വിശ്വരൂപം 2ല്‍ അഭിരാമിയുടെ ശബ്ദം മാത്രം!
ഒരുകാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങിനിന്നിരുന്ന അഭിരാമിയെന്ന താരത്തിന്റെ തിരിച്ചു വരവാണ് ഇപ്പോള്‍ തെന്നിന്ത്യയിലെ പ്രധാന വാര്‍ത്ത. അഭിരാമി തിരിച്ചെത്തുന്നത് കമല്‍ ഹസ്സന്റെ വിശ്വരൂപം 2 എന്ന ചിത്രത്തിലൂടെയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുകയാണ്.
എന്നാല്‍ അഭിരാമി പറയുന്നത് ഇത്തരമൊരുകാര്യത്തെക്കുറിച്ച് തനിയ്ക്കറിയില്ലെന്നാണ്. വിശ്വരൂപം 2ലൂടെ താന്‍ തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്നും ആരാണ് അത് പ്രചരിപ്പിക്കുന്നതെന്ന് തനിയ്ക്കറിയില്ലെന്നും അഭിരാമി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ വിശ്വരൂപം 2ന് വേണ്ടി താന്‍ ശബ്ദം നല്‍കിയിട്ടുണ്ടെന്നകാര്യം അഭിരാമി വെളിപ്പെടുത്തി. സിനിമയില്‍ തിളങ്ങിനിന്നകാലത്ത് പഠിയ്ക്കാനായി അമേരിക്കയിലേയ്ക്ക് പോയ അഭിരാമി പിന്നീട് വിവാഹിതയായി അവിടെത്തന്നെ താമിസിക്കുകയായിരുന്നു.
മലയാളസിനിമ ഏറെ മാറിയിട്ടുണ്ടെന്നും നായകന് മാത്രം പ്രാധാന്യം നല്‍കുന്ന അവസ്ഥയില്‍ മാറ്റംവന്നുവെന്നും അഭിരാമി വിലയിരുത്തുന്നു. മാറിയ സിനിമാരംഗത്തേയ്ക്ക് വരുമ്പോള്‍ താനതൊരു ചലഞ്ചായിട്ടാണ് എടുക്കുന്നതെന്നും അഭിരാമി പറഞ്ഞു.
മലയാളത്തിലും തമിഴിലുമായി ചില പ്രൊജക്ടുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും കാര്യങ്ങള്‍ തീരുമാനമായാല്‍ അമേരിക്കയില്‍ നിന്നും തിരിച്ചെത്തി സിനിമയില്‍ സജീവമാകുമെന്നും താരം വ്യക്തമാക്കി.


Click it and Unblock the Notifications











