നായികയായി പ്രതീക്ഷിക്കാമോ? വളർന്ന് സുന്ദരിയായി അനൗഷ്ക, വൈറലായി അജിത്ത്-ശാലിനി ​കുടുംബ ചിത്രം!

തമിഴ്‌ സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ജോഡിയാണ് അജിതും ശാലിനിയും. ഓൺസ്‌ക്രീനിലെ ആ കൂട്ടുക്കെട്ട് ജീവിതത്തിലും വിജയകരമായി മുന്നോട്ട് പോകാൻ‌ തുടങ്ങിയിട്ട് ഇരുപത് വർഷത്തിന് മുകളിലാകുന്നു. സിനിമയിൽ സജീവമായിരുന്ന കാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ നായികയായിരുന്നു ശാലിനി. തെന്നിന്ത്യയുടെ തല അജിത്തിനെ വിവാഹം ചെയ്തതോടെ കുടുംബിനിയായി മാറി ശാലിനി. അജിത്ത് ഇപ്പോഴും സിനിമയിൽ സജീവമാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരാണ് അജിത്തും ശാലിനിയും. വളരെ നാടകീയമായിരുന്നു ആ പ്രണയകഥയുടെ തുടക്കം.

അമർക്കളം എന്ന സിനിമയിലാണ് ശാലിനിയും അജിതും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അമർക്കളത്തിലേക്ക് സംവിധായകൻ ശരൺ നായികയാകാൻ ആവശ്യപ്പെട്ട് സമീപിച്ചപ്പോൾ ശാലിനി ആദ്യം കൂട്ടാക്കിയില്ല. കാരണം ശാലിനിക്ക് പ്ലസ് ടു പരീക്ഷ എഴുതണമായിരുന്നു. പരീക്ഷയ്ക്ക് മുമ്പ് താൻ ഒന്നും ഏറ്റെടുക്കാൻ തയ്യാറല്ലെന്നും ശാലിനി പറഞ്ഞു. പക്ഷേ ശരൺ വിട്ടില്ല. ശാലിനിയും അജിതും സിനിമയിൽ നല്ല ജോടിയാണെന്ന് ശരണിന് തോന്നിയിരുന്നു. ഒരു നിവൃത്തിയുമില്ലാതെ ശരൺ അജിതിനെ കൊണ്ട് ശാലിനിയെ വിളിപ്പിച്ചു. പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും ആവർത്തിച്ചപ്പോൾ ശരണിനോട് പോലും ചോദിക്കാതെ ശാലിനിക്ക് പരീക്ഷ എഴുതി പൂർത്തിയാക്കിയ ശേഷം സിനിമയിൽ ഭാ​ഗമാകാൻ അജിത്ത് സമയം അനുവദിച്ചു.

ഇരുപത്തൊന്ന് വർഷമായി ഒരുമിച്ച്

പരീക്ഷ എഴുതി തീർത്തതിന് ശേഷം ശാലിനി ഷൂട്ടിങിനെത്തി. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈ തണ്ടയിൽ അബദ്ധത്തിൽ ഒരു വലിയ മുറിവുണ്ടാക്കി. വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോൾ അജിതിന്റെ മനസും വേദനിച്ചു. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി തീർന്നതെന്ന് അജിത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അമർക്കളത്തിന്റെ ചിത്രീകരണത്തിന് ശേഷം ശാലിനിയാണ് തന്റെ ജീവിതത്തിലെ പെൺകുട്ടിയെന്ന് അജിതിന് തോന്നി. ഇഷ്ടം തുറന്ന് പറഞ്ഞത് അൽപ്പം ഭയത്തോടെ ആയിരുന്നു. അജിത്ത് പ്രതീക്ഷിച്ചപോലെ തന്നെ ശാലിനിയുടെ മനസിലും പ്രണയം മൊട്ടിട്ടിരുന്നു. 2000ലാണ് അജിതും ശാലിനിയും വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുമ്പ് തന്നെ മണിരത്‌നം ചിത്രം അലൈപ്പായുതെ അടക്കമുള്ള സിനിമ ശാലിനി പൂർത്തിയാക്കി.

