സിമ്രാന്‍ കാമുകിയാണെന്ന് പറഞ്ഞാല്‍ സിനിമ നഷ്ടപ്പെടുമെന്ന് കരുതി! നടന്‍ അബ്ബാസിന് പറ്റിയ അബദ്ധം ഇതായിരുന്നു?

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായകനായിരുന്നു അബ്ബാസ്. റൊമാന്റിക് നായകനായി തിളങ്ങി നിന്ന അബ്ബാസിന് ഒത്തിരി സ്ത്രീ ആരാധകരുണ്ടായിരുന്നു. പലരും നടന്റെ വീടിന് മുന്നില്‍ വന്ന് നില്‍ക്കുന്ന സാഹചര്യങ്ങളും പലപ്പോഴും ഉണ്ടായിട്ടുണ്ട്. പ്രമുഖരായ നടിമാരുമായി അബ്ബാസ് ഇഷ്ടത്തിലാണെന്ന കഥകളും അക്കാലത്ത് പ്രചരിച്ചു. ഇടയ്ക്ക്് നടി സിമ്രാന്റെ പേരിനൊപ്പം അബ്ബാസിന്റെ പേരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.

അബ്ബാസ് നായകനായി അഭിനയിച്ച 'പൂച്ചൂടവ' എന്ന ചിത്രത്തിലൂടെയാണ് സിമ്രാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയില്‍ തന്നെ അബ്ബാസും സിമ്രാനും തമ്മിലുള്ള ചേര്‍ച്ച ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തി. അന്ന് മുതല്‍ താരങ്ങള്‍ക്കിടയില്‍ പ്രണയമാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ക്ലാസിക് പ്രണയകഥ പറഞ്ഞ ഈ ചിത്രത്തിലൂടെ ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഹിറ്റായി. പിന്നീട് വിഐപി എന്ന സിനിമയിലും താരങ്ങള്‍ ജോഡികളായിട്ടെത്തി.

simran-

സിനിമ വലിയ വിജയമായതോടെ സിമ്രാന്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. വളരെ പെട്ടെന്നാണ് പ്രശസ്തിയിലേക്ക് നടി എത്തിയത്. മാത്രമല്ല ആ സമയത്താണ് സിമ്രാനും അബ്ബാസും വിവാഹിതരാകാന്‍ പോകുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചത്. സിമ്രാന്റെ പേരും ചേര്‍ത്ത് വരുന്ന ഗോസിപ്പുകള്‍ അബ്ബാസിന്റെ കരിയറിനെ ബാധിക്കുമെന്ന് ചിലര്‍ നടനെ വിശ്വസിപ്പിച്ചു. അത് ശരിയാണെന്ന് തോന്നിയ അബ്ബാസ് സിമ്രാനുമായുള്ള ബന്ധം അവസാനിപ്പിച്ചു. അങ്ങനെ രണ്ടാളും സിനിമയിലേക്ക് മാത്രം തിരിഞ്ഞു.

തുടക്കകാരിയില്‍ നിന്നും പതിയെ സിമ്രാന്‍ തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളുടെ നായികയായി അഭിനയിച്ച് തുടങ്ങി. ഇതോടെ സൂപ്പര്‍താര പദവിയിലേക്കും നടിയെത്തി. അന്ന് വരെ സൂപ്പര്‍താരമായി തിളങ്ങി നിന്ന അബ്ബാസിന്റെ വളര്‍ച്ച പിന്നിലേക്കായിരുന്നു. പിന്നീട് വന്ന ചിത്രങ്ങളൊന്നും അബ്ബാസിന് ഗുണം ചെയ്തില്ല. എല്ലാത്തിനുമൊടുവില്‍ സിമ്രാനില്ലാതെ സിനിമയില്ല എന്ന അവസ്ഥ എത്തി. അങ്ങനെ സിമ്രാന്റെ പ്രശസ്തി നടന് മുന്നിലെത്തുകയായിരുന്നു.

പിന്നീട് ഏറെ കാലം സിമ്രാന്‍ സിനിമയുടെ പ്രശസ്തിയില്‍ നിന്നപ്പോള്‍ അബ്ബാസിന്റെ പേര് പോലും മറന്ന് പോകുന്ന തലത്തിലേക്ക് കാര്യങ്ങളെത്തി. വിജയ്, കമല്‍ ഹാസന്‍, തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നടി തിളങ്ങി. ഇപ്പോഴും സിനിമകളുമായി തിരക്കിന്റെ ലോകത്താണ് നടി. അബ്ബാസ് അഭിനയമൊക്കെ വിട്ട് മറ്റൊരു ജീവിതവുമായി മുന്നോട്ട് പോവുകയാണിപ്പോള്‍.

 simran-abbas

അതേ സമയം അബ്ബാസിന് ശേഷം സിമ്രാന്റെ ജീവിതത്തില്‍ വേറെയും പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രഭുദേവയുടെ സഹോദരന്‍ രാജു സുന്ദരവുമായി സിമ്രാന്‍ പ്രണയത്തിലായിരുന്നു. ഒരു ഘട്ടത്തില്‍ ഇരുവരും വിവാഹിതരായെന്നും വാര്‍ത്ത പരന്നു. പിന്നീട് സിമ്രാന്‍ സിനിമയില്‍ അഭിനയിച്ചതിനൊപ്പം അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യുകയും ചെയ്തു.

ആ സമയത്താണ് പ്രഭുദേവയുടെ പ്രണയവിവാഹം കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇതോടെ മറ്റൊരു പ്രണയവിവാഹം കുടുംബത്തില്‍ വേണ്ടെന്ന് വീട്ടുകാര്‍ എതിര്‍ത്തു. ഇതോടെ രാജു സുന്ദരം സിമ്രനുമായുള്ള ബന്ധം വേര്‍പെടുത്തുകയായിരുന്നു.

നടന്‍ കമല്‍ ഹാസന്റെ പേരിനൊപ്പവും സിമ്രാന്റെ പേര് ഗോസിപ്പില്‍ നിറഞ്ഞിരുന്നു. പമ്മല്‍ കേ ബന്ധം, പഞ്ചതന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ സിമ്രന്‍ കമലിനൊപ്പം അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഡേറ്റിംഗിലാണെന്ന തരത്തില്‍ കഥകള്‍ വന്നത്. ഇടയ്ക്ക് ഇരുവരും ലിവിംഗ് ടുഗതര്‍ ആണെന്നും കഥകളുണ്ടായിരുന്നു.

Read more about: simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X