»   » സൂര്യയുടെ കട്ട ഫാന്‍, ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് നടി പറയുന്നത്

സൂര്യയുടെ കട്ട ഫാന്‍, ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് നടി പറയുന്നത്

Posted By: Nihara
Subscribe to Filmibeat Malayalam

സൂര്യയുടെ കട്ട ഫാനാണ് നടി സരയു. മിനി സ്‌ക്രീനില്‍ നിന്നും സിനിമയിലേക്കെത്തിയ അഭിനേത്രിയോട് ആരാധകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. സൂര്യയുടെ ഫാനായ സരയു താരത്തെ ഒന്നു കാണാനും സെല്‍ഫി എടുക്കാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് സരയു ഇപ്പോള്‍.

സൂര്യയുടെ പുതിയ സിനിമയായ സിങ്കം3യില്‍ സരയുവും അഭിനയിച്ചിരുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സരയു കാര്യങ്ങള്‍ പങ്കുവെച്ചത്. സൂര്യയും അജിത്തുമാണ് സരയുവിന്റെ ഇഷ്ടതാരങ്ങള്‍. ജ്യോതികയേയും ഏറെ ഇഷ്ടമാണ്.

ഇഷ്ടതാരവുമൊത്ത് അഭിനയിച്ചു

സൂര്യയോടൊപ്പം അഭിനയിച്ച അനുഭവം ഏറെ വ്യത്യസ്തമായിരുന്ന. ഇത്ര എളിമയുള്ള മനുഷ്യനാണ് സൂര്യയെന്ന് അറിയില്ലായിരുന്നു. സംസാരിക്കുമെന്ന് പോലും കരുതിയിരുന്നില്ല. എന്നാല്‍ സൂര്യ വന്ന് വിശേഷങ്ങളൊക്കെ ചോദിച്ചിരുന്നു.

പ്രൊഫഷണല്‍ സമീപനം

തമിഴ് സിനിമ പക്കാ പ്രൊഫഷണലാണെന്ന് കേട്ടിരുന്നു. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞു തന്നിരുന്നു. ചെറിയ താരമാണെങ്കില്‍ക്കൂടി കംഫര്‍ട്ടബിള്‍ അല്ലേ എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു.

മാളിലെ ചിത്രീകരണം

മാളിലെ ചിത്രീകരണത്തിനായി വെളുപ്പിന് 4 മണിക്ക് എത്താന്‍ ആവശ്യപ്പെട്ടിരുന്നു. നാലരയായപ്പോളാണ് ലൊക്കേഷനിലെത്തിയത്. വെളുപ്പിനുള്ള ഷൂട്ടായതിനാല്‍ ആരും എത്തിക്കാണില്ലെന്നായിരുന്നു വിചാരിച്ചത്. എന്നാല്‍ സൂര്യയടക്കമുള്ള താരങ്ങള്‍ മേക്കപ്പോടു കൂടി ചിത്രീകരണത്തിന് തയ്യാറായി ഇരിക്കുന്നുണ്ടായിരുന്നു.

സിനിമയോട് കൂടുതല്‍ താല്‍പര്യം

സിനിമയില്‍ അഭിനയിക്കാനാണ് കൂടുതല്‍ താല്‍പര്യം. സീരിയലിന് ഡേറ്റ് നല്‍കിയത് കാരണം ചില സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അഭിനയത്തോടൊപ്പം ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സരയു പറഞ്ഞു.

English summary
Sarayu is talking about Singam 3 shooting experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam