ഒറ്റ മകൾ... 150 കോടിയുടെ ആസ്തി, രണ്ടാം വിവാഹത്തിന് ഒരുങ്ങി ആർതി?; ജയംരവി സ്വത്ത് പകുത്ത് കൊടുക്കേണ്ടി വരും!

By Desk

സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് വന്നതാണെങ്കിലും സിനിമയെ കൃത്യമായി പഠിച്ചതിന് ശേഷമാണ് രവി മോഹൻ നായകനായി അരങ്ങേറുന്നത്. നായകനായി അരങ്ങേറുന്നതിന് മുമ്പ് ചില സിനിമകളിൽ ബാലതാരമായും രവി അഭിനയിച്ചിരുന്നു. നായകനായി അഭിനയിച്ച ആദ്യ സിനിമ ജയം വിജയമായി മാറിയതോടെയാണ് പേരിനൊപ്പം രവി ജയം എന്ന് കൂടി ചേർത്ത് തുടങ്ങിയത്. 2003ൽ ആയിരുന്നു രവിയുടെ നായകനായുള്ള അരങ്ങേറ്റം. പിന്നീട് അങ്ങോട്ട് തുടരെ തുടരെ നിരവധി സിനിമകളിൽ നായകനായി.

മോഹൻലാലിന്റെ നായിക, പക്ഷെ പിന്നീട് സംഭവിച്ചത്; അറിവില്ലായ്മ കൊണ്ടായിരിക്കാം; പ്രിയയെക്കുറിച്ച് ആലപ്പി അഷ്റഫ്

നായകനാകും മുമ്പ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും രവി പ്രവർത്തിച്ചിട്ടുണ്ട്. ഒരു സമയത്ത് തമിഴിൽ ഏറ്റവും താരമൂല്യമുള്ള നായകനുമായിരുന്നു രവി. എന്നാൽ അടുത്ത കാലത്തായി നല്ലൊരു ഹിറ്റ് നടന്റെ കരയറിൽ സംഭവിച്ചിട്ടില്ല. പൊന്നിയൻ സെൽവനായിരുന്നു അവസാനം ഹിറ്റായ രവി മോഹൻ സിനിമ. കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്റെ പ്രൊഫഷണൽ ലൈഫിനേക്കാൾ ചർച്ച ചെയ്യപ്പെടുന്നത് വ്യക്തി ജീവിതമാണ്.

Aarti ravi

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഭാര്യ ആർതിയുമായുള്ള വിവാഹമോചനം നടൻ പ്രഖ്യാപിച്ചതോടെയാണ് തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ രവി മോഹൻ ചർച്ച വിഷയമായി മാറിയത്. ആർതിയുമായുള്ള ബന്ധം നടൻ അവസാനിപ്പിച്ചതിന് കാരണം പെൺ സുഹൃത്തും ​ഗായികയുമായ കെനിഷ ഫ്രാൻസിസുമായുള്ള സൗഹൃദമാണത്രെ.

ഇരുവരും ഏറെ നാളുകളായി സുഹൃത്തുക്കളാണ്. മാത്രമല്ല ​ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കെനിഷയ്ക്കൊപ്പം പൊതുപരിപാടിയിൽ രവി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് നവദമ്പതികളെപ്പോലെയാണ് ഇരുവരും ഇഷരി ​ഗണേഷിന്റെ മകളുടെ വിവാഹത്തിന് എത്തിയത്. തെന്നിന്ത്യൻ താരങ്ങൾ മുഴുവൻ ഒഴുകിയെത്തിയ വിവാഹമായിരുന്നു.

