TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ആര്യയും സയേഷയുമായുള്ള വിവാഹം മാര്‍ച്ചില്‍? ചങ്ക് തകര്‍ന്ന അബര്‍നദി പറഞ്ഞത്? കാണൂ!
തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ ആര്യ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. നേരത്തെ വിവാഹം നടത്തുന്നതിന് വേണ്ടി താരം റിയാലിറ്റി ഷോ നടത്തിയിരുന്നു. തുടക്കം മുതലേ തന്നെ വിവാദങ്ങളുമായാണ് എങ്ക വീട്ടുമാപ്പിളൈ എത്തിയത്. കളേഴ്സ് ചാനലിലായിരുന്നു ഷോ സംപ്രേഷണം ചെയ്തത്. വധുവിനെ കണ്ടെത്തുന്നതിനായി ഷോ നടത്തുന്നുവെന്ന കാര്യത്തെക്കുറിച്ച് ആര്യ പ്രഖ്യാപിച്ചപ്പോള്‍ നിരവധി പേരായിരുന്നു എത്തിയത്. ഓഡീഷന് നടത്തിയതിന് ശേഷമാണ് മത്സരാര്‍ത്ഥികളെ നിശ്ചയിച്ചത്. മലയാളികളും ഈ ഷോയില്‍ മാറ്റുരച്ചിരുന്നു. ആര്യയെ ജീവിതപങ്കാളിയാക്കിയേ അടങ്ങൂവെന്നുള്ള നിശ്ചയദാര്‍ഢ്യവുമായാണ് ചിലരെത്തിയത്.
കുംഭകോണം സ്വദേശിയായ അബര്നദിയായിരുന്നു ആര്യയെ ജീവിതപങ്കാളിയാക്കായി ഉഗ്രശപഥം ചെയ്തെത്തിയത്. അബര്‍നദി തന്നെ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ആരാധകരും ഈ നിലപാടിനെ പിന്തുണച്ചിരുന്നു. വിമര്‍ശനങ്ങള്‍ തുടരുന്നതിനോടൊപ്പം തന്നെ വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. അവസാന നിമിഷമായിരുന്നു അബര്‍നദി പരിപാടിയില്‍ നിന്നും പുറത്തേക്കിയത്. ഗ്രാന്റ് ഫിനാലെയിലേക്കെത്തിയവരില് നിന്നും ആരെയും തിരഞ്ഞെടുക്കുന്നില്ലെന്ന നിലപാടായിരുന്നു ആര്യയുടേത്. ആരാധകരെ ഞെട്ടിക്കുന്ന തീരുമാനവുമായാണ് താരമെത്തിയത്. സയേഷയുമായുള്ള വിവാഹത്തീയതി പുറത്തുവന്നതിന് പിന്നാലെയായാണ് പ്രതികരണവുമായി അബര്‍നദിയും എത്തിയത്.
ആര്യയും സയേഷയും
വിശാലിന്റെ വിവാഹ വാര്‍ത്തയെക്കുറിച്ചുള്ള പ്രഖ്യാപനവും സ്ഥിരീകരണവുമൊക്കെ കഴിഞ്ഞതിന് പിന്നാലെയായാണ് ആര്യയും വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അടുത്ത സുഹൃത്തായ സയേഷയുമായി പ്രണയത്തിലാണ് ആര്യയെന്നും ഈ ബന്ധത്തിന് ഇരുവരും പച്ചക്കൊടി കാണിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ആര്യയുടെ വിവാഹ വാര്‍ത്ത വൈറലായി മാറിയത്. വധുവരാണെന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.
വിവാഹത്തീയതി നിശ്ചയിച്ചു
മാര്‍ച്ചിലാണ് സയേഷയും ആര്യയും വിവാഹിതാരവുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മാര്‍ച്ച് ഒന്‍പതിന് മുസ്ലീം ആചാരപ്രകാരമാണ് വിവാഹം നടത്തുന്നതത്രേ. ഗജിനികാന്ത് എന്ന സിനിമയില്‍ ആര്യയുടെ നായികയായെത്തിയത് സയേഷയായിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയം തുറന്നുപറയുകയും വീട്ടുകാര്‍ വിവാഹത്തെക്കുറിച്ച് തീരുമാനിക്കുകയായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ആര്യ സയേഷയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അനുകൂല തീരുമാനമായിരുന്നു ലഭിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കെവി ആനന്ദ് ചിത്രമായ കാപ്പാനിലാണ് ഇരുവരും ഇപ്പോള്‍ അഭിനയിക്കുന്നത്.
