയയുടെ സെല്‍ഫി ചിത്രങ്ങള്‍ വൈറലാകുന്നു.

ബിഗ് ബോസില്‍ ഓവിയ
കമല്‍ ഹസന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു ഓവിയ. നിഷ്‌കളങ്കമായ പെരുമാറ്റത്തിലൂടെ ഓവിയ തമിഴ് ജനതയുടെ പ്രിയം പിടിച്ചുപറ്റി.

ആരവുമായുള്ള പ്രണയം
മറ്റൊരു സെലിബ്രിറ്റിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ആരവിനോട് ഓവിയയ്ക്ക് പ്രണയം തോന്നി. ആ പ്രണയം ഓവിയ തുറന്ന് പറയുകയും ചെയ്തു. എന്നാല്‍ ആരവ് പ്രണയം നിഷേധിച്ചു.

ആത്മഹത്യ ശ്രമം
അതിനിടെ ഒരു ദിവസം ഓവിയ ബിഗ് ബോസ് ഹൗസിലെ സ്വിമ്മിങ് പൂളില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആരവിനോടുള്ള പ്രണയത്തിന്റെ സമ്മര്‍ദ്ദത്തില്‍ സംഭവിച്ചതാണ് അതെന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍.

പുറത്തേക്ക്
ഒടുവില്‍ ഓവിയ സ്വമേധയാ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങി. മാനസിക സമ്മര്‍ദ്ദം കാരണമാണ് താന്‍ ബിഗ് ബോസ് വിടുന്നതെന്നാണ് ഓവിയ പറഞ്ഞത്.

സ്റ്റാറായി
എന്നാല്‍ ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ഓവിയ ഒരു സ്റ്റാറായി മാറിക്കഴിഞ്ഞിരുന്നു. ഓവിയയുടെ നിഷ്‌കളങ്കതയെ ഇഷ്ടപ്പെട്ട തമിഴകം ഓവിയ ആര്‍മി എന്നൊരു ഫാന്‍സ് സംഘടയും രൂപീകരിച്ചു.

സ്റ്റില്‍ ഐ ലവ്വ് യു..
എന്നാല്‍ ആരകവിനോടുള്ള പ്രണയത്തില്‍ മാത്രം ഓവിയ ഒരു മാറ്റവും വരുത്തിയില്ല. തന്റെ പ്രണയം സത്യമാണെന്നും ഒരുനാള്‍ എനിക്കത് തിരിച്ചുകിട്ടുമെന്നും ഓവിയ അടിയുറച്ച് വിശ്വസിച്ചു.

സിനിമകള്‍
ബിഗ് ബോസിന് ശേഷം ഓവിയയ്ക്ക് തമിഴകത്ത് ധാരാളം അവസരങ്ങളും വന്നു തുടങ്ങി. കാഞ്ചന 2, കളവാണി 2 എന്നിവയാണ് ഓവിയയുടെ പുതിയ സിനിമകള്‍.

സെല്‍ഫി വൈറലാകുന്നു
അതിനിടയിലാണ് ഓവിയയും ആരവും തമ്മിലുള്ള ഈ സെല്‍ഫി ചിത്രം വൈറലാകുന്നത്. ആരവ് ഓവിയയുടെ പ്രണയം സ്വീകരിച്ചോ എന്ന ചോദ്യത്തോടെ ഈ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണിപ്പോള്‍.

ആരാണ് ഓവിയ
കിരണ്‍ ടിവി അവതാരകയായെത്തിയ ഓവിയ പൃഥ്വിരാജ് നായകനായ കങ്കാരു എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തി. തുടര്‍ന്ന് പുതിയമുഖത്തിലും അഭിനയിച്ച ശേഷമാണ് ഓവിയ തമിഴകത്തേക്ക് കടന്നത്.

തമിഴകത്ത് ഓവിയ
കളവാണി ഉള്‍പ്പടെയുള്ള ചിത്രങ്ങളാണ് ഓവിയയെ തമിഴകത്ത് പ്രശസ്തയാക്കിയത്. എന്നാല്‍ ഏത് വേഷത്തിനും തയ്യാറായിരുന്നുവെങ്കിലും ഓവിയ്ക്ക് അവസരങ്ങള്‍ കുറവായിരുന്നു. ബിഗ് ബോസിലൂടെ അത് മാറിക്കിട്ടി!!!


Click it and Unblock the Notifications











