ആര്യയെക്കുറിച്ചുള്ള ആ ചോദ്യം വല്ലാതെ വിഷമിപ്പിക്കുന്നു! മനസ്സ് തകര്‍ന്ന് അബര്‍നദി പറഞ്ഞത്? കാണൂ!

ആര്യയും സയേഷയും വിവാഹിതരാവാന്‍ പോവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും അടുത്ത് തന്നെ വിവാഹം നടത്തിയേക്കുമെന്ന തരത്തിലുമായിരുന്നു റിപ്പോര്‍ട്ടുകള്‍. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനില്‍ അഭിനയിച്ച് വരികയാണ് ഇരുവരും. ഇവരുടെ വിവാഹത്തിനായി ഇരുവീട്ടുകാരും പച്ചക്കൊടി കാണിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി നേരത്തെ ആര്യ റിയാലിറ്റി ഷോ നടത്തിയിരുന്നു. കളേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത എങ്ക വീട്ടുമാപ്പിളൈ വന്‍വിവാദമായിരുന്നു. ഗ്രാന്റ്് ഫിനാലെയില്‍ വെച്ചായിരുന്നു താരം തന്റെ തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കിയത്.

പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ ആര്യയുമായി ചേര്‍ത്ത് വിശേഷിപ്പിച്ചിരുന്ന പേരുകളിലൊന്ന് അബര്‍നദിയുടേതായിരുന്നു. കുംഭകോണം സ്വദേശിയായ മത്സരാര്‍ത്ഥി ആര്യയെ ജീവിതപങ്കാളിയാക്കിയെ അടങ്ങൂ എന്ന നിശ്ചദാര്‍ഢ്യവുമായാണ് എത്തിയത്. ആര്യയ്‌ക്കൊപ്പമുള്ള ഇടപഴകലില്‍ പോലും ആ കരുതലും പ്രണയവും വ്യക്തമായിരുന്നു. മത്സരത്തില്‍ നിന്നും പുറത്തായതിന് ശേഷവും താന്‍ ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടിലായിരുന്നു അബര്‍നദി. ആര്യ-സയേഷ ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയത് അബര്‍നദിയുടെ പ്രകടനത്തെക്കുറിച്ച് അറിയാനായിട്ടായിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിക്കാതെ അക്കാര്യം വിശ്വസിക്കില്ലെന്നായിരുന്നു നേരത്തെ അബര്‍നദി പറഞ്ഞത്. പ്രണയദിനത്തിലാണ് ആര്യ അക്കാര്യം സ്ഥിരീകരിച്ചത്. സ്ഥിരീകരണത്തിന് ശേഷവും അവര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു.

മാര്‍ച്ചിനായി കാത്തിരിക്കുന്നു

മാര്‍ച്ചിനായി കാത്തിരിക്കുന്നു

മാര്‍ച്ചിലാണ് സയേഷയും ആര്യയും വിവാഹിതരാവുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സിനിമാതിരക്കുകളൊക്കെ മാറ്റി വെച്ച് ഇരുവരും മാര്‍ച്ചില്‍ ഒരുമിക്കുമെന്നുള്ള കാര്യത്തിന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരണമുണ്ടായത്. ആര്യ തന്നെ വിവാഹ വാര്‍ത്തയെക്കുറിച്ച് സ്ഥിരീകരിച്ചതിന് പിന്നാലെയായാണ് ഇരുവര്‍ക്കും ആശംസ നേരുന്നുവെന്ന് വ്യക്തമാക്കി അബര്‍നദി എത്തിയത്. മാര്‍ച്ച് മാസത്തിനായി കാത്തിരിക്കുകയാണ് താനെന്നാണ് അബര്‍നദി പറയുന്നത്.

ആ ചോദ്യം ബുദ്ധിമുട്ടിക്കുന്നു

ആ ചോദ്യം ബുദ്ധിമുട്ടിക്കുന്നു

താനും ആര്യയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ഇഷ്ടത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നാണ് എല്ലാവരും കരുതുന്നത്. ആര്യയുടെ വിശേഷത്തെക്കുറിച്ചറിയാനായി പലരും നമ്മെ നോക്കിക്കാണാറുണ്ട്. എന്നാലിപ്പോള്‍ ആര്യയുടെ ഇപ്പോഴത്തെ വിശേഷത്തെക്കുറിച്ചറിയാനായി സമീപിക്കുന്നവരുടെ ചോദ്യങ്ങള്‍ തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായി അബര്‍നദി പറയുന്നു.

വിവാഹത്തിന് പോകുമോ?

വിവാഹത്തിന് പോകുമോ?

ആര്യയുടെ മനസ്സില്‍ പ്രണയമുണ്ടോയെന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് അബര്‍നദി പറയുന്നു. അദ്ദേഹത്തിന്റെ മനസ്സ് മനസ്സിലാക്കാന്‍ അത്ര പെട്ടെന്ന് കഴിയില്ല. ആര്യ വിവാഹത്തിന് ക്ഷണിച്ചാല്‍ താന്‍ പോവുമെന്നുമാണ് അബര്‍നദി പറഞ്ഞിട്ടുള്ളത്. നേരത്തെയും ആര്യയെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നതിനാല്‍ വിവാഹവാര്‍ത്തയും അത്തരത്തിലുള്ള അഭ്യൂഹങ്ങളാണെന്നായിരുന്നു കരുതിയത്. ആര്യ തന്നെ സ്ഥിരീകരിച്ചതോടെയാണ് താനും ഇത് വിശ്വസിച്ചതെന്നും അബര്‍നദി പറയുന്നു.

