twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയിക്കാൻ പഠിപ്പിച്ച സംവിധായകൻ, 63 ന്റെ നിറവിൽ മണിരത്നം...

    |

    ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഒരു പിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് മണിരത്നം. പ്രേക്ഷകരുടെ പ്രിയ സംവിധായകന് ഇന്ന് 63ാം പിറന്നാൾ. തങ്ങളുടെ പ്രിയ സംവിധായകന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ഇന്ത്യൻ സിനിമ ലോകവും ആരാധകരും. തെന്നിന്ത്യൻ താരം സിമ്രാൻ, അരുൺ വിജയ്, വിക്രം പ്രഭു, ഖുശ്ബു സുന്ദർ, ഷാഷ ,രാധിക ശരത് കുമാർ,വരലക്ഷ്മി ശരത് കുമാർ തുടങ്ങിയവർ തങ്ങളുടെ പ്രിയപ്പെട്ട മണിരത്നത്തിന് മനോഹരമായ പിറന്നാൾ ആശംസയും അതോടൊപ്പം അദ്ദേഹത്തിനോപ്പമുള്ള അനുഭവവും പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. ആരാധകരും സോഷ്യൽ മീഡിയ പേജിലൂടെ പിറന്നാൾ ആഘോഷമാക്കുകയാണ്.

    Mani Ratnam

    മുടി നീട്ടി വളർത്തിയത് കാമുകിക്ക് വേണ്ടി, രസകരമായ കഥ പങ്കുവെച്ച് ആർജെ രഘുമുടി നീട്ടി വളർത്തിയത് കാമുകിക്ക് വേണ്ടി, രസകരമായ കഥ പങ്കുവെച്ച് ആർജെ രഘു

    മണിരത്നം ചിത്രങ്ങൾ ഭാഷകൾക്ക് അതീതമാണ്. എല്ലാഭാഷക്കാരും ദേശക്കാരും ഒരുപോലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നെഞ്ചിലേറ്റുന്നു. അതുപോലെ എത്ര കാലം കഴിഞ്ഞാലും തലമുറകൾ മാറി വന്നാലും മണിരത്നം ചിത്രങ്ങൾ എന്നും മുന്നിൽ തന്നെ ഉണ്ടാകും. മനോഹരമായ പ്രണയ കാവ്യങ്ങളാണ് മണിരത്നത്തിന്റെ ഓരോ ഫ്രയിമുകളിം സമ്മാനിക്കുന്നത്.

    ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്കയുണ്ട്, മൊട്ടയടിക്കാനുള്ള കാരണം വെളിപ്പെടുത്തി ജയറാംഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്കയുണ്ട്, മൊട്ടയടിക്കാനുള്ള കാരണം വെളിപ്പെടുത്തി ജയറാം

    മണ്രത്നം ചിത്രങ്ങളിലെ പ്രധാന സവിശേഷതകളിലൊന്നാണ് ബന്ധങ്ങളുടെ നീഷ്ണത . അതിനാൽ കഥാപാത്രങ്ങളോട് അറിയാതെ തന്നെ ഒരു ആത്മബന്ധം ഉടലെടുക്കും. ഇതൊരു മണി രത്നം മാജിക്കാാണ്. നായകൻ,,റോജ , ലൈ പായുതേ ,ബോംബെ, ദിൽസെ,കന്നത്തിൽ മുത്തമിട്ടാൽ , ഓക്കെ കൺമണി തുടങ്ങിയ എല്ലാ ചിത്രങ്ങളിലും അതിലെ കഥാപാത്രങ്ങളുമായി നമുക്കൊരു വൈകാരിക ബന്ധമുണ്ടാകുന്നു. ഇത് തന്നെയാണ് നമ്മളെ വർഷങ്ങൾക്ക് ശേഷവും മണിരത്നം ചിത്രങ്ങളിലേയ്ക്ക് അടുപ്പിക്കുന്നത്..

    ഇത് ഞാൻ അല്ല, സൂക്ഷിക്കണം.... പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി നടി അംബികഇത് ഞാൻ അല്ല, സൂക്ഷിക്കണം.... പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി നടി അംബിക

    1956 ജൂൺ 2 ന് തമിഴ്നാടിലെ മധുര എന്ന സ്ഥലത്താണ് മണിരത്നം ജനിക്കുന്നത് . മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും ജംനാലാൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാനേജ്‌മെന്റിൽ നിന്നും എം. ബി. ഏ (MBA) ബിരുദം നേടിയ മണിരത്നം പല്ലവി അനു പല്ലവി' എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. പിന്നീട് ഈ ചിത്രം തമിഴിലേയ്ക്ക് മൊഴിമാറ്റുകയും ചെയ്തിരുന്നു. സിനിമ കുടുംബത്തിൽ നിന്നാണ് മണിരത്നം എത്തുന്നത് അച്ഛൻ ഗോപാൽ രത്നം അയ്യർ ഒരു ചലച്ചിത്രനിർമാതാവായിരുന്നു .

    Read more about: mani ratnam
    English summary
    Director Mani Ratnam's Birthday Celebrated By South Movie Industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X