പ്രണവിന് പിന്നാലെ അ‍ഞ്ജനയും; കെ-ഡ്രാമയുടെ ഹാപ്പി എന്റിങ് പോലെ, അർജുനോളം പ്രായം തോന്നുന്നു; വൈറലായി ഫോട്ടോകൾ!

പ്രണയത്തിന് കണ്ണില്ല... മൂക്കില്ലയെന്ന് പറയുന്നത് പോലെ തന്നെ അടുത്തിടെയായി ഏത് രാജ്യത്ത് നിന്നുള്ളതാണ് തന്റെ പങ്കാളി എന്നതും ആളുകൾക്ക് ഇടയിൽ വിഷയമല്ലാതെയായി മാറിയിരിക്കുന്നു. ഇന്റർനാഷണൽ കല്യാണങ്ങൾ നിരവധി ഇന്ത്യയിൽ നടക്കുന്നുണ്ട്. ബാബു ആന്റണി, അഭി മുരളി തുടങ്ങി മലയാളി താരങ്ങളും വിദേശിയെ പങ്കാളിയായ സ്വീകരിച്ച ബോളിവുഡ് താരങ്ങളും വരെയുണ്ട്. കഴിഞ്ഞ ദിവസമാണ് നടൻ പ്രണവ് മോഹൻലാൽ പ്രണയത്തിലാണെന്നും പങ്കാളി ജർമ്മൻകാരിയായ പെൺകുട്ടിയാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്.

ഒരു വർഷം മുമ്പ് പ്രിയദർശന്റെ മകൻ സിദ്ധാർത്ഥി വിവാ​ഹം ചെയ്തതും വിദേശ വനിതയെയാണ്. ഇപ്പോഴിതാ മറ്റൊരു താരപുത്രി കൂടി വിദേശത്ത് നിന്നും പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല തമിഴിലെ മുൻനിര നടന്മാരിൽ ഒരാളായ ആക്ഷൻ ഹീറോ അർജുന്റെ മകൾ അഞ്ജനയാണ്.

arjun daughter

നടന്റെ രണ്ടാമത്തെ പുത്രിയാണ് അ‍ഞ്ജന. താരപുത്രിയുടെ എൻ​ഗേജ്മെന്റ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. വിദേശിയാണ് അഞ്ജനയുടെ വരൻ. എന്നാൽ വരന്റെ ചിത്രങ്ങളല്ലാതെ പേരോ മറ്റ് വിവരങ്ങളോ അഞ്ജനയോ മറ്റ് കുടുംബാം​ഗങ്ങളോ പങ്കുവെച്ചിട്ടില്ല. പതിമൂന്ന് വർഷത്തെ പ്രണയത്തിനുശേഷമാണ് അഞ്ജന വിവാ​ഹിതയാകാൻ പോകുന്നത്.

മകളുടെ എൻ​ഗേജ്മെന്റ് ഫങ്ഷനിൽ പങ്കെടുക്കാൻ അർജുനും കുടുംബവും കഴിഞ്ഞ ദിവസം ഇറ്റലിയിൽ എത്തിയിരുന്നു. കൊറിയൻ ഡ്രാമകളിൽ കാണുന്നതിന് സമാനമായ രീതിയിലാണ് വരൻ അഞ്ജനയോട് വിവാ​ഹ അഭ്യർത്ഥന നടത്തിയത്. പതിമൂന്ന് വർഷത്തെ പ്രണയമാകുമ്പോൾ വിവാഹ അഭ്യാർത്ഥനയോട് താൻ എങ്ങനെ മുഖം തിരിക്കുമെന്നാണ് അ‍ഞ്ജന തന്റെ സന്തോഷം പങ്കിട്ട് കുറിച്ചത്.

ബേബി പിങ്ക് നിറത്തിലുള്ള ഫിഷ് കട്ട് ​ഗൗണായിരുന്നു അഞ്ജനയുടെ വേഷം. സ്യൂട്ടായിരുന്നു വരൻ അണിഞ്ഞിരുന്നത്. വരന്റെ ഫോട്ടോ വൈറലായതോടെ സോഷ്യൽമീഡിയയിൽ ചർച്ചകളും തുടങ്ങി. പ്രപ്പോസൽ ഫോട്ടോകൾ കാണുമ്പോൾ‌ കെ-ഡ്രാമയുടെ ഹാപ്പി എന്റിങ് പോലെയും കെ-ഡ്രാമ കപ്പിളിനെപ്പോലെയും തോന്നുന്നുവെന്നാണ് ഏറെയും കമന്റുകൾ. മറ്റ് ചിലർ വരന്റെ പ്രായത്തെ കുറിച്ചുള്ള സംശയങ്ങളും പങ്കുവെച്ചു.

അഞ്ജനയ്ക്കൊപ്പം വരനെ കാണുമ്പോൾ വലിയ പ്രായ വ്യത്യാസം ഇരുവർക്കും ഇടയിൽ ഉള്ളതായി തോന്നുന്നുവെന്നാണ് കമന്റുകൾ. മരുമകന് അർജുന്റെ ചെറിയ ഛായയുണ്ടെന്നും കമന്റുകളുണ്ട്. രണ്ട് മരുമക്കളേയും താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഇപ്പോഴും സുന്ദരൻ അർജുനാണെന്നും കമന്റുകളുണ്ട്. ഒരു വർഷം മുമ്പായിരുന്നു അർജുന്റെ മൂത്ത മകളും നടിയുമായ ഐശ്യര്വയുടെ വിവാഹം. നടൻ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതിയാണ് ഐശ്വര്യയെ വിവാഹം ചെയ്തത്.

arjun daughter

ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും ഉമാപതിയും വിവാഹിതരായത്. ചെന്നൈയിൽ അർജുൻ പണി കഴിപ്പിച്ച ഹനുമാൻ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഐശ്വര്യയ്ക്ക് സിനിമയോടായിരുന്നു താൽപര്യം എന്നാൽ ഇളയ മകൾ അഞ്ജനയ്ക്ക് സിനിമയിൽ താൽപ്പര്യമില്ലായിരുന്നു. ഒരു ബിസിനസുകാരിയാവുക എന്നതായിരുന്നു ലക്ഷ്യം.

അങ്ങനെ 2023ൽ അഞ്ജന ഹാൻഡ്‌ബാഗ് കമ്പനി ആരംഭിച്ചു. ഇപ്പോഴും അത് വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്. ഇവിടെ നിർമ്മിക്കുന്ന എല്ലാ ഹാൻഡ്‌ബാഗുകളും പഴത്തോലുകളും തുകൽ നാരുകളും കൊണ്ടുള്ളതാണ്. അർജുനും മക്കളെപ്പോലെ തന്നെ പ്രണയിച്ച് വിവാഹിതനായതാണ്. കന്നഡ നടി നിവേദിതയാണ് അർജുന്റെ ഭാര്യ.

1988ൽ ആയിരുന്നു ഇവരുടെ വിവാ​ഹം. കല്യാണശേഷം നിവേദിത സിനിമ ഉപേക്ഷിച്ച് കുടുംബിനിയായി. അർജുന്റെ ബിസിനസുകൾ നോക്കി നടത്തുന്നത് മൂത്തമകൾ ഐശ്വര്യയാണ്. അർജുൻ ഇപ്പോൾ ഏറെയും വില്ലൻ വേഷങ്ങളാണ് സിനിമയിൽ കൈകാര്യം ചെയ്യുന്നത്. വിടാമുയർച്ചിയാണ് അവസാനം റിലീസ് ചെയ്ത അർജുന്റെ സിനിമ.

More from Filmibeat

Read more about: arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X