വിശ്വസിക്കില്ലെന്ന് അബര്‍നദി
ആര്യ അബര്നദിയെയായിരിക്കും വിവാഹം ചെയ്യുന്നതെന്നായിരുന്നു പലരും കരുതിയത്. സുഹൃത്തുക്കളായ വിശാലും വരലക്ഷ്മിയും വരെ അബര്നദിയുമായുള്ള വിവാഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് താരം സയേഷയെ ജീവിതസഖിയാക്കുന്നുവെന്ന വാര്‍ത്തയെത്തിയത്. വിവാഹ വാര്‍ത്ത താന്‍ വിശ്വസിക്കുന്നില്ലെന്നും ഇത് വെറും ഗോസിപ്പാണെന്നാണ് കരുതുന്നതെന്നുമാണ് അബര്‍നദി പറയുന്നത്. ഒരുമിച്ച് അഭിനയിക്കുന്നവരെ ചേര്‍ത്ത് പലപ്പോഴും ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്. അത്തരത്തിലൊരു സംഭവാണ് ഇതെന്നുമാണ് അബര്‍നദി പറയുന്നത്.
ഇപ്പോഴും സൗഹൃദത്തിലാണ്
റിയാലിറ്റി ഷോ അവസാനിച്ചതിന് ശേഷവും ആര്യയുമായി ബന്ധമുണ്ട്. അടുത്ത സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്. അന്നത്തെ അതേ പോലെയാണ് ഇപ്പോഴും അദ്ദേഹത്തിന്റെ പെരുമാറ്റം. നേരില്ക്കാണാനാവുന്നില്ലെന്ന് മാത്രമേയുള്ളൂ. മിക്കപ്പോഴും തങ്ങള്‍ ഇരുവരും മെസ്സേജ് അയയ്ക്കാറുണ്ട്. രണ്ടുപേരും സിനിമാതിരക്കുകളിലാണ്. പ്രചാരണത്തിന് പിന്നിലെ വാസ്തവത്തെക്കുറിച്ച് ്റിയുന്നതിനായി സയേഷയെ വിളിക്കണമെന്നും അബര്‍നദി പറയുന്നു. വിവാഹത്തെക്കുറിച്ച് ആര്യ ട്വീറ്റ് ചെയ്താല്‍ മാത്രമേ താന്‍ അത് വിശ്വാസിക്കൂയെന്ന നിലപാടിലാണ് അവര്‍.
ആര്യയ്ക്കെതിരെ വിമര്‍ശനം
വിവാഹം നടത്തുന്നതിനായി റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താനിറങ്ങിയിരുന്നു ആര്യ. തുടക്കം മുതലേ തന്നെ പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മത്സരാര്‍ത്ഥികള്‍ക്കൊപ്പമുള്ള താരത്തിന്റെ ഇടപെടലുകളും വിമര്ശിക്കെപ്പട്ടിരുന്നു. തന്റെ മനസ്സിനിണങ്ങിയ ഒരാളെ കണ്ടെത്തുമെന്നായിരുന്നു അന്ന് താരം പറഞ്ഞത്. ജാമിയുടെ തീരുമാനത്തെ പരിഹസിച്ച് വരലക്ഷ്മി രംഗത്തെത്തിയിരുന്നു. ജാമീ നിന്നെ കെട്ടാന്‍ ഞാന്‍ റെഡിയാണെന്നായിരുന്നു താരം പരിഹസിച്ചത്.
റിയാലിറ്റി ഷോ നടത്തിയതെന്തിന്?
കെവി ആനന്ദ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കിലാണ് ഇരുവരും. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായെത്തുന്ന ചിത്രത്തില്‍ കമാന്‍ഡോ ഓഫീസറുടെ വേഷത്തിലാണ് സൂര്യ എ്ത്തുന്നത്. രാഷ്ട്രീയക്കാരാനായാണ് ആര്യ എത്തുന്നത്.ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധികമാര്‍. ആര്യയെ അല്ലാതെ മറ്റൊരാളെയും വിവാഹം ചെയ്യില്ലെന്ന് ശപഥം ചെയ്തവരൊക്കെ ഇനി എന്ത് ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയയും ചോദിച്ചത്.