രജിനികാന്തും കമൽഹാസനും വരെ അതിഥികളായി ചടങ്ങിന് എത്തിയെങ്കിലും മീഡിയയുടെ ശ്രദ്ധ മുഴുവൻ രവി മോഹനിലും കെനിഷയിലുമായിരുന്നു. ഇരുവരും ആദ്യമായി നടത്തിയ പബ്ലിക്ക് അപ്പിയറൻസ് വൈറലായതിന് പിന്നാലെ രവിക്ക് എതിരെ ഭാര്യ ആർതി എത്തിയിരുന്നു. രണ്ട് ആൺകുട്ടികളുടെ അച്ഛനാണെന്ന കാര്യം പോലും രവി മറന്നുപോയിയെന്നും കുട്ടികളോട് സംസാരിക്കാനോ അവരുടെ ആവശ്യങ്ങൾ കണ്ട് അറിഞ്ഞ് ചെയ്യാനോ രവി തയ്യാറാകുന്നില്ലെന്നുമായിരുന്നു ആർതി കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചത്.

തമിഴ് സിനിമയിലെ മിസ്റ്റർ ക്ലീൻ ആയിരുന്നു ഈ അടുത്ത കാലം വരെ രവി. നല്ലൊരു ഭർത്താവ്, അച്ഛൻ, നടൻ എന്ന ടാ​​ഗായിരുന്നു പ്രേക്ഷകർ നൽകിയിരുന്നത്. അതുകൊണ്ട് തന്നെ ആർതിയും രവിയും വേർപിരിയുന്നുവെന്ന വാർത്തയും ആർതി രവിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും ജനങ്ങൾ വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.

Aarti ravi

എന്നാൽ കെനിഷയുമായി രവി പൊതുവേദിയിൽ എത്തിയതോടെ സിനിമാ പ്രേമികളെല്ലാം ഇപ്പോൾ ആരതിയുടെ പക്ഷത്താണ്. ഖുശ്ബു അടക്കമുള്ള നടിമാർ ആർതിക്കാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആർതി-രവി മോഹൻ വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ബയൽവാൻ രം​ഗനാഥൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. രവി മോഹൻ കെനിഷയോടൊപ്പം ലിവിങ് ടു​ഗെതർ റിലേഷൻഷിപ്പിലാണ്.

വിവാദമായ ഔഡി കാർ വാങ്ങിയത് താനാണെന്നാണ് രവി പറഞ്ഞത്. രവിയുമായി സൗഹൃദം മാത്രമെയുള്ളുവെന്നാണ് കെനിഷയും ഇതുവരെ പറഞ്ഞിരുന്നത്. പക്ഷെ കെനിഷ വിഷയത്തിൽ ജയം രവി കാണിച്ചത് എടുത്ത് ചാട്ടമാണ്. കെനിഷയെ വിവാഹം കഴിക്കാൻ പോകുന്നുവെന്നതിന് രവി നൽകിയ അടയാളമാണ് കഴിഞ്ഞ ദിവസം പൊതുവേദിയിൽ ഒരുമിച്ച് എത്തിയത്. ആർ‌തിയുമായുള്ള വിവാഹമോചന കേസ് കോടതിയിൽ നടക്കുകയാണ്.

ആർതിയുടെ അമ്മ സാധാരണക്കാരിയല്ല. ഏകദേശം 150 കോടി രൂപയുടെ ആസ്തിയുണ്ട്. ആ സ്വത്തിന്റെയെല്ലാം ഏക അവകാശി ആർതിയാണ്. അതുപോലെ സുജാത തന്റെ മകളെ രണ്ടാമതും വിവാഹം കഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനെക്കുറിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ജീവനാംശത്തിന്റെ കാര്യത്തിൽ കോടതി തീരുമാനിക്കും. ജഡ്ജി രണ്ട് ആൺമക്കളോടും അഭിപ്രായം ചോദിക്കും. അവർ അമ്മയോടൊപ്പം പോകാനാണ് സാധ്യത കൂടുതൽ. അതിനാൽ നല്ലൊരു തുക രവി ജീവനാംശമായി നൽകേണ്ടി വരുമെന്നും ബയൽവാൻ രം​ഗനാഥൻ പറയുന്നു.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X