പ്രചരിച്ച വാർത്തകൾ ശരി!! നടൻ ആര്യയുടെ വധു നടി സയേഷ തന്നെ.. വിവാഹ തീയതി പുറത്ത്

കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് താരങ്ങളും വിവാഹ വാർത്തയെ കുറിച്ചുളള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

ഒരു റിയാലിറ്റി ഷോ കൊണ്ട് ചീത്തപ്പേര് കേട്ട താരമായിരുന്നു തെന്നിന്ത്യൻ നടൻ ആര്യ. വധുവിനെ കണ്ടെത്താൻ വേണ്ടിയുളള റിയാലിറ്റി ഷോയായിരുന്നു താരത്തിന് ചീത്തപ്പേര് വാങ്ങി കൊടുത്തത്. ഇപ്പോഴിത ആര്യ വിവാഹത്തിന് ഒരുങ്ങുകയാണ്. എന്നാൽ റിയാലിറ്റി ഷോയിൽ നിന്നുളള പെൺകുട്ടിയല്ല താരത്തിന്റെ വധു. തമിഴ് സിനിമാതാരം സയേഷയാണ് താരത്തിന്റെ ഭാവി വധുവായി എത്തുന്നത്. ഹൈദരാബാദിൽ വെച്ചാണ് താര വിവാഹം നടക്കുക. അതേസമയം വിവാഹ തീയതിയെ കുറിച്ചുളള ഔദ്യോഗിക പ്രതികരണം ഉടൻ തന്നെയുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

arya

കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് താരങ്ങളും വിവാഹ വാർത്തയെ കുറിച്ചുളള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് താരങ്ങളോ അതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിരുന്നില്ല. എന്നാൽ മാർച്ചിൽ താര വിവാഹം നടക്കുമെന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തു വന്ന ഗജനികാന്ത് എന്ന ചിത്രത്തിൽ ആര്യയുടെ നായികയായി സയേഷ എത്തിയിരുന്നു. ഇതിനു പിന്നാലെ താരങ്ങൾ പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

അതേസമയം ആര്യയുടെ വിവാഹ വാർത്ത പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വൻ ആക്രമമാണ് ഉയരുന്നത്. റിയാലിറ്റി ഷോയുടെ പേരിലാണ് ആര്യയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്. ഒരാളെ തിരഞ്ഞെടുത്താൽ ബാക്കിയുള്ള മത്സരാർഥികൾക്ക് സങ്കടമാകും എന്ന് പറഞ്ഞു കൊണ്ടായിരുന്നു താരം റിയാലിറ്റി ഷോയിൽ നിന്ന് പിൻമാറിയത്. എന്നാൽ ഇപ്പോൾ വീണ്ടും താരത്തിന്റെ വിവാഹം വീണ്ടും ചർച്ച വിഷയമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X