For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ് സാറിന് ഇനി സിനിമ ലഭിക്കുമോ? ഇളയദളപതി ആരാധകരെ ഞെട്ടിച്ച് അബര്‍നദി, വീഡിയോ വൈറല്‍, കാണൂ!

  |

  വിവാഹം നടത്തുന്നതിന് മുന്നോടിയായി ആര്യ നടത്തിയ റിയാലിറ്റി ഷോയായ എങ്കവീട്ടു മാപ്പിളൈയിലൂടെയാണ് അബര്‍നദി ശ്രദ്ധിക്കപ്പെട്ടത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഇവര്‍. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയായിരുന്നു ഈ മത്സരാര്‍ത്ഥിക്ക് ലഭിച്ചത്. ആര്യയുടെ ജീവിതപങ്കാളിയായി താരം തന്നെ എത്തുമെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. എന്നാല്‍ അവസാന ഘട്ട എലിമിനേഷനിലൂടെ ഈ താരം പുറത്തേക്ക് പോവുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചൊരു കാര്യം കൂടിയായിരുന്നു ഇത്. ആര്യ കൈവിട്ടുവെങ്കിലും താരം ഇപ്പോള്‍ സിനിമയില്‍ തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.

  ജിവി പ്രകാശിന്റെ നായികയായാണ് താരം സിനിമയില്‍ തുടക്കം കുറിക്കുന്നത്. രാധിക ശരത് കുമാര്‍, പ്രഭാകര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വനസന്തബാലനാണ് സിനിമയൊരുക്കുന്നത്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിച്ച് വരികയാണ്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ എസ് എ ചന്ദ്രശേഖര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ ട്രാഫിക് രാമസ്വാമിയുടെ ഓഡിയോ ലോഞ്ചില്‍ അബര്‍നദി പങ്കെടുത്തിരുന്നു.

  ഓഡിയോ ലോഞ്ചിലെ താരമായി അബര്‍നദി

  ഓഡിയോ ലോഞ്ചിലെ താരമായി അബര്‍നദി

  സിനിമയില്‍ അരങ്ങേറുന്നതിന് മുന്‍പ് തന്നെ അബര്‍നദി എല്ലാവര്‍ക്കും സുപരിചിതയാണ്. എങ്ക വീട്ടു മാപ്പിളൈയിലെ മത്സരാര്‍ത്ഥിയായാണ് ഇവരെ എല്ലാവരും അറിഞ്ഞത്. ആര്യയെ ഭര്‍ത്താവായി ലഭിക്കുമെന്ന പ്രതീക്ഷയുമായാണ് ഇവര്‍ പരിപാടിയിലേക്ക് എത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകര്‍ക്കും ഇഷ്ടമായിരുന്നു. പെണ്ണുകാണല്‍ ചടങ്ങിനായി കുംഭകോണത്തെ വീട്ടിലേക്കെത്തിയ ആര്യയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. റിലീസ് ചെയ്യാനിരിക്കുന്ന പുതിയ സിനിമയായ ട്രാഫിക് രാമസ്വാമിയുടെ ഓഡിയോ ലോഞ്ചില്‍ ഇവര്‍ പങ്കെടുത്തിരുന്നു.

  വിജയ് യുടെ അച്ഛന്റെ പ്രകടനം

  വിജയ് യുടെ അച്ഛന്റെ പ്രകടനം

  സംവിധായകരും താരങ്ങളും അണിയറപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയത്. അതീവ സുന്ദരിയായാണ് താരം ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. തലപതി സാറിന് ഇനി പടങ്ങള്‍ വരുമോ, ഉങ്ക ആക്റ്റിങ്ങ് വേറെ ലെവല്‍ എന്നായിരുന്നു താരം പറഞ്ഞത്. നിരവിധി സിനിമകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ എസ് എ ചന്ദ്രശേഖറാണ് ട്രേഫിക് രാമസ്വാമിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ വിജയ് യുടെ അച്ഛനാണ് അദ്ദേഹം. അഭിനയത്തിന്റെ കാര്യത്തില്‍ മകനെ കടത്തിവെട്ടുന്ന പ്രകടനവുമായാണ് അച്ഛന്‍ എത്തിയിട്ടുള്ളതെന്നും അബര്‍നദി പറഞ്ഞു.

  മകനെ ബാധിക്കുമോ?

  മകനെ ബാധിക്കുമോ?

  അച്ഛന്‍ അമാനുഷിക പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഇത് മകന്റെ സിനിമകളെ ബാധിക്കുമോയെന്നറിയില്ല. ഇനി വിജയ് സാറിന് സിനിമ ലഭിക്കുമോയെന്ന കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു അബര്‍നദിയുടെ കമന്റ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഈ സിനിമ പ്രേക്ഷകരെ സ്വാധീനിക്കുമെന്നും താരം പറഞ്ഞു. തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചവരോട് നന്ദി പറഞ്ഞതിന് ശേഷമാണ് അവര്‍ മടങ്ങിയത്. ഓഡിയോ ലോഞ്ചിനിടയിലെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  സിനിമയില്‍ തുടക്കം കുറിക്കുന്നു

  സിനിമയില്‍ തുടക്കം കുറിക്കുന്നു

  റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ചവരില്‍ പലരും ഇന്ന് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അവരുടെ ഇടയിലേക്കാണ് അബര്‍നദിയും ഇടംപിടിക്കുന്നത്. ജിവി പ്രകാശ് ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിക്കുന്ന താരത്തിന് ആശംസ നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

  വീഡിയോ കാണാം

  ഓഡിയോ ലോഞ്ചിനിടയില്‍ അബര്‍നദി പറഞ്ഞത്? കാണൂ.

  English summary
  Thalapathy Vijay ku Padam Chance Varuma"-Abarnathi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X