മാര്‍ച്ചില്‍ വിവാഹം

മാര്‍ച്ചില്‍ വിവാഹം

മാര്‍ച്ചിലാണ് സയേഷയും ആര്യയും വിവാഹിതാരവുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മാര്‍ച്ച് ഒന്‍പതിന് മുസ്ലീം ആചാരപ്രകാരമാണ് വിവാഹം നടത്തുന്നത്.. ഗജിനികാന്ത് എന്ന സിനിമയില്‍ ആര്യയുടെ നായികയായെത്തിയത് സയേഷയായിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയം തുറന്നുപറയുകയും വീട്ടുകാര്‍ വിവാഹത്തെക്കുറിച്ച് തീരുമാനിക്കുകയായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ആര്യ സയേഷയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അനുകൂല തീരുമാനമായിരുന്നു ലഭിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കെവി ആനന്ദ് ചിത്രമായ കാപ്പാനിലാണ് ഇരുവരും ഇപ്പോള്‍ അഭിനയിക്കുന്നത്.

അബര്‍നദിയുടെ ആദ്യ പ്രതികരണം

അബര്‍നദിയുടെ ആദ്യ പ്രതികരണം

ആര്യ അബര്‍നദിയെയായിരിക്കും വിവാഹം ചെയ്യുന്നതെന്നായിരുന്നു പലരും കരുതിയത്. സുഹൃത്തുക്കളായ വിശാലും വരലക്ഷ്മിയും വരെ അബര്‍നദിയുമായുള്ള വിവാഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് താരം സയേഷയെ ജീവിതസഖിയാക്കുന്നുവെന്ന വാര്‍ത്തയെത്തിയത്. വിവാഹ വാര്‍ത്ത താന്‍ വിശ്വസിക്കുന്നില്ലെന്നും ഇത് വെറും ഗോസിപ്പാണെന്നാണ് കരുതുന്നതെന്നുമാണ് അബര്‍നദി പറയുന്നത്. ഒരുമിച്ച് അഭിനയിക്കുന്നവരെ ചേര്‍ത്ത് പലപ്പോഴും ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇതെന്നുമാണ് അബര്‍നദി നേരത്തെ പ്രതികരിച്ചത്.

ആര്യ ട്വീറ്റ് ചെയ്യണം

ആര്യ ട്വീറ്റ് ചെയ്യണം

റിയാലിറ്റി ഷോ അവസാനിച്ചതിന് ശേഷവും ആര്യയുമായി ബന്ധമുണ്ടെന്നും അടുത്ത സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടെന്നുമായിരുന്നു അബര്‍നദി പറഞ്ഞത്. അന്നത്തെ അതേ പോലെയാണ് ഇപ്പോഴും അദ്ദേഹത്തിന്റെ പെരുമാറ്റം. നേരില്‍ക്കാണാനാവുന്നില്ലെന്ന് മാത്രമേയുള്ളൂ. മിക്കപ്പോഴും തങ്ങള്‍ ഇരുവരും മെസ്സേജ് അയയ്ക്കാറുണ്ട്. രണ്ടുപേരും സിനിമാതിരക്കുകളിലാണ്. പ്രചാരണത്തിന് പിന്നിലെ വാസ്തവത്തെക്കുറിച്ച് അറിയുന്നതിനായി സയേഷയെ വിളിക്കണമെന്നും അബര്‍നദി പറഞ്ഞിരുന്നു. വിവാഹത്തെക്കുറിച്ച് ആര്യ ട്വീറ്റ് ചെയ്താല്‍ മാത്രമേ താന്‍ അത് വിശ്വാസിക്കൂയെന്ന നിലപാടിലാണ് അവര്‍. അതിന് പിന്നാലെയായാണ് ആര്യ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

ആര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

ആര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

വിവാഹം നടത്തുന്നതിനായി റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താനിറങ്ങിയിരുന്നു ആര്യ. തുടക്കം മുതലേ തന്നെ പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മത്സരാര്‍ത്ഥികള്‍ക്കൊപ്പമുള്ള താരത്തിന്റെ ഇടപെടലുകളും വിമര്‍ശിക്കെപ്പട്ടിരുന്നു. തന്റെ മനസ്സിനിണങ്ങിയ ഒരാളെ കണ്ടെത്തുമെന്നായിരുന്നു അന്ന് താരം പറഞ്ഞത്. ജാമിയുടെ തീരുമാനത്തെ പരിഹസിച്ച് വരലക്ഷ്മി രംഗത്തെത്തിയിരുന്നു. ജാമീ നിന്നെ കെട്ടാന്‍ ഞാന്‍ റെഡിയാണെന്നായിരുന്നു താരം പരിഹസിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X