അഭിനയത്തിൽ നിന്നും വിടപറഞ്ഞു

അഭിനയ ജീവിതത്തോട് ശാലിനി വിടപറഞ്ഞ് വർഷങ്ങളായെങ്കിലും ശാലിനിയെന്നും അടുത്ത വീട്ടിലെ പെൺകുട്ടിയാണ് മലയാളികൾക്ക്. അനൗഷ്‌ക, ആദ്വിക്ക് എന്നിവരാണ് താരദമ്പതികളുടെ മക്കൾ. ശാലിനി സിനിമയിൽ മാത്രമല്ല സോഷ്യൽമീ‍ഡിയയിൽ നിന്നും അകലം പാലിക്കുന്ന സെലിബ്രിറ്റിയാണ്. മറ്റ് സിനിമാക്കാരെപ്പോലെ എല്ലാ വിവരങ്ങളും അപ്പോൾ തന്നെ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യുന്ന ശീലം ഇല്ല. അത് അജിത്തും ശാലിനിയെപ്പോലെ തന്നെയാണ്. ഇരുവരുടേയും ചിത്രങ്ങൾ പാപ്പരാസികൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെക്കുമ്പോൾ‌ മാത്രമാണ് തലയുടേയും ശാലിനിയുടേയും ആരാധകർ കാണുന്നത്. വളരെ നാളുകൾക്ക് ശേഷം അജിത്ത്-ശാലിനി കുടുംബത്തിന്റെ ഫാമിലി ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇരുവരുടേയും ഇലയമകൻ മകൻ ആദ്വിക്കിന്റെ പിറന്നാളിനോടനുബന്ധിച്ചെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ‌ പ്രചരിക്കുന്നത്. മകൾ അനൗഷ്കയും ചിത്രത്തിലുണ്ട്.

വൈറലായി കുടുംബചിത്രം

മറ്റുള്ള താരപുത്രന്മാരും പുത്രിമാരും സോഷ്യൽമീഡിയയിൽ സജീവമായുള്ളപ്പോൾ അനൗഷ്കയുടേയും ആദ്വിക്കിന്റേയും ചിത്രങ്ങൾ വളരെ വിരളമായി മാത്രമെ ആരാധകർക്ക് കാണാൻ സാധിക്കാറുള്ളൂ. മാർച്ച് രണ്ടിന് ആദ്വിക്കിന്റെ ഏഴാം പിറന്നാൾ ആയിരുന്നു. അടുത്ത കുടുംബാംഗങ്ങൾ മാത്രമായിരുന്നു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാർഡും ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അജിത്തിന്റെ പുതിയ കുടുംബ ചിത്രം പുറത്തുവന്നതോടെ എല്ലാവരുടേയും കണ്ണുടക്കിയത് അനൗഷ്കയിലാണ്. വളർന്ന് സുന്ദരിയായ അനൗഷ്കയ്ക്കിപ്പോൾ പതിനാല് വയസാണ്. 2008 ജനുവരി 3നാണ് അനൗഷ്ക ജനിച്ചത്. അച്ഛനമ്മമാരെപ്പോലെ അതീവ സുന്ദരിയാണ് അനൗഷ്കയും. 'മകളും സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കാമോ?' തുടങ്ങി നിരവധി ചോദ്യങ്ങളാണ് പുതിയ കുടുംബചിത്രത്തിന് താഴെ വരുന്നത്.

