അടുത്ത കുട്ടിക്കുള്ള കാത്തിരിപ്പിലാണോ അജിത്-ശാലിനി ദമ്പതികള്‍
തമിഴ് താരം അജിത് സിനിമയില്‍ നിന്ന് മൂന്ന് മാസം ഇടവേളയെടുക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. യെന്നൈ അറിന്താല്‍ എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകള്‍ കഴിഞ്ഞതിനാല്‍ കുടുംബത്തിനൊപ്പം ആഘോഷിക്കാനാണ് ഇടവേളയെടുക്കുന്നതെന്നാണ് അജിത് വ്യക്തമാക്കിയത്. എന്നാല്‍ ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം നില്‍ക്കാനാണ് അജിത് സിനിമയില്‍ നിന്ന് ഇടവേള എടുത്തതെന്നും സൂചനയുണ്ട്.
രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് അജിത്തും ശാലിനിയും. ഭാര്യ ശാലിനിക്കും മകള്‍ക്കൊപ്പവും കൂടുതല്‍ സമയം ചെലവിടാനാണ് അജിത്തിന് ഇഷ്ടം. അനൗഷ്‌കയാണ് അജിത്തിന്റെയും ശാലിനിയുടെയും പൊന്നോമന പുത്രി. മൂന്നു മാസത്തെ വിശ്രമത്തിനുശേഷം അജിത് അഭിനയിക്കാന്‍ പോകുന്നത് സംവിധായകന്‍ ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

യെന്നൈ അറിന്താന്‍ ഒരുക്കിയ എം എം രത്‌ന തന്നെയായിരിക്കും അജിത്തിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നതും. വിക്രമിന്റെ ഐ എന്ന ചിത്രം കഴിഞ്ഞാല്‍ തമിഴകം കാത്തിരിക്കുന്ന ചിത്രമാണ് അജിത്തിന്റെ യെന്നൈ അറിന്താല്‍.
അനുഷ്‌കാ ഷെട്ടിയും തൃഷയുമാണ് ചിത്രത്തിലെ നായികമാര്‍. സത്യദേവ് എന്ന ഐപിഎസ് ഓഫീസറായി നാല് ഗെറ്റപ്പുകളിലാണ് അജിത് എത്തുന്നത്. ഈ മാസം 29ന് ചിത്രം തിയറ്ററുകളില്‍ എത്തും.


Click it and Unblock the Notifications