For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ മൂന്നാം വിവാഹം താരപുത്രനെ തളര്‍ത്തി! മകന്റെ അവസ്ഥയെ കുറിച്ച് നടി വനിതയുടെ ആദ്യ ഭര്‍ത്താവ്

  |

  ഒന്നിലധികം തവണ വിവാഹിതരായ ഒരുപാട് താരങ്ങളുണ്ട്. എന്നാല്‍ അടുത്തിടെ വിവാഹിതയായ താരപുത്രി വനിത വിജയകുമാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് നടക്കുന്നത്. സംവിധായകന്‍ പീറ്റര്‍ പോളുമായിട്ടായിരുന്നു വനിതയുടെ മൂന്നാം വിവാഹം. പിന്നാലെ പീറ്ററിന്റെ ആദ്യ ഭാര്യ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

  ഡിവോഴ്‌സ് പോലും ചെയ്യാതെയാണ് പീറ്റര്‍ രണ്ടാമത് വിവാഹിതനായതെന്നാണ് ഭാര്യ എലിസബത്ത് ഹെലന്‍ ആരോപിക്കുന്നത്. ഒപ്പം ചില പ്രമുഖ നടിമാരും വനിതയ്‌ക്കെതിരെയും വിമര്‍ശനങ്ങളുമായി വന്നിരുന്നു. ഇപ്പോഴിതാ താരദമ്പതിമാരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വീണ്ടും വരികയാണ്. വനിതയുടെ ആദ്യ ബന്ധത്തിലുള്ള മകന്റെ അവസ്ഥയെ കുറിച്ചുള്ള വാര്‍ത്തയാണ് തരംഗമാവുന്നത്.

  നടന്‍ വിജയ്കുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്തമകളാണ് വനിത വിജയ്കുമാര്‍. 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ ഇളയദളപതി വിജയുടെ നായികയായി വനിത വെള്ളിത്തിരയിലേക്ക് എത്തി. പിന്നാലെ രണ്ട് മൂന്ന് സിനിമകളില്‍ കൂടി വനിത അഭിനയിച്ചു. സിനിമകളുടെ തുടക്കത്തില്‍ തന്നെ പത്തൊന്‍പതാം വയസിലായിരുന്നു വനിതയുടെ വിവാഹം. 2000 ത്തില്‍ നടന്‍ ആകാശുമായിട്ടാണ് വനിത വിവാഹിതയായത്. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. 2007 ല്‍ ആകാശുമായി വനിത വേര്‍പിരിഞ്ഞു.

  ആകാശുമായി പിരിഞ്ഞതിന് ശേഷം 2007 ല്‍ തന്നെ വനിത രണ്ടാമതും വിവാഹിതയായി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായിട്ടാണ് രണ്ടാം വിവാഹം. ഈ ബന്ധം 2010 അവസാനിപ്പിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 27 നായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്. പീറ്ററുമായിട്ടുള്ള വിവാഹത്തിന് ശേഷം വനിതയുടെ രണ്ട് പെണ്‍മക്കളും ഇവര്‍ക്കൊപ്പമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ അത് വ്യക്തമായിരുന്നു.

  തന്റെ ഭര്‍ത്താവും രണ്ട് മക്കളുടെ പിതാവുമായ പീറ്റര്‍ പോളിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എലിസബത്ത് ഹെലന്‍ നല്‍കിയ പരാതിയും ശ്രദ്ധേയമാവുകയാണ്. ഒരുപാട് പ്രമുഖ താരങ്ങളടക്കം വനിതയുടെ ഈ തീരുമാനത്തെ എതിര്‍ത്ത് കൊണ്ട് വന്നിരുന്നു. എന്നാല്‍ തന്റെ വ്യക്തി ജീവിതത്തില്‍ തീരുമാനമെടുക്കാനുള്ള അനുവാദത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ രീതിയില്‍ തന്നെ വനിത പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ തമിഴിലെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വനിതയുടെ ആദ്യ ഭര്‍ത്താവും നടനുമായ ആകാശ് മനസ് തുറക്കുകയാണ്.

  ഈ വിഷയത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതോടെ 20 വയസുള്ള തന്റെ മകന്‍ വിജയ് ശ്രീഹരി വലിയ മാനസിക പ്രശ്‌നങ്ങളിലാണ്. വനിതയുടെ മൂത്തമകനാണ് വിജയ് ശ്രീഹരി. ആകാശുമായിട്ടുള്ള ബന്ധം വേര്‍പിരിയുന്ന സമയത്ത് മകന്‍ അച്ഛനൊപ്പം പോവുകയും മകളെ വനിതയുടെ കൂടെ വിടുകയുമായിരുന്നു. ഇപ്പോള്‍ മകന്‍ വിജയ് ശ്രീഹരി പുറത്ത് പോലും ഇറങ്ങാതെ വീടിനുള്ളില്‍ തന്നെ കഴിയുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോലും ആക്ടീവ് ആകുന്നില്ല.

  വനിതയും പീറ്ററും തമ്മിലുള്ള വിഷയത്തെ കുറിച്ച് ആളുകള്‍ മകനോട് അഭിപ്രായം ചോദിക്കാന്‍ വരുന്നതാണ് പ്രശ്‌നമെന്നും ആകാശ് പറയുന്നു. വനിതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു വിവാദമുണ്ടാവുമ്പോള്‍ അതിന്റെ പേരില്‍ വിഷാദരോഗം എന്നെയും മകനെയും തേടി വരുന്നുവെന്ന് കൂടിയും താരം പറയുന്നു. 2000 ല്‍ ഒരുപാട് ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലുമൊക്കെ തിളങ്ങി നിന്ന ആകാശ് ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തി വരികയാണ്. തനിക്കൊരു മാധ്യമശ്രദ്ധേയും വേണ്ടാത്തത് കൊണ്ട് സിനിമ ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിയുകയായിരുന്നുവെന്നും താരം പറയുന്നു.

  Read more about: vanitha വനിത
  English summary
  Actor Akash About Vanitha Vijayakumar's Son Vijay Srihari's Current Situation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X