അനൗഷ്കയുടെ വിശേഷങ്ങൾ തിരക്കി ആരാധകർ

പ്രിന്റഡ് ഡ്രസ്സ് അണിഞ്ഞാണ് അനൗഷ്ക ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശാലിനി അന്നും ഇന്നും അതീവ സുന്ദരിയായിട്ടാണ് പുതിയ കുടുംബ ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പച്ച നിറത്തിലുള്ള കുർത്ത അണിഞ്ഞ് സിംമ്പിൾ ലുക്കിലാണ് ശാലിനി ഫോട്ടോയിലുള്ളത്. അന്നും ഇന്നും സോൾട്ട് ആന്റ് പെപ്പർ ലുക്ക് തന്നെയാണ് തല അജിത്തിന്റെ ഹൈലറ്റ്. വെള്ള നിറത്തിലുള്ള ഷർട്ടും കറുത്ത കോട്ടുമായിരുന്നു അജിത്തിന്റെ വേഷം. തലയുടെ പുതിയ കുടുംബ ചിത്രം ആരാധകരും ഏറ്റെടുത്ത് കഴി‍ഞ്ഞു. അജിത്തിന്റെ ഏറ്റവും പുതിയ റിലീസ് വലിമൈ സിനിമയാണ്. എച്ച് വിനോദ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ മികച്ച ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം തമിഴ്നാട്ടിൽ നിന്ന് മാത്രം 34.12 കോടിയാണ് ലഭിച്ചത്. ചെന്നൈ നഗരത്തിൽ മാത്രം 1.82 കോടി റിലീസ് ദിനത്തിൽ ചിത്രം നേടിയിരുന്നു.

രണ്ടര വർഷത്തിന് ശേഷം റിലീസ് ചെയ്ത അജിത്ത് സിനിമ

അജിത്തിൻറെ ആദ്യ പാൻ ഇന്ത്യൻ റിലീസ് ആയെത്തിയ ചിത്രം തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തിയിരുന്നു. കേരളമുൾപ്പെടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. അജിത്തിൻറെ കരിയറിലെ ഏറ്റവും വേഗത്തിലുള്ള 100 കോടി ക്ലബ്ബ് നേട്ടവുമാണ് വലിമൈ. പ്രീ
ആദ്യദിന പ്രദർശനങ്ങൾക്ക് ശേഷം ചിത്രത്തിന് ദൈർഘ്യം കൂടുതലാണെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിൽ അണിയറക്കാർ ചിത്രം റീഎഡിറ്റ് ചെയ്തിരുന്നു. ഇതുപ്രകാരം തമിഴ് പതിപ്പിൽ നിന്ന് 12 മിനിറ്റ് കട്ട് ചെയ്തു. ഹിന്ദി പതിപ്പിൽ നിന്ന് 15 മിനിറ്റ് വരുന്ന രംഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ഹിന്ദി പതിപ്പിൽ നിന്ന് അജിത്തിൻറെ ഇൻട്രൊഡക്ഷന് ശേഷമുള്ള ഗാനവും നീക്കം ചെയ്തു. രണ്ടര വർഷത്തിനു ശേഷം തിയറ്ററുകളിലെത്തിയ അജിത്ത് കുമാർ ചിത്രവുമാണ് വലിമൈ.

Recommended Video

Bheeshmaparvam First Half Theatre Response | Mammootty
റെക്കോർഡുകൾ ഭേദിച്ച് വലിമൈ

അജിത്തിൻറെ അവസാനം പുറത്തിറങ്ങിയ ചിത്രം നേർകൊണ്ട പാർവൈയുടെ സംവിധായകൻ എച്ച്.വിനോദ് ആണ് വലിമൈയും സംവിധാനം ചെയ്‍തിരിക്കുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ അജിത്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. യെന്നൈ അറിന്താലിന് ശേഷം അജിത്ത് പൊലീസ് കഥാപാത്രമായി സ്ക്രീനിലെത്തുന്ന ചിത്രവുമാണ് വലിമൈ. ഹുമ ഖുറേഷി നായികയാവുന്ന ചിത്രത്തിൽ കാർത്തികേയ ഗുമ്മകൊണ്ട, യോഗി ബാബു, സെൽവ, ജി.എം സുന്ദർ, അച്യുത് കുമാർ, രാജ് അയ്യപ്പ, പേളി മാണി, ധ്രുവൻ, ചൈത്ര റെഡ്ഡി, പാവേൽ നവഗീതൻ, ദിനേശ് പ്രഭാകർ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്. പേർളി മാണി അഭിനയിച്ച ആദ്യ തമിഴ് സിനിമയും വലിമൈയാണ്.

More from Filmibeat

Read more about: ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X