ഇത് കണ്ടാല്‍ ഐ എന്ന സിനിമ കാണാതിരിക്കാന്‍ കഴിയില്ല!
തമിഴകം മാത്രമല്ല, ഇന്ത്യന്‍ സിനിമാ പ്രേമികളെയും താണ്ടി ചൈനക്കാരും ഹോളിവുഡ് സിനിമാസ്വാദകരുമല്ലാം രണ്ട് വര്‍ഷമായി കാത്തിരിക്കുകയാണ് 'ഐ' എന്ന ചിത്രത്തിന്റെ റിലീസിനായി. അതിലെന്താണ് ഇത്രമാത്രം ഇരിക്കുന്നതെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോ. ഇത് കണ്ടാള്‍ ഐ എന്ന സിനിമ കണാതിരിക്കാന്‍ കഴിയില്ല.
ചിത്രത്തിന്റെ ഓരോ ഷോട്ടിനെ കുറിച്ചും അതിന് പിന്നിലെ സാഹസങ്ങളെ കുറിച്ചും സംവിധായകന്‍, നടന്‍, ഛായാഗ്രഹകന്‍, സംഗീത സംവിധായകന്‍, ഗാനരചയ്താവ് തുടങ്ങി അണിയറ പ്രവര്‍ത്തകരുടെയൊക്കെ വിശദീകരണത്തോടെയാണ് മേക്കിങ് വീഡിയോ കാണിക്കുന്നത്. വീഡിയോ കണ്ടാല്‍ ഐ എന്ന ചിത്രം വെറുമൊരു തമിഴ് സിനിമയല്ല എന്ന് തീര്‍ത്ത് പറയാന്‍ കഴിയും. ഇതൊരു ഇന്റര്‍നാഷണല്‍ സിനിമയാണ്.
2005 ല്‍ 'അന്ന്യന്‍' എന്ന ചിത്രത്തിന് ശേഷം വിക്രമും ശങ്കറും വീണ്ടും ഒന്നിക്കുകയാണ് ഐ എന്ന ചിത്രത്തിലൂടെ. ഐ എന്നാല്‍ തമിഴില്‍ അഴക്(സൗന്ദര്യം) എന്നാണ് അര്‍ത്ഥം. എമി ജാക്‌സണ്‍ നായികയായെത്തുന്ന ചിത്രത്തില്‍ ബോളിവഡ് നടന്‍ ഉപുന്‍ പട്ടേലാണ് വില്ലനായി എത്തുന്നത്. സുരേഷ് ഗോപി, പ്രഭു, സന്താനം, രാം കുമാര്‍ ഗണേശന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.
നൂറ് കോടി ചെലിവില്‍ പുറത്തിറങ്ങുന്ന ചിത്രം നിര്‍മിയ്ക്കുന്നത് വി രവിചന്ദ്രനാണ്. എ ആര്‍ റഹ്മാന്റെയാണ് സംഗീതം. പി സി ശ്രീറാം ക്യാമറ ചലിപ്പിയ്ക്കുന്ന ചിത്രത്തിന് വിഷ്വല്‍ ഇഫക്ട് നല്‍കിയത് ശ്രീനിവാസ് മോഹനാണ്. ആന്റിണിയാണ് എഡിറ്റര്‍. നവംബര്‍ 28 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോഴുള്ള വിവരം. മേക്കിങ് വീഡിയോ കാണൂ...


Click it and Unblock the Notifications