ജ്യോതികയ്ക്ക് പ്രചോദനം നല്‍കാന്‍ അഭിരാമി വരുന്നു
ഒരു വലിയ ഇടവേളയ്ക്ക് ശേഷം അഭിരാമിയും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. 'അപ്പോത്തിക്കരി' എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയ അഭിരമിയ്ക്കിപ്പോള്‍ കൈനിറയെ നല്ല സിനിമകളാണ്. 'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രം മലയാളത്തില്‍ റിലീസ് ചെയ്യാനിരിക്കെ താരം തമിഴിലേക്കു ശ്രദ്ധകൊടുക്കുന്നു.
മലയാളത്തിലെ വമ്പന്‍ വിജയമായിരുന്ന 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് അഭിരാമി, തിരിച്ചുവരവില്‍ തമിഴിലേക്ക് പ്രവേശിക്കുന്നത്. മലയാളത്തില്‍ കനിഹ ചെയ്ത ഷേമാണ് തമിഴിലെത്തുമ്പോള്‍ അഭിരാമിയ്ക്ക്. കോളേജ്‌മേറ്റായിരുന്നു കനിഹ പ്രചോദനം നല്‍കുന്നതോടെയാണ് മഞ്ജുവിന്റെ കരിയര്‍ മാറിമറിയുന്നത്.

മലയാളത്തില്‍ മഞ്ജു ഭംഗിയാക്കിയ നിരുപമയുടെ വേഷം ചെയ്യുന്നത് ജ്യോതികയാണ്. മഞ്ജുവിന്റെ അത്രയും വലിയ ഗ്യാപ്പില്ലെങ്കിലും ഇത് ജ്യോതികയുടെയും തിരിച്ചുവരവാണ്. കുഞ്ചാക്കോ ബോബന്റെ വേഷത്തില്‍ റഹ്മാനും എത്തുന്ന ചിത്രത്തില്‍ മകളുടെ വേഷം ചെയ്യുന്നത് അമൃത അനില്‍ തന്നെയാണ്.
ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ഹൗ ഓള്‍ഡ് ആര്‍യുവിന്റെ തമിഴ് റീമേക്കും ചെയ്യുന്നത്. സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസും 2ഡി എന്റര്‍ഡൈന്‍മെന്റ്‌സും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications