ശാലിനിയ്ക്കും ചേച്ചി അനൗഷ്കയ്ക്കൊപ്പം കുട്ടിത്തല!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.. കാണൂ
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് അജിത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട തലയാണ്. അജിത്തിന് കോളിലുഡിലാണ് ഫാൻസ് എങ്കിൽ ഭാര്യ ശാലിനി മലയാളികളുടെ പ്രിയങ്കരിയാണ്. മലയാളികളും തമിഴ് പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കുടുംബമാണ് തലയുടേത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുട്ടി തലയുടെ ചിത്രങ്ങളാണ്. ശാലിനിയ്ക്കൊപ്പമുള്ള മകൻ ആദ്വികിന്റെ ചിത്രങ്ങളാണ് ആരാധകർക്കിടയിലെ ചർച്ച വിഷയം.

ആദ്വിക്കിനെ കുട്ടിത്തലയെന്നാണ് ആരാധകർ വിളിക്കുന്നത്. കുഞ്ഞിന്റെ കുസൃതി ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അമ്മയ്ക്കും ചോച്ചിയ്ക്കൊപ്പം നിൽക്കുന്ന കുട്ടി ആദ്വിക്ക് ഫോട്ടോയ്ക്ക് ഫോസ് ചെയ്യുന്നുണ്ട്. തലയുടെ ഫാമിലി ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ഇതിനു മുൻപ് പുറത്തു വന്ന ശാലിനിയുടേയും മകന്റേയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു കളിപ്പാട്ടകടയിൽ എത്തിയ വീഡിയോ ആയിരുന്നു അത്. ഒരു ചുവന്ന കളിപ്പാട്ട കാറിനു പിന്നാലെയായിരുന്നു കുഞ്ഞ്. ഇകു കണ്ട ആരാധകർ അച്ഛനെ പോലെ തന്നെയാണ് മകനുമെന്ന തരത്തിലുളള കമന്റുകൾ ഉയർന്നു വന്നിരുന്നു. അജിത്തും ശാലിനിയ്ക്കും അനൗഷ്ക എന്ന് പേരുള്ള ഒരു മകൾ കൂടിയുണ്ട്. ആദ്വിക് ഇളയ മകനാണ്.


Click it and Unblock the Notifications