രജനിക്കു മുന്നില്‍ ശിവാജി റാവു ആയുളള ആ നിമിഷം! കാലയിലെ സ്‌പെഷ്യല്‍ റോളിനെക്കുറിച്ച് അരവിന്ദ്
സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രം കാല തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. കബാലിയേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന ചിത്രമാണ് കാലയെന്നാണ് അഭിപ്രായങ്ങള്‍ വന്നിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. തലെെവരുടെ മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമാണ് ഇത്തവണയും ഉണ്ടായിരിക്കുന്നത്.
ചിത്രത്തിലെ ചെറിയ സീനുകളില്‍ പോലും രജനിയും മാസും സ്റ്റെെലും പ്രകടമാവുന്നുണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്. രജനിക്കൊപ്പം തന്നെ മറ്റു കഥാപാത്രങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്. രജനിയുടെ ശരിക്കുമുളള പേരായ ശിവാജി റാവു ഗെയ്ക്ക്വാദ് എന്നൊരു കഥാപാത്രവും ചിത്രത്തില്‍ എത്തുന്നുണ്ട്. നന്ദനം എന്ന മലയാള ചിത്രത്തില്‍ കൃഷ്ണനായി എത്തിയ അരവിന്ദ് ആകാശ് ആണ് ഈ വേഷത്തിലെത്തുന്നത്...
{photo-feature}


Click it and Unblock the Notifications











