ഇപ്പോഴും നടി ശാലിനി ഉപയോഗിക്കുന്നത് നോക്കിയയുടെ സാധാരണ ഫോണ്‍; ആരാധകരെ പോലും അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍
തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആരാധിക്കുന്ന താരകുടുംബമാണ് നടന്‍ അജിത്തിന്റേത്. ശാലിനിയുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതലിങ്ങോട്് താരകുടുംബത്തെ പറ്റിയുള്ള നിസാരമായ കാര്യങ്ങള്‍ പോലും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും സെലിബ്രിറ്റി പാര്‍ട്ടികളില്‍ നിന്നുമൊക്കെ വിട്ട് നില്‍ക്കാനാണ് അജിത്തിനും ശാലിനിയ്ക്കും ഇഷ്ടം.
Recommended Video
വളരെ അപൂര്‍വ്വമായിട്ടേ താരദമ്പതിമാരെ ഒരുമിച്ച് പുറത്ത് കാണാറുള്ളു. മാത്രമല്ല പലപ്പോഴും ഇരുവരും ലളിതമായ ജീവിതത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. അതില്‍ പ്രധാനം താരങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണാണ്. കാലമിത്ര പുരോഗമിച്ചാലും സാധാരണ സെല്‍ഫോണാണ് ശാലിനിയും അജിത്തും ഉപയോഗിക്കുന്നത്. മുൻപ് പുറത്ത് വന്ന ഫോട്ടോയുടെ പിന്നിലെ കാരണം ഇങ്ങനെയാണ്. വിശദാംശങ്ങള്‍ വായിക്കാം..

സിനിമയില്‍ ഒന്ന് മുഖം കാണിച്ചിട്ടുള്ളവര്‍ പോലും താരജാഡയില്‍ ജീവിക്കുമ്പോള്‍ ശാലിനി അവരില്‍ നിന്നെല്ലാം വ്യത്യസ്തയായിരുന്നു. നടന്‍ അജിത് കുമാറുമായി പ്രണയത്തിലായി, വിവാഹം കഴിച്ച് ഒരു കുടുംബിനിയായതിന് ശേഷം എല്ലാത്തിലും നിന്ന് വിട്ട് നില്‍ക്കാനാണ് നടി തീരുമാനിച്ചത്. രണ്ട് മക്കള്‍ക്ക് കൂടി ജന്മം കൊടുത്തതോടെ പിന്നെ അവരുടെ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിച്ചു. മറ്റുള്ള നടന്മാരില്‍ നിന്നും ഏറെ വ്യത്യസ്തനായ അജിത്തിന്റെ ജീവിതരീതികള്‍ ശാലിനിയും ഏറ്റെടുത്തു.

മുന്‍പ് പലപ്പോഴും താരങ്ങളുടെ സിംപിളിസിറ്റിയെ പറ്റി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അത്തരത്തിൽ വർഷങ്ങൾക്ക് മുൻപേ ഒരു ആരാധകന്‍ എടുത്ത സെല്‍ഫി ചിത്രം വീണ്ടും വൈറലാവുകയാണ്. വീട്ടില്‍ നിന്നും പുറത്ത് പോയ ശാലിനിയും മകനുമാണ് ചിത്രത്തിലുള്ളത്. ആരാധകന്‍ എടുത്ത ചിത്രത്തില്‍ ശാലിനിയുടെ കൈയ്യില്‍ വളരെ ചെറിയൊരു മൊബൈല്‍ ഫോണുണ്ട്. ഇത് ബേസിക് ജിഎസ്എം ഫോണാണ്. വെളുത്ത നിറമുള്ള നോക്കിയ 1100 എന്ന മോഡലിലുള്ള ഫോണാണ് ഇത്രയും പ്രശസ്തയായ നടി ഉപയോഗിക്കുന്നത്.

ലക്ഷങ്ങള്‍ വിലമതിക്കുന്ന പുതിയ ഫോണ്‍ സ്വന്തമാക്കുന്ന താരങ്ങളില്‍ നിന്നും ശാലിനിയെ വേറിട്ട് നിര്‍ത്തുന്ന ഈ രീതിയെ ആരാധകരും പ്രശംസിക്കുകയാണിപ്പോള്‍. അതേ സമയം ശാലിനി മാത്രമല്ല ഭര്‍ത്താവും നടനുമായ അജിത്ത് കുമാറും സെയിം ഫോണ്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഇനിയും ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് തിരിയാന്‍ താരദമ്പതിമാര്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

മലയാളികള്‍ക്കെന്നും പ്രിയങ്കരിയായ നടിയായിരുന്നു ശാലിനി. ബേബി ശാലിനിയായി അനേകം സിനിമകളില്‍ അഭിനയിച്ച ശാലിനി നായികയായി വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. 1999 ലാണ് അജിത്തും ശാലിനിയും ഒരുമിച്ച് അഭിനയിക്കുന്നത്.
ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഇഷ്ടത്തിലായ താരങ്ങള്‍ 2000 ത്തില്‍ വിവാഹിതരായി. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കാനാണ് നടി തീരുമാനിച്ചത്. 2008 ല്‍ മകള്‍ അനൗഷ്‌കയ്ക്കും 2015 ല്‍ മകന്‍ അദ്വിക്കിനും ശാലിനി ജന്മം കൊടുത്തു.


Click it and Unblock the Notifications











